Showing posts with label നല്ല ഓര്‍മകള്‍. Show all posts
Showing posts with label നല്ല ഓര്‍മകള്‍. Show all posts

Wednesday, 26 September 2018

ഒരിക്കല്‍ നിരത്തിലെ രാജാവും രാജകുമാരനും ആയിരുന്നു....


ഒരു കാലത്ത് നമ്മുടെ റോഡുകളില്‍ കണ്ടിരുന്ന പ്രധാനപ്പെട്ട  കാറുകളായിരുന്നു അംബാസിടര്‍ കാറും പത്മിനി കാറും. വളരെ അപൂര്‍വമായേ ഞങ്ങളുടെ വഴിലൂടെ വണ്ടികള്‍ കാണാരുള്ളു. കാറുകള്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കല്ലാം വലിയ സന്തോഷമായിരുന്നു. ഇന്ന് ജപ്പാന്‍ കൊറിയ ജര്‍മന്‍ അമേരിക്കന്‍ ബ്രിട്ടീഷ്‌  ഇറ്റാലിയന്‍  തുടങ്ങി എല്ലാ കാറുകളും നമ്മുടെ നാട്ടിലൂടെ പായുന്നു. എവരല്ലം വന്നപ്പോ നമ്മുടെ പാവം അംബാസിടര്‍ കാറും പത്മിനി കാറും പിന്‍വലിഞ്ഞു. ഇപ്പോ അവന്മാരെ കാണാനേ ഇല്ല. എന്നാലും എവിടെയങ്കിലും കാണുമ്പോ വലിയൊരു സന്തോഷം. ഒരുകാലത്ത് ഒരുപാട് കൊതിയോടെ അതിലോന്നു കയറാന്‍ ആഗ്രഹിചിരുന്നതല്ലേ. ഒരു കല്യാണം ഉണ്ടാകുമ്പോള്‍ അവിടെ ആകെ കാണുന്നത് അംബാസിടര്‍ കാറുകളായിരുന്നു ഒരു കാലത്ത്. സൈതുക്കന്റെ കാറിലാണ് ഞങ്ങള്‍ സ്ഥിരം വിരുന്നു പോയിരന്നത്. അതൊരു മഞ്ഞയും കറുപ്പും നിറമുള്ള  അംബാസിടര്‍  കാര്‍ ആയിരുന്നു.

വലിയ കാര്‍ബോഡിന്റെ പെട്ടികല്‍ മുകളില്‍ വെച്ചും കൊണ്ട് ഗള്‍ഫുകാര്‍ ഉള്ള നാട്ടിന്‍ പുറങ്ങളില്‍ കുതിച്ചു വരുമായിരുന്ന അംബാസിടര്‍ കാറുകള്‍ പഴയ ഗള്‍ഫുകാരന്റെ ചിഹ്നമായിരുന്നു . ആ കാറിന്റെ പിറകെ ഓടുന്ന കുട്ടികള്‍... ,ഞാനും ഉപ്പനെയും കൊച്ചുപ്പനെയും ഒക്കെ എയര്‍പോര്‍ട്ടില്‍ നിന്ന് വിളിക്കാന്‍ അതുപോലെ കാറും കൊണ്ട് കുറെ പോയതാണ്...

മുടക്കുന്ന പണത്തിനൊത്ത മൂല്യം നൽകിയിരുന്ന അംബാസിഡര്‍ ടാക്‌സി ഡ്രൈവര്‍മാരുടെയും സാധാരണക്കാരുടെയും ഇഷ്ടവാഹനമായിരുന്നു..സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതി വരെ സഞ്ചച്ചിട്ടുള്ള ഒരേ ഒരു കാറുo അംബാസിഡര്‍ മാത്രമാണ്..

 ഇന്ത്യക്കാരുടെ അഭിമാനം ആയിരുന്ന അംബാസിടർ കാറിന്റെ നിർമാണം ഹിന്ദുസ്ഥാൻ മോട്ടോർസ് ആരംഭിച്ചത് 1958 ഇൽ ആണ്. 2014 ഇൽ കമ്പനി ഇതിന്റെ ഉത്പാദനം നിർത്തലാക്കി. 



പ്രീമിയര്‍ പദ്മിനി കാര്‍ അന്ന് പണക്കാരുടെ വീട്ടില്‍ കാണുന്ന കാറായിരുന്നു. അതൊരു ചെറിയ കാര്‍ ആയിരുന്നു. അതിലൊന്ന് യാത്ര ചെയ്യണമെന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാധിചില്ല. കുട്ടികളുടെ ഡോക്ടര്‍ ആയ പോള്‍ ഡോക്ടറുടെ കയ്യില്‍ ആ കാര്‍ ആയിരുന്നു. ഡോക്ടര്‍ കാണാന്‍ പോയാല്‍ പുറത്തു കിടക്കുന്ന കാര്‍ അടിമുടി പരിശോതിക്കലും അതിന്റെ ഉള്ളിലേക്ക് വലിഞ്ഞു നോക്കലും ഒരു പതിവായിരുന്നു. ചെറുപ്പം മുതലേ കാറുകളോട് വലിയൊരു ഇഷ്ടമായിരുന്നു. 

ഇനി ഈ കാറുകളെ കുറിച്ച് പറയാം ....


നീണ്ട 56 വര്‍ഷമാണ് ഹിന്ദുസ്താന്‍ അംബാസഡര്‍ ഇന്ത്യയില്‍ ജീവിച്ചത്. സാധാരണക്കാരന്റെ മുതല്‍ പ്രധാനമന്ത്രിയുടെ വരെ പ്രിയ വാഹനമായിരുന്നു അംബാസഡര്‍ കാര്‍. 1958 ല്‍ മോറിസ് ഓക്‌സ്ഫഡ് കാറുകളെ അടിസ്ഥാനപ്പെടുത്തി ബിര്‍ല ഗ്രൂപ്പാണ് ഇന്ത്യയില്‍ അംബാസഡറുകളുടെ ഉത്പാദനം ആരംഭിച്ചത്.
1.5 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, ഇസുസവില്‍ നിന്നുള്ള 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് അംബാസഡറില്‍ ലഭ്യമായിരുന്നത്.

