Monday, 18 April 2016

ഹോ എന്തൊരു ചൂട്......



നാട്ടിലേക്ക് വിളിക്കുമ്പോഴൊക്കെ വീട്ടില്‍ ഉള്ളവര്‍ ചൂടിനെ കുറിച്ച് ആണ്  പറയുന്നത്. എന്തൊരു ചൂടാണ് റബ്ബേ... ഇത്രയും ഭയങ്കര ചൂട് ഇതിനു മുനബ്  ഉണ്ടായിട്ടില്ല.. ശരിയാണ് കഴിഞ്ഞ വര്‍ഷത്തിനു മുന്ബുള്ള വര്ഷം ഞാന്‍ നാട്ടില്‍ തന്നെ ഉണ്ടായിരുന്നല്ലേ...ഇതിലും ഭേതം ഗള്‍ഫ്‌ തന്നെ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു.കാരണം ഇവിടെയാണെങ്കില്‍  എ സി യുണ്ടല്ലോ. പുറത്ത് അതികം ഇറങ്ങേണ്ടി വരുന്നില്ലല്ലോ... പക്ഷെ നാട്ടിലെ അവസ്ഥ അതല്ലാലോ ?
ചുട്ടു പുഴുകകയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ എന്താകും. വലിയവര്‍ക്ക്‌ ഇത്ര ഭുദ്ധിമുട്ടാനെങ്കില്‍
ചെറിയ കുട്ടികളുടെ കാര്യം പറയണ്ടല്ലോ..ഒരു വേനല്‍ മഴ പോലും പെയ്യുന്നില്ലലോ ? വേനല്‍ കാലം നമ്മുടെ നാട്ടില്‍ ഉണ്ടാകാരുന്ടെങ്കിലും ഇങ്ങനെ പകലും രാത്രിയും ചൂട് ഉണ്ടാകാറില്ല.
എല്‍ നിനോ പ്രതിഭാസമാണ് , കാലാവസ്ഥ വ്യതി യനമാണ് എന്നൊക്കെ കേള്‍ക്കുന്നു..
നമ്മള്‍ തന്നെ യാണ് ഇത്തരത്തില്‍ കാലാവസ്ഥ മാറ്റത്തിനു കാരണക്കാര്‍ എന്നാണ് എനിക്ക് തോന്നുന്നത് . മരങ്ങള്‍ മുറിച്ചു മാറ്റിയും വനങ്ങള്‍ നശിപ്പിച്ചും കുന്നുകള്‍ ഇടിച്ചു നിരപ്പക്കിയും വയലുകള്‍ നികത്തിയും അന്ധരീക്ഷം മലിനമാക്കിയും നമ്മള്‍ തന്നെ ഇതിനു കാരണക്കാര്‍ ആയിരിക്കുന്നു.അനിയന്ത്രിതമായ നഗരവത്കരണം ഗ്രാമങ്ങളെപ്പോലും ഉഷ്ണത്തുരുത്തുകളാക്കി മാറ്റുന്നു. മരങ്ങള്‍ മുറിച്ചെടുക്കുമ്പോള്‍ അതിനു പകരം ഒരു തൈ നട്ട് പിടിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കാറില്ല.. എത്രയോ മനോഹരമായ നമ്മുടെ നാട് ഇങ്ങനെ മോശമാക്കി നമ്മള്‍ തന്നെ ഇത്തരം അവസ്ഥക്ക് ഉത്തരവാദികള്‍
എത്രയോ സ്ഥലങ്ങളില്‍ കുടി വെള്ളം പോലുമില്ലാതെ ജനങ്ങള്‍ വലഞ്ഞു കൊണ്ടിരിക്കുന്നു.
മേടമാസം പിറന്നിട്ടെ ഉള്ളു.. ഇനിയും ഒരുമാസമെങ്കിലും കഴിഞ്ഞാലെ നമ്മുടെ കണക്കില്‍ വര്‍ഷ ക്കാലം എത്തുകയുള്ളൂ...എല്ലാവരും മഴയെയും പ്രധീക്ഷിച്ചു ഇരിക്കയാണ്.
ഇനിയെങ്കിലും നമുക്ക്  ഉള്ള സ്ഥലങ്ങളില്‍ എല്ലാം എന്തങ്കിലും വിത്തോ തൈകളോ വെച്ച് പിടിപ്പിക്കാന്‍ നോക്കാം,
"പ്രകൃതിയെ നമ്മൾ നശിപ്പിച്ചാൽ പ്രകൃതി നമ്മളേം നശിപ്പിക്കുമെന്ന് " പണ്ട് ആരോ പറഞ്ഞത് ശരിയാണെന്ന് ഇപ്പോ മനസ്സിലായില്ലേ........



No comments:

Post a Comment