Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

Monday, 2 December 2019

പക്ഷികളും അവരുടെ കൂടുകളും

രാവിലെ ജനൽ ചില്ലിൽ ടിക് ടിക് ശബ്ദം കേട്ടാണ് എഴുന്നേൽക്കുന്നത്. കർട്ടൻ  നീക്കി നോക്കുമ്പോൾ ഒരു കുഞ്ഞു കിളി ജനൽ ചില്ലിൽ വന്നു കൊത്തുകയാണ്. ഇതന്താ പരിപാടി... കുറച്ചു നേരം വീക്ഷിച്ചു. കക്ഷി എന്തൊക്കെയൊ ചെയ്യുന്നുണ്ട്. ഞാൻ പതിവു പ്രഭാത പരിപാടികൾ കഴിഞ്ഞ് പുറത്ത് ജനലിന്റെ അടുത്ത് പോയി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. കുഞ്ഞ് കിളി ഒരു കൂട് ഉണ്ടാക്കാനുള്ള ശ്രമമാണ്. ജനലിന് അടുത്തള്ള ഹുക്കിൽ കുറെ മാറോല പോലെ തൂങ്ങി കിടക്കുന്നുണ്ട്. പക്ഷി വന്നു പോയി ഇരിക്കുന്നു.
കുറച്ച് ദിവസം ഞാൻ ഇത് ശ്രദ്ധിച്ചു. ഇപ്പൊ അത് ഒരു കൂട് പരുവത്തിൽ ആയിരിക്കുന്നു . അതിൽ മുട്ടയിട്ട് അടയിരിക്കാനാകും ഈ കൂട് നിർമ്മാണം. ആരാണാവൊ അതിന് ഇതൊക്കെ പഠിപ്പിച്ചു കൊടുത്തത്. ഒരു എൻജിനിയറുടെ മികവോടെ അത് അതിനുള്ള ഭവനം മനോഹരമാക്കുന്നു. എല്ലാ പക്ഷികളും ഇങ്ങനെ തന്നെയാകും. അലോചിക്കുമ്പോൾ അൽഭുതം തന്നെ.
പ്രകൃതിയിലെ മികവുറ്റ  ശരിക്കും പറഞ്ഞാൽ എന്‍ജിനീയര്‍മാര്‍ തന്നെയാണ് പക്ഷികള്‍.. എന്നാല്‍ അവര്‍ എന്ജിനീയരിംഗ് പരിശീലിക്കുന്നുമില്ല. ഓരോ പക്ഷി കുഞ്ഞും അതിന്‍റെ സമയമായാല്‍ കൂട് നിര്‍മ്മിക്കാന്‍ ഇറങ്ങി തിരിക്കുന്നു. മറ്റു പക്ഷികളുടെ സഹായം തേടുകയോ മറ്റു കൂടുകളുടെ സാങ്കേതിക വിദ്യ നോക്കി പഠിക്കുകയോ ചെയ്യുന്നില്ല. ബോധ പൂര്‍വ്വമായ ഒരു പരിശ്രമമല്ല ആ പക്ഷി നടത്തുന്നത്. എന്നാല്‍ ആക്സ്മികവുമല്ല.ഒരു സാങ്കേതിക വിദ്യയുടെ തുടര്ച്ചയുമല്ല അവ പൂര്‍ത്തിയാക്കുന്നത്. ഒരേ തരം കൂടുകള്‍ തന്നെയാണ് ഓരോ വര്‍ഗ്ഗത്തിലെ പക്ഷികളും നിര്‍മ്മിക്കുന്നത്.അവര്‍ പറക്കുന്നത് പോലെ, ഇര തേടുന്നത് പോലെ തീര്‍ത്തും സ്വാഭാവികമായ ഒരു ജീവത് പ്രക്രിയയാണ് കൂട് നിര്‍മ്മാണവും എന്ന് തോന്നുന്നു. എന്തായാലും അതിനെ ശല്യപ്പെടുത്തണ്ട എന്ന് തീരുമാനിച്ചു. ഇനി മുട്ടയൊക്കെ ഇട്ട് കുഞ്ഞ് വിരിയട്ടെ കാത്തിരിക്കാം -