ഹിന്ദുസ്ഥാൻ പോർട്ടർ


ഹിന്ദുസ്ഥാൻ പോർട്ടർ എന്ന പേരിൽ വലിയ പാസ്സന്ജർ കാർ - പിക്ക് അപ്പ് ട്രക്ക് 1980 ൽ പുറത്തിറക്കി..പോർട്ടർ കാറിൽ 14 പേർക്ക് യാത്ര ചെയ്യാൻ പറ്റും..70000 രൂപയായിരുന്നു വണ്ടിയുടെ വില..പെട്രോൾ ഡീസൽ മോഡൽ ലഭ്യമായിരുന്നു..ടൊയോട്ട ഇന്നോവ മാതിരി ഒരു വലിയ കാറായിരുന്നു പോർട്ടർ..
















വീർ എന്ന പേരിൽ 2011 ൽ പിക്ക് അപ്പ് ട്രക്ക് പുറത്തിറക്കി..ഡീസൽ പെട്രോൾ എൽ.പി.ജി.മോഡൽ ലഭ്യമായിരുന്നു..പോർട്ടർ നിർമിച്ച പോലെ തന്നെ അംബാസിഡർ കാറിന്റെ ബോഡിയിൽ ചാസിസ് കയറ്റിയാണ് കൊമേർഷ്യൽ വണ്ടിയായ "വീർ" നിർമിച്ചത്,,മുൻ ഭാഗം കാറിന്റെ തന്നെ ആയിരുന്നു..ഫ്രണ്ട് ബെഞ്ച് സീറ്റ് ആണ്..ഡീസൽ,സി എൻ ജി,പെട്രോളിലും ഓടുന്ന വീർന്റെ ലോഡിങ് കപ്പാസിറ്റി 800 kg ആയിരുന്നു..മൈന്റിനൻസ് കോസ്‌റ് വളരെ കുറവായിരുന്നു..യഥേഷ്ടം ലഭിക്കുന്ന അംബാസിഡർ കാറിന്റെ പാർട്സ്കൾ പിക്ക് അപ്പ് ട്രെക്കിലും സ്യുട്ട്ആയിരുന്നു..പക്ഷെ സാങ്കേതിക മികവില്ലായിരുന്നു..പിക്ക് അപ്പ് ട്രക്ക് പരാജയമായിരുന്നു.














എണ്‍പതുകളില്‍ ചെറുപ്പത്തിന്റെ ആവേശമായിരുന്നു പ്രീമിയര്‍ പദ്മിനി. മാരുതിക്കും മുമ്പെ ഇന്ത്യയില്‍ എത്തിയ ചെറുകാര്‍. ഫിയറ്റ് 100D എന്ന ചെറുകാറാണ് പ്രീമിയര്‍ പദ്മിനിക്ക് ആധാരം.

ഇറ്റാലിയന്‍ പാരമ്പര്യമുള്ള (ഫിയറ്റ് ) പദ്മിനിയെ ഇരു കൈയ്യും നീട്ടിയാണ് ഇന്ത്യ ഏറ്റെടുത്തത്. ചിറ്റൂര്‍ രാജ്ഞിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഫിയറ്റ് പദ്മിനി പ്രീമിയര്‍ പദ്മിനിയായതും.
രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നടങ്കം ഇന്ത്യയിലേക്ക് ചേക്കേറിയത് പ്രീമിയര്‍ പദ്മിനിക്ക് തിരിച്ചടിയേകി. പ്രീമിയര്‍ പദ്മിനിയുടെ ഗിയര്‍ഷിഫ്റ്റിന്റെ സ്ഥാനം മാറ്റിയം, ബെഞ്ച് സീറ്റുകള്‍ക്ക് പകരം ബക്കറ്റ് സീറ്റുകള്‍ ഘടിപ്പിച്ചും, പുതിയ എഞ്ചിനുകള്‍ നല്‍കിയും മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും നടന്നില്ല.

മാരുതി 800 വരവോടെ വിപണിയില്‍ പിടിച്ചു നില്‍കാന്‍ പറ്റാതെയായി.
പിന്നാലെ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ദേവൂ, ഹോണ്ട, ഹ്യുണ്ടായി എന്നിവരുടെ വരവോടെ തകര്‍ച്ച പൂര്‍ണമായി.......

ഒരു കാലത്ത് നാസീര്‍ മമ്മൂട്ടി സിനിമകളില്‍ സ്ഥിരം കാഴ്ചയായിരുന്നു പത്മിനി കാറുകള്‍..

ഈപ്പോഴിതാ അമ്ബാസിടാര്‍ കാര്‍ തിരിച്ചു വരവിനു ഒരുങ്ങുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ഇടയായത്. പക്ഷെ അത് പഴയ കാര്‍ ആകില്ല. അംബാസഡര്‍ കാര്‍ നിര്‍മാതാക്കള്‍ ആയ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് പ്രശ്ത വാഹന നിര്‍മാതാക്കള്‍ ആയ പ്യുഷോ ഏറ്റടുത്തു കഴിഞ്ഞു. അവരുടെ ആദ്യ വാഹനം അടുത്ത് തന്നെ പുറത്തിറങ്ങും എന്നാണ് അറിയാന്‍ കഴിഞ്ഞത്...ഇന്ത്യയുടെ ജനകീയ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ ഇനി ഈ ഫ്രഞ്ച് കമ്പനി പുറത്തിറക്കും..സി.കെ ബിര്‍ള ഗ്രൂപ്പ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസിഡര്‍ എന്ന ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് 80 കോടി രൂപയ്ക്കാണ്..വാഹന നിര്‍മ്മാതാക്കളായ പ്യൂഷെ അംബാസിഡറിനെ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമോ എന്നാണ്കാത്തിരിക്കേണ്ടത്..ഇന്ത്യയില്‍ ഇറക്കുന്ന കാറിന് അംബാസിഡര്‍ എന്ന പേര് ഉപയോഗിക്കുമോ എന്ന ഒരു കാര്യവും വ്യക്തമല്ല..എന്തായാലും പുതിയ ഗെറ്റ് അപ്പിൽ വരുന്ന അംബാസിഡറിനെയോ വേറൊരു ആധുനിക മോഡലോ കാത്തിരിക്കാം...


