അവുല്‍ പക്കീര്‍ ജൈനുല്‍ ആബിദീന്‍ അബുല്‍ കലാം (APJ Abul Kalam) നമ്മുടെ മുന്‍ പ്രസിഡന്റ് എന്നതിനേക്കാള്‍ നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ ലോകത്തിന്റെ നറുകയില്‍ എത്തിച്ച മഹാനായ ശാസ്ത്രഞ്ജന്‍ ഓര്‍മയായി...
രാമേശ്വരം കടലിന് കുറുകെ പറക്കുന്ന കൊറ്റികളെക്കണ്ട് പറക്കാന്‍ മോഹിച്ച ബാല്യമായിരുന്നു അബ്ദുള്‍കലാമിന്റേത്. രാമേശ്വരത്തെ ആകാശം മാത്രമല്ല, പൂഴിമണല്‍ പരന്ന ഭൂമിയും ഈ മനുഷ്യന് പാഠശാലയായി. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനുലാബ്ദീനും തമ്മിലുള്ള ബന്ധത്തില്‍നിന്ന് ബാങ്കുവിളിയോടൊപ്പം മുഴങ്ങുന്ന ക്ഷേത്രമണിനാദങ്ങളില്‍നിന്നും അദ്ദേഹം മതങ്ങളുടെയും ആത്മീയതയുടെയും അന്തഃസത്ത പഠിച്ചു. പത്രം വിതരണം ചെയ്തുനടന്ന പ്രഭാതങ്ങളില്‍നിന്ന് സാധാരണമനുഷ്യജീവിതത്തെ അടുത്തറിഞ്ഞു. പിന്നീട് സതീഷ് ധവാനില്‍നിന്നും വിക്രം സാരാഭായിയില്‍നിന്നും ശാസ്ത്രസാങ്കേതികതയുടെ വെളിച്ചം ഉള്‍ക്കൊണ്ടു. ഇങ്ങനെ അബ്ദുല്‍ കലാമില്‍ ഒരേ സമയം ശാസ്ത്രവും മതവും ശുദ്ധ ആത്മീയതയും പൊതുബോധവും അപൂര്‍വമായി സംഗമിച്ചു.സ്വപ്‌നം കാണുക, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുക- ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം....
ഞാന്‍ ഒരുപാട് ഇഷ്ടപെടുന്ന ആ മഹാനു എന്റെ അധരന്ജലികള്‍....

No comments:
Post a Comment