Tuesday, 18 August 2015

ഇനി പഞ്ഞി മിഠായി !!

കോലുമിഠായിക്ക് ശേഷം പഞ്ഞിമിഠായി!!
കോലുമിഠായിക്ക് ശേഷം പഞ്ഞിമിഠായിയുടെ മധുരവുമായി ഗൂഗിള്‍. ലോലിപോപ്പിന് ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പ് മാര്‍ഷ്മലോ ആയിരിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു.
'ആന്‍ഡ്രോയഡ് എം' എന്ന കോഡുനാമത്തില്‍ അറിയപ്പെട്ടിരുന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഒഎസ്, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മലോ ( Android 6.0 Marshmallow ) ആയിരിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് പുതിയ പതിപ്പിനെക്കുറിച്ചുള്ള ആദ്യസൂചന ഗൂഗിള്‍ പുറത്തുവിട്ടത്.
ആന്‍ഡ്രോയ്ഡിന്റെ ചുമതലുള്ള വൈസ് പ്രസിഡന്റ് ഡേവ് ബുര്‍ക്ക് ട്വിറ്ററിലൂടെയാണ് മാര്‍ഷ്‌മെലോ എന്ന പേര് വെളിപ്പെടുത്തിയത്. ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയുള്ള ഏതാണ്ട് പൂര്‍ത്തിയായ എസ്ഡികെ വേര്‍ഷനും ഗൂഗിള്‍ റിലീസ് ചെയ്തു.

No comments:

Post a Comment