പണ്ടൊക്കെ എന്റെ ഉമ്മാടെ വീടിലും ആ പ്രദേശങ്ങളിലും ധാരാളമായി കണ്ടിരുന്ന ഈന്ത് മരങ്ങള്‍ ഇപ്പോ എവിടെപോയി ആവോ ?
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളമായി കണ്ടിരുന്ന ഒരുമരമായിരുന്നു അത്. പക്ഷെ എന്റെ നാട്ടില്‍ അഥവാ പെരുമ്പിലാവില്‍ ഞാന്‍ അങ്ങിനെ ഇ മരം കണ്ടിട്ടില്ല. പക്ഷെ മലപ്പുറം ജില്ല കടന്നാല്‍ ഒരു വിതം വീടുകളിലല്ലാം ഇ മരം കാണാം. തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ് ഇതിന്. നെല്ലിക്കയോളം വലിപ്പത്തിൽ കട്ടിയുള്ള തോടോടുകൂടിയതാണ് ഈന്തിന്‍റെ കായ. കുട്ടികാലത്ത് സ്കൂള്‍ പൂടുമ്പോള്‍ കുട്ടിപെര ഉണ്ടാക്കാന്‍ ഇതിന്റെ ഓലകളാണ് ഞങ്ങള്‍ ഉപയോകിചിരുന്നത്. പിന്നെ ഉമ്മാടെ വീട്ടില്‍ പോയാല്‍ അവിടെ മറ്റമ്മ (ഉമ്മാന്റെ ഉമ്മ ) ഉണ്ടാക്കിതരുന്ന ഒരു പ്രത്യേക വിഭവമാണ് ഈന്തും പിടി. ഇത് എന്റെ വീട്ടില്‍ കിട്ടില്ല. ഒരു പ്രത്യേക ടേസ്റ്റ് ഉണ്ട് അതിനു.
പഴുത്ത് പാകമായ ഈന്തിൻ കായ കുറുകെ വെട്ടി വെയിലത്ത് ഉണക്കാൻ വെക്കുക, നല്ല ചൂടുള്ള കാലത്ത് നാലോ അഞ്ചോ ദിവസം വെയിലത്ത് ഇടുക. ഉണക്കം പാകമായാൽ കായ പൊടിച്ച് (അരി പൊടി പോലെ)വെള്ളം ചേർത്ത് കുഴച്ച് മാവു പോലേ ആക്കി ചെറിയ ചെറിയ ഉരുളകൾ ആക്കി അടുപ്പിൽ വെച്ച തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് വേവിച്ച് എടുക്കുക. പിന്നെ ഇറച്ചി കൂട്ടി ഉണ്ടാക്കുന്ന വിഭവം. അങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത്.
നാട്ടിന്‍പുറങ്ങളിലെ ഓര്‍മകള്‍ക്ക് ഗ്രിഹാധുരതം നല്‍കുന്ന ഒരു മരമായിരുന്നു ഈന്ത്. ഇന്നു ഇ മരം വിസ്മൃതിയിലേക്ക്.
ഈന്തിന്റെ വിത്തുകളും ഇലയും ആയൂർവേദ ഗുണങ്ങളുള്ളവയായി കരുതപ്പെടുന്നു. വാദം, പിത്തം, നീരുവീക്കം എന്നീ രോഗങ്ങളുടെ ചികിത്സക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
No comments:
Post a Comment