Thursday, 5 July 2018

പ്രവാസം പത്താം വര്‍ഷത്തില്‍



പ്രവാസിയായിട്ടു പത്തു വര്‍ഷമായി.... എത്ര പെട്ടന്നാണ് കാലം കടന്നു പോയത്. 2008 ലെ ഒരു മെയ്‌ മാസമാണ് ഞാന്‍ യു എ ഇ എന്ന ഈ രാജ്യത്തു കാലു കുത്തിയത്. ആദ്യമായി ഞാന്‍ രാജ്യത്തിന്‌ പുറത്തേക്കു യാത്ര ചെയ്യുന്നതും അപ്പോഴാണ്‌. 2006 ല്‍ ബോംബയില്‍ പോയി ഒരു മാസം തികച്ചു നിന്നില്ല. അപ്പോഴേക്കും വീടിലേക്ക്‌ തിരിച്ചു പോന്നു. കാരണം വീട് വിട്ടു നില്‍കാന്‍ ഇഷ്ടമില്ല. വീടുകരെ കാണാതെ നില്‍കുമ്പോള്‍ വല്ലാത്തൊരു വീര്പുമുട്ടല്‍. പക്ഷെ കൂടുതല്‍ കാലം വീട്ടില്‍ ഇനി നില്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ്, നല്ലൊരു ജോലി കണ്ടത്തി കുടുംബം നോക്കണം എന്ന തിരിച്ചറിവ്, ഇത്രയും വേകം മുപതു വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഉപ്പാനെ നാട്ടില്‍ നില്‍കാന്‍ അവസരം ഉണ്ടാക്കണം എന്ന തിരിച്ചറിവ് എന്നെയും പ്രവാസിയാകാന്‍ കരണമാക്കി എന്ന് പറയാം. പത്തു വര്ഷം കൊണ്ട് കാര്യമായി സംഭാദ്യം ഒന്നുമില്ലന്കിലും. വീടുകര്‍ക്ക് വേണ്ടി എന്തെങ്കില്മൊക്കെ ചെയ്യാന്‍ കഴിഞ്ഞു എന്ന സന്തോഷം ഉണ്ട്. ഒരു എഴുപത്തഞ്ചു ശതമാനം പ്രസികളെയും പോലെ ഞാനും.
അല്ലങ്കിലും വീട്ടുകാരുടെ സന്തോഷമാണല്ലോ നമ്മുടെ സന്തോഷം. എല്ലാവരും പറയുന്ന പോലെ പ്രവാസി ഒരു മെഴുകു തിരി നാളം പോലെയാണ്. അത് ചുറ്റുമുള്ളവര്‍ക്ക്‌ പ്രകാശം നല്‍കി സ്വയം ഉരുകി തീരുന്നു. എന്നാലും അവന്‍ സന്തോഷവാനാണ്. ഓരോ മാസവും തനിക് കിട്ടുന്ന ശമ്പളം നാട്ടിലീക് അയച്ചു, വീടിലെക് വിളിച്ചു പറയും, പയ്സ അയച്ചിട്ടുണ്ട്ട്ടാ...അത് പറയുമ്പോള്‍ മനസ്സിന് വലിയ സന്തോഷമാ.....
ശരിക്കും എന്ന് മുതലാകും നമ്മള്‍ ഈ മലയാളികളുടെ പ്രവാസം അരംഭിചിട്ടുണ്ടാവുക. ലോകത്തിന്റെ പല കൊണിലേക്കും നമ്മള്‍ മലയാളികള്‍ ചേക്കേറിയിരിക്കുന്നു. പ്രവാസം എന്നതിന് ഒരുപാട് അര്‍ത്ഥങ്ങളാണ് ഉള്ളത്. നൊമ്പരങ്ങളും ഒറ്റപെടലുകളും അതിലുപരി എന്നെങ്കിലും സാക്ഷാല്‍കരിക്കപ്പെടും എന്ന ചിന്തയില്‍ കുറെ സ്വപ്നങ്ങളുമായി അവന്‍ കഴിയുന്നു. തന്റെ വീട്ടുകാരുടെ സുഖത്തിനും സന്തോഷതിനുമായി അവന്‍ ഇതല്ലാം ത്യകിച്ചു കഴിയുന്നു. ഓരോരുത്തരുടെയും തമാസ സ്ഥലങ്ങള്‍ അവരുടെ ഒരു കുഞ്ഞു ലോകമാണ്. അവിടെ ജാതിയോ മതമോ ഭാഷയോ വേഷമോ ദേശമോ മതിലുകള്‍ പണിയുന്നില്ല. ‘പ്രയാസം അനുഭവിക്കുനരരോ അവരാണ് പ്രവാസി’ എന്ന് പറയാറുണ്ട്.
 ഇതല്ലാം എന്നെ പോലുള്ള സാധരനക്കാരായ പ്രവാസികളുടെ കാര്യമാണ്. സുഗലോലുപതയില്‍ കഴിയുന്ന മറ്റൊരു കൂട്ടരും ഉണ്ട്.
പക്ഷെ ഇപ്പോള്‍ ഇങ്ങിനെ ആണങ്കില്‍ എന്റെ ഉപ്പയെ പോലെ നാല്‍പതു വര്ഷം മുന്ബ് പ്രവാസി ആയവരുടെ അവസ്ഥ എന്താകും. ഇന്നു നമുക്ക് വീടുകരില്‍ നിന്ന് അകലെ ആണെങ്കിലും അവരെ കണ്ടു കൊണ്ട് സംസാരിക്കാന്‍ കഴിയുന്നു. പാസ്പോര്‍ട്ട്‌ കൈവശം ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നാട്ടിലേക് പോയി വരാന്‍ കഴിയുന്നു. പലരും രണ്ടു ദിവസത്തിനും മൂന്നു ദിവസത്തിനും ഒക്കെ നാട്ടില്‍ പോയി വരുന്നു. പണ്ടാണെങ്കില്‍ ഒരു കത്ത് എഴുതി അതിനു മറുപടി കിട്ടാന്‍ മാസങ്ങള്‍ വേണ്ടിയിര്‍ന്നു എന്ന് ഉപ്പ പറഞ്ഞു കേട്ടിടുന്ദ്. അതൊരു കാലം. ആപ്പോ അവര്‍ പറയും അതാണ്‌ മോനെ പ്രവാസം.
പക്ഷെ ഞങ്ങള്‍ പറയും ഇതും പ്രവാസം തന്നെ...എന്തൊക്കെ പറഞ്ഞാലും...   