Tuesday, 18 September 2018

ബാല്യ കാലത്തില്‍ കൊതിപ്പിച്ച മിട്ടായികള്‍





മാനുക്കാടെ പെട്ടിക്കടയിലെ കുപ്പി ഭരണികളില്‍ നിറഞ്ഞിരിക്കുന്ന പാരീസ് മുട്ടായി പിന്നെ കോഫി ബയ്റ്റ്, ലക്ട്ടോകിംഗ്‌ തുടങ്ങിയവ ബാല്യകാലത്തെ ഒരുപാട് കൊതിപ്പിക്കുന്ന മിട്ടായികള്‍ ആയിരുന്നു. പുളിയചാറും, തേന്‍മിട്ടായിയും കാരക്ക മിട്ടായിയും ഒരുപാട് ഇഷ്ടമായിരുന്നു. ഇവയൊക്കെ ഇപ്പോഴും കടകളില്‍ ഉണ്ടെങ്കിലും ആദ്യം പറഞ്ഞവ ഇപ്പോള്‍ എങ്ങോട്ടോ പോയ്‌ മറഞ്ഞു.പിന്നെ കാരമില്ക് മിട്ടായി അതും പ്രിയപ്പെട്ടത് ആയിരുന്നു....

അന്നൊക്കെ മിട്ടായി കിട്ടുക എന്ന് പറഞ്ഞാല്‍ വല്ലപ്പോഴുമല്ലേ അതുകൊണ്ടാകും ചിലപ്പോ ഇതിനൊക്കെ ഇത്രയും രുജി തോന്നിയിട്ടുണ്ടാവുക... ഉമ്മാടെ കയ്യില്‍ നിന്ന് പൈസ കിട്ടാന്‍ വലിയ പാടായിരുന്നു. വട്ടംകുളത്ത് പോയി വന്നാലാണ് പൈസ ഉണ്ടാവുക. വല്ലിപ്പ (ഉമ്മാന്റെ ഉപ്പ ) തരുന്നതാണ്. അല്ലെങ്കി പിന്നെ വല്ലിപ്പ ഞങ്ങളെ കാണാന്‍ ഇങ്ങോട്ട് വരണം. മറ്റപ്പാടെ (ഉപ്പാന്റെ ഉപ്പ) അരയില്‍ കെട്ടുന്ന പേഴ്സില്‍ നിന്നും അടിച്ചു മാറ്റിയിട്ടും ഉണ്ട്. ആല്‍ത്തറ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു അമ്പതു പൈസ ഉണ്ടായിരുന്നെകില്‍ എന്ന് ചിന്തിച്ചു ഇന്റര്‍ വല്‍ സമയത്ത് സൈതലിക്കാടെ കടയിലേക്ക് നോക്കി നിന്ന എത്രയോ ദിവസങ്ങള്‍.....

Tuesday, 19 June 2018

ലോറി





ഇന്ന് നാട്ടില്‍ ലോറികള്‍ കുറഞ്ഞു എവിടെയും ടിപ്പര്‍ ആണ്. ചീറി പാഞ്ഞു വരുന്ന ടിപ്പര്‍ ഒന്ന് തട്ടിയാല്‍ തന്നെ വലിയ അപകടമാകും ഉണ്ടാവുക.
പണ്ട് ചെറുപ്പത്തില്‍  ലോറി അത് ബെന്‍സിന്റെയും ടാറ്റാ യുടെയും ഒക്കെ ലോറി എനിക്ക് ഭയങ്കര പേടിയായിരുന്നു. അത് ഇടിക്കും എന്നുള്ള പേടിയല്ല. ലോറി യെയും അത് ഓടിക്കുന്ന ഡ്രൈവേരെയും പേടിയായിരുന്നു. അതില്‍ നമ്മളെ പിടിച്ചു കൊണ്ട് പോകും എന്ന പേടിയാണ്. ഇത് എങ്ങിനെ വന്നു എന്നറിയില്ല. പണ്ടത്തെ ലോറിയുടെ രൂപം തന്നെ എനിക്ക് പേടിപെടുത്തുന്നത് ആയിരുന്നു. പിന്നെ അതിലെ ഡ്രൈവര്‍ മാരുടെ രൂപവും ഒക്കെ കൊണ്ടാകും ചിലപ്പോള്‍ അങ്ങിനെ തോന്നിയിരുന്നത്. അവര്‍ കുട്ടികളെ പിടുത്തക്കാര്‍ ആണ് എന്നാണ് ധരിച്ചിരുന്നത്. പിന്നെ അന്ന് കാണുന്ന സിനിമകളില്‍ എല്ലാം ക്രുരന്മാരായ ലോറി ഡ്രൈവര്‍ മാര്‍ ആയിരിക്കും. അവര്‍ കള്ള് കുടിച്ചു കണ്ണ് ചുവന്നവര്‍ ആയിരിക്കും. ഇതൊക്കെ കണ്ടിട്ടാകണം എനിക്ക് പേടി വന്നിട്ടുണ്ടാകുക. അന്നൊക്കെ ഞങ്ങളുടെ  റോഡില്‍ ഇന്നത്തെ പോലെ ഇപ്പോഴും വണ്ടികള്‍ ഉണ്ടാകില്ല. മദ്രസ്സ വിട്ടു ഉച്ച നേരത്ത് അമ്മായിടെ വീടിലേക്ക്‌ പോകുമ്പോള്‍ ലോറി വരുന്നത് കാണുമ്പോള്‍ ഞാന്‍ വേകം ഏതെങ്കിലും വീടുള്ള സ്ഥലത്തേക്ക് ഓടും. അല്ലെങ്കില്‍ എതെങ്കിലും പോന്തക്കുള്ളില്‍ മറഞ്ഞു നില്‍ക്കും. ഇപ്പോ അതോര്‍ക്കുമ്പോള്‍ ചിരി വരുന്നു. ചിലപ്പോള്‍ ഈ പേടി ഒഴിവാക്കാന്‍ പാടം വഴിയാക്കും യാത്ര.
അമ്മായിടെ വീട് എതാരാകുമ്പോള്‍ പാടത്തു ഒരമ്പലവും അതിനോടു ചേര്‍ന്ന് ഒരു പടു കൂറ്റന്‍ ആല്‍ മരവും ഉണ്ട്. നട്ടുച്ച നേരത്ത് ആണ് അവിടെ എത്തുന്നതെങ്കില്‍ പേടിയാണ്. കാരണം പലരും പറഞ്ഞ കഥകള്‍ തന്നെ. ആല്‍ മരത്തില്‍ ഹനുമാന്‍ ഉണ്ടന്നും അത് നമ്മുടെ മേത്ത് കയറും എന്നുമുള്ള കഥകള്‍ കേട്ടതുകൊണ്ട്. നട്ടുച്ച നേരത്താണ് അവിടെ എത്തുന്നതെങ്കില്‍ കണ്ണും പൂട്ടി ഒറ്റ ഓട്ടമാണ്. പിന്നെ നമ്പൂരി മാരുടെ വീടിനടുത്ത് എത്തിയാലാണ് സമാധാനം ആവുക... പിന്നീടല്ലേ മനസ്സിലാകുന്നത് ഇതല്ലാം വെറും കെട്ടുകഥകള്‍ ആണെന്ന്.

