Tuesday, 11 August 2015

ഒരു വലിയ സത്യം !!

സത്യം പറഞ്ഞാൽ ലോകത്ത് ഒരാളും ഒന്നിലും തൃപ്ത്തരാവുന്നില്ല...1500 ദിർഹം സാലറി വാങ്ങുന്നവൻ ചിന്തിക്കുന്നത് ഒരു നാലായിരം എങ്കിലും കിട്ടിയിരുന്നുവെങ്കിൽ അൽപം സേവിങ്ങ്സ് ഉണ്ടായേനെ...നാലായിരം ലഭിക്കുന്നവൻ ചിന്തികകുന്നത് ഒരു ആറായിരം എങ്കിലും കിട്ടിയിരുന്നെങ്കിൽ ഫാമിലിയെ കൊണ്ടു വരാമായിരുന്നു...ആരായിരം കിട്ടുന്നവൻ ഒരു പത്തെങ്കിലും കിട്ടിയിരുന്നുവെങ്കിൽ കുട്ടികളെ ഇവിടെ തന്നെ സ്കൂളിൽ ചെർകാമായിരുന്നു എന്ന് ചിന്തിക്കും..പത്തിൽ കൂടുതൽ ലഭിക്കുന്നവർ എല്ലാവരും എന്നും വലിയ ബ്യുസി ആയിരിക്കും ..ഒന്നു മനസ്സമാദനത്തൊടെ വീട്ടില് ഇരിക്കാൻ പറ്റില്ലാ...ഇരുപതിൽ കൂടുതൽ ലഭിക്കുന്നവര്ക്ക് ഒരു മാസം ലീവിൽ നാട്ടിൽ പോയാലും അവിടെയും സമാദാനം ഉണ്ടാകില്ല.എന്നും ഫോണ്‍ കാൾ..സാലരി കൂടുന്നതിൻ അനുസരിച്ചു തല വേദനയും കൂടും..നാട്ടിൽ ജൊലി ചെയ്യുന്നവര്ക്ക് കയ്യിൽ പണമില്ലാതെ ഇങ്ങോട്ടു ഒരു നല്ല ജൊലി കിട്ടിയാൽ ചാടാൻ ആലോചിക്കും...ഇതു മനുശ്യന്റെ സ്വഭാവമാണ് ...അവന്ടെ മയ്യിത്ത് കൊണ്ടു പോയി കബരിൽ വെക്കുന്നത് വരെ പണത്തിനോടുള്ള ആർത്തി തീരൂലാ....എന്നാൽ നിങ്ങള് അറിഞ്ഞു കൊള്ളുക...ഈ ലോകത്തു എറ്റവും സമദാനത്തൊടെ ജീവിക്കുന്നവർ കോടീശ്വരന്മാർ അല്ല...ഗള്ഫിൽ കുടുംബത്തോടെ ജീവികകുന്നവർ അല്ല...മറിച്ച് ഉള്ളത് കൊണ്ടു തൃപ്ത്തിപെട്ടു ജീവിക്കാൻ കഴിയുന്ന മനസ്സുള്ളവരാണ്..
പ്രാവചകൻ പറഞ്ഞത് എത്ര ശരിയാണ്..
ഉള്ളതു കൊണ്ടു തൃപ്ത്തിപെട്ടു ജീവിക്കാനുള്ള മനസ്സ്‌ നിനക്കുണ്ടെങ്കിൽ ഈ ലോകം മുഴുവൻ ലഭിച്ചത് പോലെയാണു...നാളത്തെ കാര്യങ്ങളെ ആലോചിച്ചു നിന്ടെ ഇന്നത്തെ ദിവസം നീ കളയരുത്....കാരണം നാളത്തെ ഭക്ഷണത്തിന്റെ കാര്യം പടച്ചവൻ ഏറ്റെടുത്തിട്ടുണ്ട്...അവനിൽ ഭരമെൽപ്പിചു ജീവിക്കുക..

No comments:

Post a Comment