Wednesday, 19 August 2015

ഓര്‍മകളുടെ മഷിത്തണ്ട് .....



ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഇ ചെടി കണ്ടിട്ടുണ്ടാവില്ല അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല . അവര്കൊക്കെ എവിടെ അതിനൊക്കെ സമയം. അല്ലങ്കില്‍ അതിന്റെയൊന്നും ആവശ്യം അവര്കില്ലല്ലോ.. അവസാനതിലനാനെങ്കിലും പഴയ ആ തലമുറയുടെ ഭാകമാകാന്‍ കഴിഞ്ഞതില്‍ വളരെയതികം സന്തോഷം തോനുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതിന്റെയൊന്നും ബകമകാന്‍ കഴിഞ്ഞില്ലലോ എന്ന വിഷമവും. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഇ ചെടി കൊണ്ടാണ് ഞങ്ങള്‍ സ്ലൈറ്റ് മയചിരുന്നത്. മഷിത്തണ്ട് അല്ലെങ്കി കള്ളിച്ചെടി എന്ന് ഞങ്ങള്‍ ഇതിനെ വിളിച്ചിരുന്നു. ബാഗിനുള്ളില്‍ സ്ലൈറ്റ് പെന്‍സിലിന്‍ ഒപ്പം ഇ ചെടിയുടെ തന്ടുമുണ്ടാകും.എത്ര രസകരമായിരുന്നു ആ കാലം....ഓര്‍ക്കുമ്പോള്‍ മനസ്സിന് എന്തോ പോലെ...
പെന്സില് കൊടുത്ത് ഒരു കഷ്ണം മഷി തണ്ട് കൂടുകാരന്റെ കയ്യില്‍ നിന്നും വാങ്ങിച്ചതും..പറബില്‍ പോയി മഷി തണ്ട് ശേകരിച് പെന്‍സിലിന്  പകരം വിറ്റതും എത്ര എത്ര രസകരമായ സംഭവങ്ങള്‍.. മുള്ളുള്ള കള്ളിച്ചെടി കിട്ടാന്‍ ഒരുപാട് അന്നെഷിച്ചു നടന്നതും കണ്ടതിയപ്പോള്‍ അത് പരിചെടുക്കുമ്പോള്‍ കൈ മുറിഞ്ഞതും...
നമ്മുടെ കുട്ടികാലത്ത് നമ്മള്‍ കളിച്ചിരുന്ന എന്തല്ലാം കളികള്‍.. ഇപ്പോഴത്തെ കുട്ടികള്‍ ഗെയിം ഫേസ് ബുക്കും ആയി നടക്കുമ്പോള്‍ വിഷമം തോന്നും..ഇവര്‍ക്ക് പഴയ നമ്മുടെ കാലഘട്ടം കിട്ടിയില്ലലോ എന്നോര്‍ത്ത്...
തിരുച്ചു വരാത്ത ആ സുന്ദര കാലഘട്ടം.......

No comments:

Post a Comment