Wednesday, 6 June 2018

ഓര്‍മയില്‍ എന്നും പ്രിയ മഴക്കാലം...

മഴയും മഴക്കാലവും എന്നും നമുക്കു പ്രിയപെട്ടവയാണ്.................
അങ്ങിനെ നാട്ടില്‍ മഴക്കാലം തുടങ്ങി കഴിഞ്ഞു...

എപ്പോഴും മഴ പഴയ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോകും.
അതില്‍ എന്റെ ബാല്യകാലവും സ്കൂള്‍ കലാലയ കലവും കടന്നു വരും...
സ്കൂള്‍ പഠന കാലത്തെക്ക്.. ആ ബാല്യ കാലത്തിലേക് പോകുമ്പോള്‍ എന്തല്ലാം ഓര്‍മകളാണ്...
വേനലവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്നത് ഒരു മഴക്കാലത്തിലെക്കാണ്.
 പുതിയ ബാഗും കുടയും വാങ്ങിയിട്ടുണ്ടാകും. ആല്തര സ്കൂളില്‍ പഠിക്കുമ്പോള്‍, അങ്ങിനെ കോരിച്ചൊരിയുന്ന മഴയില്‍ കുടയും ചൂടി സ്കൂളിലെക്ക്  


കുഞ്ഞു നാള്‍ മുതലേ മഴ എനിക്ക് വലിയ ഇഷ്ടമായിരുന്നു  . ഒറ്റക്കിരിക്കുനതും സ്വപ്‌നങ്ങള്‍ കാണുന്നതും അന്നും ഉള്ള പരിപാടി ആണ് . ഇറയതെക്ക് കാലും നീട്ടി മഴവെള്ളം കാലില്‍ തട്ടി തെറിപ്പിക്കുക ആയിരുന്നു മഴയുള്ള സമയത്തെ പ്രധാനപരിപാടി. വലുതായി തട്ടിന്‍ മുകളില്‍ കിടത്തമായപ്പോള്‍ ജനലിലൂടെ മഴയെ നോക്കി ഇരിക്കും ഒരുപാട് സ്വപ്‌നങ്ങള്‍ കാണും. നനുത്തു പെയ്യുന്ന ചാറ്റല്‍ മഴയത് നടക്കുക ഒരു രസം ആയിരുന്നു . കുട ഉണ്ടെങ്ങിലും ഞാന്‍ തല ഒക്കെ മഴയത് നനയ്ക്കും
വീടിന്റെ വടക്കേ പുറത്ത് ഒരു പേര മരമുണ്ടായിരുന്നു. രാവിലെ എഴുന്നെട്ടാല്‍ അതിനു താഴെ പോയി മരമൊന്നു കുലുക്കും അതിലെ മഴത്തുള്ളികള്‍ വീണു നനയുമ്പോള്‍ എന്തരു സുഖം. കുട മറന്നു വെക്കല്‍ ഒരു പക്ഷെ എല്ലാവര്ക്കും ഉള്ള ഒരു സ്വഭാവമാണ്. സ്കൂള്‍ തുറക്കുമ്പോള്‍ വാങ്ങിച്ചു തരുന്ന കുട മിക്കവാറും ഏതെങ്കിലും ദിവസം മറന്നു വെക്കും. പിന്നെ വീട്ടില്‍ നിന്നുള്ള ചീത്തയാണ്‌. പിറ്റേ ദിവസം  കുട കിട്ടണേ എന്ന പ്രാര്‍ത്ഥനയും. പിറ്റേ ദിവസം സ്കൂളിലെ ഓഫീസില്‍ റൂമില്‍ നിന്ന് കുട കിട്ടിയലാണ് പിന്നെ സമാധാനം ആവുക. ചിലപ്പോ കിട്ടിയില്ലന്നും വരാം.

