Saturday, 7 July 2018

കറിവേപ്പ്



ശാസ്ത്ര നാമം :Murraya koenigii sprenge

മലയാളിക്ക് കറിവേപ്പ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . പക്ഷെ അതിന്റെ ഗുണവശങ്ങ നമ്മ " കറിവേപ്പില പോലെ കളയുന്നുണ്ട് " എന്ന് തോന്നുന്നു . പോഷക സമൃദ്ധവും ഔഷധഗുണങ്ങ നിറഞ്ഞതുമായ ഈ ചെറുവൃക്ഷം ഭക്ഷ്യ വസ്തുക്കളിലെ വിഷാംശം ദൂരീകരിക്കാനും രുചി ധിപ്പിക്കാനും ഉത്തമമാണ് . കൂടുത വിശദമായി നമുക്ക് കറിവേപ്പിലയെ പരിചയപ്പെടാം .

രസം :കടു, തിക്തം, മധുരം

ഗുണം :രൂക്ഷം, ഗുരു

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധ യോഗ്യ ഭാഗങ്ങ ഇല , തോല് , വേര് എന്നിവയാണ് . അന്നജം , പ്രോടീ , ജീവകം എ , ജീവകം ബി 2 , ജീവകം ബി 3 , ജീവകം സി , കാഷ്യം , ഇരുമ്പ് എന്നിവ കറിവേപ്പിലയി അടങ്ങിയിരിക്കുന്നു . ജീവകം എ കൂടുത അടങ്ങിയിരിക്കുന്നതിനാ നേത്ര രോഗങ്ങ ശമിപ്പിക്കാ ഉത്തമം ആണ് ഈ സസ്യം .

നാട്ടറിവുക :

വിഷ ജന്തുക്ക കടിച്ചാ കറിവേപ്പില പാലിലിട്ടു വേവിച്ചു അരച്ചെടുത്ത് വിഷ ജീവി കടിച്ച കടിവായി പുരട്ടിയാ വേദനയും നീരും ശമിക്കും , കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നതും ഗുണകരമാണ് .

അലജിക്ക് മഞ്ഞളും കറിവേപ്പിലയും ചേത്തരച്ചു ദിവസവും കഴിക്കുന്നത്‌ ഗുണകരമാണ് .

വയറു കടി , മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കറിവേപ്പില മോരിലരച്ചു സേവിക്കുന്നത് ഉത്തമം .

പുഴുക്കടി മാറാ കറിവേപ്പിലയും മഞ്ഞളും ചേത്ത് അരച്ച് പുരട്ടിയാ മതി .

കറികളി പതിവായി കറിവേപ്പില ചേര്ക്കുന്നത് നേത്ര ആരോഗ്യത്തിനു ഉത്തമം ആണ് .

കരിവേപ്പിലയിട്ടു എണ്ണ കാച്ചി തലയില തേക്കുന്നത് മുടി തഴച്ചു വളരാനും മുടിക്ക് കറുപ്പ് നിറം നല്കാനും ഗുണകരമാണ് .

വീട്ടില് നിബന്ധമായും ഉണ്ടായിരിക്കേണ്ട സസ്യങ്ങളി പ്രധാനി ആണ് കറി വേപ്പില .

അകാല നര തടയും 
ഇന്ന്‌ ഇരുപതുകളില്‍ എത്തുമ്പോഴെ പലരുടേയും മുടി നരയ്‌ക്കാറുണ്ട്‌. കേശ സംരക്ഷണ കുറവ്‌, സമ്മര്‍ദ്ദം, ജനിതക കാരണങ്ങള്‍, പുകവലി, മദ്യപാനം എന്നിവയാണ്‌ ഇതിന്‌ കാരണം. എന്നാല്‍, കറിവേപ്പില ഇതിനെ പ്രതിരോധിക്കും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ സ്വാഭാവിക നിറം നിലനില്‍ക്കാനും പോഷകങ്ങള്‍ നല്‍കി വേര്‌ മുതല്‍ മുടിയെ ബലപ്പെടുത്താനും സഹായിക്കും. നല്ല നിറമുള്ള പുതിയ മുടി വളരാനും ഇത്‌ സഹായിക്കും. ഇത്‌ നല്ല കറുത്ത തിളങ്ങുന്ന മുടി നല്‍കും.
 മുടി കൊഴിച്ചില്‍ അകറ്റും
 മലിനീകരണം, അനാരോഗ്യകരമായ ജീവിത രീതി, സമ്മര്‍ദ്ദം എന്നിവ മുടിയുടെ കട്ടി കുറയാനും മുടി കൊഴിച്ചിലിനും കാരണമാകും. കറിവേപ്പിലയില്‍ ധാരാളം ബീറ്റ കരോട്ടീനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുടിക്ക്‌ ബലം നല്‍കുകയും വീണ്ടും വളരാന്‍ സഹായിക്കുകയും ചെയ്യും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും അമിനോ ആസിഡുകളും മുടി കൊഴിച്ചില്‍ തടയും. രോമകൂപങ്ങളുടെ തകരാറ്‌ പരിഹരിക്കും രോമകൂപങ്ങളില്‍ നിന്നാണ്‌ നമ്മുടെ മുടി ഉണ്ടാകുന്നത്‌. മുടി വളര്‍ച്ച നിലനിര്‍ത്തുന്നതിനായി ഏതാനം ദിവസങ്ങള്‍ക്കിടയില്‍ ഇവ നശിക്കുകയും പുതിയവ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അവശ്യ പോഷകങ്ങളുടെ ആഭാവം മൂലം ഇവയുടെ ആരോഗ്യം നശിക്കുകയും തകരാറിലാവുകയും ചെയ്യും.കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള അവശ്യപോഷകങ്ങള്‍ രോമകൂപങ്ങള്‍ക്ക്‌ ബലം നല്‍കുകയും കൂടുതല്‍ നശിക്കാതെ സംരക്ഷിക്കുകയും ചെയ്യും. രോമകൂപങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കാനും ക്രമേണ നന്നായി മുടി വളരാനും ഇത്‌ സഹായിക്കും. മുടിയിഴകള്‍ക്ക്‌ ബലം നല്‍കും ദുര്‍ബലമായ മുടി ഇഴകള്‍ മുടി കൊഴിച്ചിലിനും മറ്റ്‌ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 ഹോര്‍മോണുകളെ പോലെ പ്രവര്‍ത്തിച്ച്‌ മുടി കൊഴിച്ചില്‍ നിയന്ത്രിക്കും. മുടി ഇഴകള്‍ക്കും വേരുകള്‍ക്കും ബലം നല്‍കി മുടി വളര്‍ച്ച ശക്തമാക്കും.

 
 

No comments:

Post a Comment