Monday, 6 July 2015

ലൈലത്തുല്‍ ഖദര്‍..........


ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ഒറ്റ രാത്രി...അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണ്ണയം നടത്തുന്ന രാവാണ്‌ ലൈലത്തുല്‍ ഖദര്‍..ലൈലത്തുല്‍ ഖദറിന്റെ രാവുകളെ സജീവമാക്കി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രബഞ്ച നാഥന്‍ തവ്ഫീക് നല്‍കട്ടെ...അമീന്‍

ലൈലതുല്‍ ഖദ്ര്‍ ഏതു രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവച്ചതിനു പിന്നില്‍ അല്ലാഹുവി്‌ന്റെ അപാരമായ യുക്തിയുണ്ട്. അത് ഏത് രാത്രിയിലാണെന്ന് അ്ല്ലാഹു വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ റമദാനിലെ മറ്റു രാത്രികളും ദിവസങ്ങളും ആരാധനകളില്ലാതെ സാധാരണപോലെയാകുമായിരുന്നു. ഈ മാസത്തില്‍ പൂര്‍ണ്ണമായും വിശ്വാസികള്‍ ആരാധനകളില്‍ സജീവരാകണമെന്നതാണ് അല്ലാഹു ഉദ്യോശിക്കുന്നത്. അവസാന പത്തുകളിലാകട്ടെ വിശ്വാസികളുടെ ആരാധനകര്‍മ്മങ്ങളും ദൈവസ്മരണയും മറ്റു റമദാന്‍ ദിനങ്ങളില്‍ നിന്ന് ഇരട്ടിയാകും. മുസ് ലിം ഒരു വ്യക്തി എന്ന നിലക്കും ഒരു സമുദായം എന്ന നിലയിലും ഈ മറച്ചു വെക്കലിലാണ് കൂടതല്‍ നന്‍മയും അനുഗ്രഹവുമുള്ളത്. ഇതു പോലെ അല്ലാഹു മറ്റു ചിലതു മറച്ചു വച്ചിരിക്കുന്നു. വെള്ളിയാഴ്ച ദിവസത്തെ സത്യവിശ്വാസികളുടെ പ്രാര്‍ത്്ഥനകളിലും തീര്‍ച്ചയായും ഉത്തരം നല്‍കുന്ന സമയമേതാണെന്ന് അല്ലാഹു മറച്ചു വച്ചിരിക്കുകയാണ്. കാരണം വിശ്വാസികള്‍ ആ ദിവസം മുഴുവനും അല്ലാഹുവോട് പ്രാര്‍ത്ഥിക്കട്ടെ എന്നാണ് അല്ലാഹു ഉദ്യേശിക്കുന്നത്. അല്ലാഹുവിന് ഏറ്റവും സ്രേഷ്ടമായ നാമം ഏതാണെന്ന് അല്ലാഹു മറച്ചു വച്ചിരിക്കുന്നു. ആ നാമം വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ഉത്തരം നല്‍കും. അത് വെളിപ്പെടുത്തിയിരുന്നെങ്കില്‍ വിശ്വാസികള്‍ മുഴുവനും ആ ഉന്നത നാമം വിളിച്ച് അല്ലാഹുവോട് പ്രാര്‍ത്ഥിക്കും. എന്നാല്‍ അല്ലാഹു കരുതുന്നു. അല്ലാഹുവിന്റെ എല്ലാ സവിശേഷ നാമങ്ങളും വിശ്വാസികള്‍ വിളിച്ച പ്രാര്‍ത്ഥിക്കട്ടെയെന്ന്.

മുഹമ്മദ് നബി (സ) യുടെ സമൂഹത്തിന് മാത്രം ലഭിച്ചിട്ടുള്ള വിശിഷ്ട അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്‍. മുസ്‌ലിം സമൂഹത്തിന് പുണ്യങ്ങള്‍ എമ്പാടും നേടിയെടുക്കാന്‍ കഴിയുന്ന രാവാണിത്. അതിന്റെ ശ്രേഷ്ഠതകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശദീകരിക്കുന്നുണ്ട്. 'തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. (സൂറ: ദുഖാന്‍ 3,4)

No comments:

Post a Comment