 ആല്തര സ്കൂളില്‍ പഠിക്കുമ്പോള്‍, അങ്ങിനെ കോരിച്ചൊരിയുന്ന മഴയില്‍ കുടയും ചൂടി സ്കൂളിലെക്ക്.  മഴയത് പാട വരമ്പിലൂടെ യുള്ള സ്കൂള്‍ പോക്ക് ബഹു രസമാണ്. മിക്കവാറും സ്കൂള്‍ എത്തുമ്പോഴേക്കും ആകെ നനഞു ഒട്ടിയിട്ടുണ്ടാകും. പാടത്തു വരമ്പിന്റെ പണി കഴിഞ്ഞ സമയത്താണെങ്കില്‍
കാലില്‍ ഷൂ ഇട്ടപോലെ ചളിയുമായിട്ടകും വീട്ടില്‍ എത്തുക.
തിമര്‍ത്തു പെയുന്ന മഴ ഉള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാന്‍, പ്രതീക്ഷികാതെ പെയുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാന്‍,  മിന്നല്‍ കാണുമ്പൊള്‍ നോക്കി നില്ക്കാന്‍ അതിന്റെ ഒച്ച കേള്‍കുമ്പോള്‍ പേടിച്ചു ചെവിപൊത്താന്‍ എല്ലാം ഇഷ്ടം ആയിരുന്നു.
അമ്മായിടെ വീടിനു പുറകിലെ തോട് നിറഞ്ഞു ഒഴുകും അതില്‍ നിന്നും ഞങ്ങള്‍ മീന്‍ പിടിക്കും എത്ര രസകരമയിരുന്നു. എത്ര പ്രായമായാലും മഴയോടുള്ള പ്രണയത്തിനു മാറ്റമൊന്നുമില്ല.. ഇപ്പോഴും അത് ആസ്വദിക്കാന്‍ ഇഷ്ടമാണ്. മഴയില്‍ ഡ്രൈവ് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്. പിന്നെ ചെറുപ്പത്തില്‍ ക്രികറ്റ് കളിക്കുമ്പോഴാണ് മഴയോട് ദേഷ്യം തോനിയിട്ടുള്ളത്. കളി തുടങ്ങി കുറച്ചു കഴിഞ്ഞാല്‍ അപ്പൊ വരും മഴ. അപ്പൊ പറയും ഈ മഴയൊന്നു മാറിയെങ്കില്‍ എന്ന്. അത് പിന്നെ മഴകാലത്ത് കളിച്ചാല്‍ മഴ വരും അതിനു ദേശ്യപെട്ടിട്ട് എന്തല്ലേ..മഴയും പ്രണയും തമ്മില്‍ നല്ല ബന്ധമുണ്ട് എന്നാണ് എന്റെ ഒരു ഇത്.

മഴ പലപ്പോഴും ഓരോ ഓര്‍മപ്പെടുത്തലുകളാണ്....
ഗൃഹാതുരതമാര്‍ന്ന കുട്ടിക്കാലവും!
മിഴിനീര്‍ നനഞ്ഞ ഫ്രെയിമും!
മനസ്സില്‍ പതിഞ്ഞ കുറെ കുസൃതികളും!
നിറഞ്ഞ ഓര്‍മകളുടെ വസന്തം
ഓരോ മഴയിലും പ്രണയമുണ്ട്....  
നമ്മളും ഓര്‍മകളും ഉണ്ട്....