Tuesday, 5 June 2018

നരകള്‍

രാവിലെ മുടി ചീകുംമ്പോഴാണ് രണ്ട് നരച്ച മുടി കണ്ടത്. ഉടനെ പ്രിയതമയോട് പറഞ്ഞു എന്റെ പറഞ്ഞു നോകിയെ എന്റെ രണ്ടു മുടി നരചിട്ടുണ്ട് അതൊന്നു പറിച്ചു തന്നെ. ഉടനെ തലയൊന്നു നോക്കി. എന്നിട് ഒരു ചിരി, ഞാന്‍ ചോതിച്ചു എന്തെ ചിരിക്കുന്നത് എന്ന്. അപ്പൊ പറയാ ഇത് രണ്ടൊന്നല്ല കുറെ വെളുത്ത മുടിയുണ്ടന്ന്‍. ഞാന്‍ പറഞ്ഞു അങ്ങിനെ വരാന്‍ സധ്യത ഇല്ലല്ലോ. അങ്ങിനെ അവള്‍ ഒരു ആരണ്ണം പറിച്ചു കയ്യില്‍ തന്നു. ഞാന്‍ പറഞ്ഞു ഇനി പറിക്കണ്ട. ചിലപ്പോ ഭാഗ്യ നരയനെങ്കിലോ...
ഉമ്മാട് പറഞ്ഞപ്പോ ഉമ്മ പറയാണ്. നിന്റെ ഇപ്പോഴല്ലേ നരച്ചത്. അനിയന് ഇതിലും മുന്പേ നരച്ചന്നു. പിന്നെ ചിന്തിച്ചു ആ ദുബായിലെ വെള്ളത്തിന്റെ ആകും ഈ നിറ വിത്യാസം. അങ്ങിനെ ആശ്വസിച്ചു. അപ്പോഴും വയസ്സാകുന്നത് പറയുന്നില്ല അല്ലെ ..........
നമ്മള്‍ എത്ര പറിച്ചു കളഞ്ഞാലും അത് വീണ്ടും ശക്തമായി വീണ്ടും വരികയാണ്. നമ്മള്‍ ദേശ്യപെട്ടിട്ടോ പരിഭവിച്ചിട്ടോ ഒരു കാര്യവുമില്ല. പ്രായം  നമ്മള്‍ക്ക് നല്‍കുന്ന സൂചനകള്‍ ആണ്.