Monday, 14 May 2018

ലതീഫിയയിലെ ആ രാത്രി


2017 ഏപ്രില്‍ മാസം തുടങ്ങിയത് വലിയൊരു സന്തോഷത്തോടെയാണ്. ഞങ്ങള്‍ക്ക്  ഒരു കുഞ്ഞു കൂടെ വരാന്‍ പോകുന്നു. പക്ഷെ ഓരോ ദിവസം കഴിയും തോറും എനിക്ക് പേടിയാണ്, കാരണം ഹംദാന്‍ മോനെ ഗര്‍ഭം ധരിചിരുക്കുമ്പോള്‍ പ്രിയ സഖി ചര്‍ദിച്ചു അവശയായിരുന്നു. നാട്ടിലാണെങ്കില്‍ പേടിക്കാനില്ല. പക്ഷേ ഇവിടെ ഇപ്പോ ഞാന്‍ ജോലിക് പോയാല്‍ പിന്നെ മോനും അവളും മാത്രമല്ലേ ഉള്ളു. പേടിച്ച പോലെ തന്നെ സംഭവിച്ചു. അവള്‍ക്ക് ചര്ദി തുടങ്ങി. നാട്ടില്‍ പോകാന്‍ ടികറ്റ് എടുത്തിട്ടുണ്ട്. പക്ഷെ ആ ദിവസത്തിന് ഇനിയും ഉണ്ട് കുറെ ദിവസം. ഞാന്‍ ജോലിക്ക് പോകുമ്പോള്‍ അവളോട്‌ പറയും, മോളെ നീ ഭക്ഷണം കഴികണം. ചര്ധിച്ചാലും കുഴപ്പമില്ല എന്തെകിലും കഴിക്കണം. അപ്പുറത്തെ റൂമില്‍ മാമി യുണ്ട്. അവരോടു മോന്റെ കാര്യം നോക്കാന്‍ പറഞ്ഞു എല്പിച്ചാണ് ഞാന്‍ ഓഫീസില്‍ പോവുക. ഓരോ ദിവസം കഴിയും തോറും അവള്‍ ക്ഷീണിച്ചു കൊണ്ടിരുന്നു. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് വന്നപ്പോള്‍ അവള്‍ അകെ ക്ഷീണിച്ചു കിടക്കുകയാണ്. ഞാന്‍ ഹോസ്പിറ്റലില്‍ പോകാം എന്ന് പറഞ്ഞു. അവള്‍ പറഞ്ഞു സാരമില്ല. അത് കുറച്ചു കഴിഞ്ഞു മാറിക്കോളും. എനിക്ക് സമാതാനം ഇല്ലാതായി. ഞാന്‍ നിര്‍ബന്ധിച്ചു അവളെ എഴുന്നേല്‍പിച്ച് ക്ലിനിക്കില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ കയ്യില്‍ വണ്ടിയുമില്ല. ഭാഗ്യത്തിന് കുട്ടുകാരന്റെ വണ്ടിയില്‍ റാഷിദിയ ക്ലിനികില്‍ പോയി. അങ്ങിനെ ഗ്യ്നകോളജി ഡോക്ടറെ കണ്ടു. അവര്‍ പറഞ്ഞു ചെറിയ പനിയുണ്ട്. പിന്നെ ക്ഷീണം ഉണ്ട്. ട്രിപ്പ് ഇടണം. പിന്നെ ജി പി ഡോക്ടറെ കാണണം. ജി പി ഡോക്ടര്‍ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാന്‍ പറഞ്ഞു. അങ്ങിനെ ടെസ്റ്റ്‌ റിസള്‍ട്ട് കണ്ട് ഡോക്ടര്‍ പറഞ്ഞു. പാറ്റ്ലയ്റ്റ് . വേഗം ഹോസ്പിറ്റലില്‍ കൊണ്ട് പോകണം. ഞാന്‍ അകെ പേടിച്ചു വല്ലാത്ത അവസ്ഥയിലായി. ഞാന്‍ ഉടനെ ഷാജിക്കാനെ വിളിച്ചു. ഷാജിക്ക പറഞ്ഞു പേടിക്കണ്ട ഷാഫി കാറുമായി വരും നമുക്ക് ലത്തീഫ ഹോസ്പിറ്റലില്‍ പോകാം. ഞാന്‍ നേരെ ഹോസ്പിറ്റലില്‍ വരാം.  മോനാണെങ്കില്‍ ഒന്നും കഴിചിട്ടില്ല. ഞാന്‍ വലിയ ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ അവളോടു പറഞ്ഞു ഒന്നും പേടിക്കാനില്ല. ഇവിടുത്തെ ഡോക്ടര്‍ മാര്‍ ഇങ്ങിനെ തന്നെയാണ് വെറുതെ പേടിപ്പിക്കും. കുറച്ചു കഴിഞ്ഞപ്പോഴേക്കും കുട്ടുകാരന്‍ ഷാഫി കാറുമായി വന്നു. അങ്ങിനെ ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക്. അവള്‍ വീണ്ടും ചര് ധിക്കാന്‍ തുടങ്ങി. അവള്‍ കരയുകയാണ്. ഞാന്‍ പറഞു പേടിക്കണ്ട മോളെ ഇപ്പോള്‍ എത്തും. ഒരു നശിച്ച ട്രാഫിക്‌..എപ്പോഴും ഈ ദുബായില്‍ ട്രാഫിക്‌ ഇങ്ങിനെതന്നെയാണ്. അങ്ങിനെ ലത്തീഫ ഹോസ്പിറ്റലില്‍ എത്തി. വിമന്‍സിനും കുട്ടികള്‍ക്കും മാത്രമുള്ള ആശുപത്രി. ഷാജിക്ക അവിടെ ഉണ്ടായിരുന്നു. നേരെ എമര്‍ജന്‍സിയിലേക്ക് കൊണ്ട് പോയി. അവിടെ നല്ലവരായ ഡോക്ടര്‍ (തമിഴ്) നഴ്സുമാരും (കൂടുതലും മലയാളികള്‍) ഉണ്ടായിരുന്നു. ഡോക്ടര്‍ റിസള്‍ട്ട് നോക്കിയിട് പറഞ്ഞു പേടിക്കാന്‍ ഒന്നുമില്ല.
പക്ഷെ ബ്ലീഡിംഗ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് ശ്രദ്ധിക്കണം. പിന്നെ ക്ഷീണം ഉണ്ട്. ഇവിടെ കിടകണം ട്രിപ്പ് ഇടണം. അങ്ങിനെ അഡ്മിറ്റ്‌ ചെയ്തു. മോന്‍ ഷാഫിടെ  അടുത്ത് ഉണ്ട്. അവന്‍ ഭക്ഷണം കഴിച്ചു. എനിക്ക് സമാദാനമായി
ഞാന്‍ അവരോടു പോയ്ക്കോളാന്‍ പറഞ്ഞു. അവര്‍ സാരമില്ല ഞങ്ങള്‍ എവിടെ ഇരിക്കാം. ഞാന്‍ പറഞ്ഞു  വേണ്ട നാളെ നിങ്ങള്‍ക്ക് ഡ്യൂട്ടിക് പോണ്ടതല്ലേ. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കാം. അവരോടുള്ള കടപ്പാട് എത്ര പറഞ്ഞാലും മതിയാകില്ല. ഞാനും മോനും അവളുടെ അടുത്ത് ഇരുന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചു. അവള്‍ മെല്ലെ ഉറക്കതിലേക് വീണു. മോനും ഉറങ്ങി. ഞാന്‍ വീണ്ടും ഡോക്ടറെ കണ്ടു. ഡോക്ടര്‍ പറഞ്ഞു. പേടിക്കാന്‍ ഒന്നുമില്ല. അവരോടു ഭക്ഷണം കഴിക്കാന്‍ പറയ്‌. പിന്നെ പാറ്റ്ലയ്റ്റ് അത് ശ്രദ്ധിക്കണം. നാട്ടില്‍ പോയാല്‍ വീണ്ടും ചെക്ക് ചെയ്യണം...എന്റെ പ്രിയ സഖി  ഒരുപാട് സഹിക്കുണ്ട്. അങ്ങിനെ പുലര്‍ച്ചെ ഒരു മൂന്ന് മണി കഴിഞ്ഞു കാണും ട്രിപ്പ് എല്ലാം കഴിഞു. ഡിസ്ചാര്‍ജ് ചെയ്തു. അവള്‍ ഒന്ന് ഉഷരയിട്ടുന്ദ്. അവരുളുടെ ഇപ്പോള്‍ പുഞ്ചിരി യുണ്ട് . എനിക്ക് സമാതാനമായി. സെക്യുരിറ്റികാരനോട് പറഞ്ഞു ഒരു ടാക്സി പിടിച്ചു ഞങ്ങള്‍ റൂമിലേക് പോന്നു.... മറക്കാന്‍ കഴിയാത്ത ഒരു രാത്രി..
ഇപ്പോഴും ലത്തിഫ വഴി പോകുമ്പോ ഞാന്‍ ആ ദിവസം മനസ്സിലേക്ക് വരും.

(ഷാഫിടെ വീടും കാസര്ഗോടും ഷാജിക്കാടെ വീട് നാട്ടികയിലും ആണ് )

Saturday, 12 May 2018

ഉമ്മമാര്‍ ഒരു പ്രതിഭാസം - റമദാന്‍ ചിന്തകള്‍




                      ഉമ്മമാര്‍ ശരിക്കും ഒരു പ്രതിഭാസം തന്നെയാണ്..
ആ പ്രതിഭാസത്തെ നിര്‍വചിക്കാന്‍ ഒരിക്കലും കഴിയില്ല എന്നതാണ് സത്യം..
മഴക്കാലത്ത്.. ഈ പൊരിഞ്ഞ തണുപ്പത്തും സര്‍വ്വരും കിടന്നുറങ്ങുന്ന നേരത്ത്
ഉമ്മ എഴുന്നേല്‍ക്കും,... രാവിലെ കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി,,
പിന്നെ അടിച്ച്.. തുടച്ച് .. ശേഷം അലക്കി.... അത് അയലില്‍ കൊണ്ട് പോയി ഉണക്കാനിട്ട്.....
ശേഷം മഴച്ചാറല്‍ വരുമ്പോള്‍ ഓടിച്ചെന്ന് അതകത്തേക്കിട്ട്....
മഴയൊഴിഞ്ഞാല്‍ പിന്നെയും അതല്ലാം എടുത്ത് ഉണക്കാനിട്ട്........

സ്‌നേഹം , കരുണ, വിനയം,ത്യാഗം എന്തിന്റെയെല്ലാം പര്യായങ്ങളാണ് ഉമ്മ..


**************************************************************************************************

                നോമ്പ് കാലമായാല്‍ എന്റെ ഉമ്മാക് പണികള്‍ കൂടുകയാണ് ചെയ്യുക. അത്താഴത്തിനു എല്ലാവരും എഴുന്നേല്‍ക്കും മുന്ബ് ഉമ്മ എണീറ്റ് ഭക്ഷണം എല്ലാം ചൂടാക്കി ചിലപ്പോ സ്പെഷ്യല്‍ എന്തെങ്കിലും അപ്പോള്‍ തന്നെ ഉണ്ടാക്കി മേശക്കുമുകളില്‍ കൊണ്ട് വെച്ചതിനു ശേഷമാണു ഞങ്ങള്‍ ഓരോരുത്തരെയും വിളിക്കുന്നത്. ബാങ്ക് കൊടുക്കാരയിട്ടാ വേകം എഴുനേല്‍ക്കു. ഞങ്ങള്‍ മക്കള്‍ ഓരോരുതരെയും എഴുന്നെല്പിക്കണം. അങ്ങിനെ ഓരോരുത്തരായി എഴുന്നേറ്റ് ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും ചായയും ചെറു കടിയും റെഡി. അങ്ങിനെ അതും കഴിചിരിക്കുംബോഴേക്കും സുബഹി ബാങ്ക് കൊടുക്കും. ഇതിനു ഇടയില്‍ ഉമ്മ എപ്പോഴാണാവോ കഴിച്ചത്. പിന്നെ നിസ്കാരവും ഓത്തും കഴിഞ്ഞു എല്ലാവരും വീണ്ടും കേടുന്നുറങ്ങും. പതിവിലും കുറച്ചു നേരം വയ്കിയാണ് എല്ലാവരും എണീക്കുക. ഉമ്മ പതിവുപോലെ അടിച്ചു വാരലും അലക്കലും ഒക്കെ കഴിഞു വരുമ്പോഴേക്കും ളുഹര്‍ ബാങ്ക് കൊടുക്കും പിന്നെ നിസ്കാരവും ഓത്തും കഴിഞ്ഞു അല്പം ഒന്ന് കിടന്നു കഴിയുമ്പോള്‍ അസര്‍ ബാങ്ക് കൊടുക്കുകായി. പിന്നെ നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കാകും. നമ്മള്‍ ഒക്കെ ആണെങ്കില്‍ ക്ഷീണിച്ചു തലവെതിനിച് ഒരു ബാകത്തു കിടക്കുന്നുണ്ടാകും. ഉമ്മാക് ക്ഷീണമായാലും അതൊന്നും വകവെക്കാതെ നോമ്പ് തുറ വിഭവങ്ങള്‍ ഉണ്ടാക്കുന്നു. പത്തിരി, ഇറച്ചി, പൊരിച്ച കടികള്‍ തരിക്കഞ്ഞി, മുത്താഴത്തിനും അത്താതിനും ഉള്ള വിഭവങ്ങള്‍ എല്ലാം ഉമ്മ തന്നെ. വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതു കൊണ്ട് പാവം ഉമ്മ തന്നെ എല്ലാം പിന്നെ നോമ്പ് തുറകാര്‍ ആകുമ്പോഴേക്കും ഞങ്ങള്‍ അടുക്കളിയിലെക്. ഇന്നതാ ഉമ്മ സ്പെഷ്യല്‍.. ഫ്രൂട്ട്സ് കട്ട് ചെയ്യണോ?... ഉമ്മാടെ മുഖത്ത് സന്തോഷമാണ്.. എല്ലാ ഉമ്മമാരും ഇങ്ങിനെ തന്നെയാണ്.

ചെറുപ്പത്തില്‍ നോമ്പിന്റെ മുഴുവന്‍ വിദ്യാഭ്യാസവും പഠിച്ചതും മദ്രസ്സയില്‍നിന്നല്ല.. ഉമ്മയില്‍ നിന്നും മറ്റമ്മയില്‍ നിന്നുമാണ്...
നോമ്പിന്റെ പോരിശ പറഞ്ഞ് തരുന്നതോടൊപ്പം നോമ്പ് തുറക്കുള്ള വിഭവങ്ങളെ പറ്റിയും പറഞ്ഞ് നോമ്പ് നോല്‍ക്കാന്‍ ഉല്‍സാഹിപ്പിക്കുമായിരുന്നു ഉമ്മ...ഉമ്മയാണ് നോമ്പിന്റെ നിയത് വെച്ച് തരുന്നത്.

നോമ്പുനോക്കാന്‍ വേണ്ടി വാശിപിടിച്ച ഒരു നാലു വയസുകാരനുണ്ട് എന്റെയും നിന്റേയും മനസ്സില്‍. അത്താഴത്തിന് വിളിക്കാതെ ഉമ്മ പറ്റിച്ചുകളഞ്ഞതിന്റെ സങ്കടമുണ്ട് ബല്യത്തിന്റെ ഓര്‍മ്മകള്‍ക്ക്. ഉമ്മയോടുള്ള വാശിതീര്‍ക്കാന്‍ നോമ്പ് പിടിച്ച് പത്തുമണിക്കുമുമ്പേ തോറ്റുപോയൊരു പോരാളിയായിരുന്നില്ലെ നീയും ഞാനും.

പത്തു മണിയും ഒരു മണിയും നാലു മണിയും പിന്നിട്ട് ഒരുപാട് വട്ടം തോറ്റശേഷമായിരുന്നല്ലോ നീയും ഞാനും ജയിച്ചത്. ആദ്യമായി ഒരു നോമ്പ് പൂര്‍ത്തിയാക്കിയ ആ ദിവസം നിങ്ങളും ഓര്‍ക്കുന്നില്ലെ.ഒരുപാട് തളര്‍ന്നുപോയിട്ടും പിന്മാറാതെ ലക്ഷ്യത്തിലേക്ക് കിതച്ചെത്തിയ ആ നിമിഷങ്ങള്‍ക്ക് ഇന്നും ജീവന്റെ തുടിപ്പുണ്ട്. ഒരു പാത്രം നിറയെ സര്‍ബ്ബത്തും പഴങ്ങളും പഴച്ചാറുകളും മുന്നില്‍ നിരത്തിവെച്ച് ബാങ്കിനുവേണ്ടി കാത്തിരുന്ന ആ ഇന്നലെകള്‍ക്ക് പകരം നില്‍ക്കാന്‍ മറ്റൊരു ദിവസവും വരില്ല ഇനി കണ്‍മുന്നില്‍. കൊതിയോടെ കാത്തിരുന്നിട്ടും ഒരു ഗ്ലാസിനപ്പുറം ജ്യൂസ് കുടിക്കാനാവാതെ പിന്മാറിയവനായിരുന്നു നീയും ഞാനും. 

നോമ്പ് തുറന്ന എന്തൊക്കെ കഴിക്കണം എന്ന്‍ ആഗ്രഹിക്കും പക്ഷെ എന്തെങ്കിലും കുറച്ചു കഴിക്കുംബോഴേക്കും മതിയാകും.
ആദ്യ നോമ്പിന് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നു. സ്വപ്‌ന സാഫല്ല്യത്തിന്റെ ആ ദിവസമായിരുന്നു ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും നല്ല ദിനം.

ഒരിക്കല്‍ സ്കൂള്‍ ഇല്ലാത്ത ദിവസം എല്ലാവരും വിരുന്നു വന്നിട്ടുണ്ട്. കളിക്കുകയാണ്. സമയം ഉച്ചആയപ്പോള്‍ മെല്ലെ അടുക്കളയില്‍ ചെന്ന് ഉമ്മാട് പറഞ്ഞു. ഉമ്മ ദാഹിച്ചിട്ടു വയ്യ നോമ്പ് മുറിക്കണം, പക്ഷെ മറ്റുള്ളവര്‍ അറിഞ്ഞാല്‍..എല്ലാവര്ക്കും നോമ്പ് ഉണ്ട്. ഉമ്മ ഒരു സര്‍ബത്ത് കലക്കി തന്നു ആരും കാണാതെ കുളിമുറിയില് പോയി കുടിച്ചു. ഉമ്മ പറഞ്ഞു നോമ്പ് മുറിച്ചത് ആരോടും പറയണ്ട..രണ്ടു ദിവസം പകുതി പകുതി നോമ്പ് എടുത്താല്‍ ഒരു നോമ്പ്ആയത്രെ അത് കേട്ടപ്പോള്‍ വലിയ സന്തോഷായി. അങ്ങിനെ കുറെ നോമ്പുകള്‍.

ഹൌലില്‍ നിന്ന് വുളു എടുക്കുമ്പോള്‍ മുഖം കഴുകല്‍ കുറച്ചു കൂടും, കാരണം ചിലപ്പോള്‍ മുഖത് നിന്ന് ഒലിച്ചുവരുന്നതില്‍ നിന്ന് കുറച്ചു വയിലുടെ ഉള്ളിലേക്ക്. സ്കൂളില്‍ പൈപിന്‍ ചുവട്ടില്‍ മുഖം കഴുകുമ്പോഴും അതുപോലെ തന്നെ. ആരും അറിയില്ലല്ലോ...നോമ്പ് തുറക്കുമ്പോള്‍ തണുത്ത സര്‍ബത്ത് കുടിക്കാന്‍ അടുത്തവീട്ടിലേക് ഐസ് കട്ട വാങ്ങാന്‍ തൂക്പത്രവും എടുത്ത് ഓടും.. അതൊക്കെ ഒരു കാലം.

കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു. പ്രവാസിയായി..നാട്ടിലെ നോമ്പ്, ഉമ്മയോടും ഉപ്പയോടും ഭാര്യയോടും മക്കളോടും അനിജന്മാരോടും ഒപ്പം എല്ലാവരും ഒരുമിച്ചുള്ള നോമ്പ് അതെല്ലാം അന്യമായി.. എങ്കിലും ഓരോ നോമ്പ് കാലം വരുമ്പോഴും പഴയ കാലത്തിലേക്ക് ഒരു നിമിഷം ഒന്ന് പോകും...അതൊരു സുഗമാണ്..


ചെറുപ്പത്തിലെ നോമ്പ് ഓര്‍മ്മകള്‍ ചിത്രങ്ങളിലൂടെ........

















കടപ്പാട്: വരച്ച ആള്‍ക്ക്