പാനിക് അറ്റാക്ക്
അടുത്തിടെയാണ് ഞാനും ഇ വാക്ക് കേള്‍ക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത്...
ഇത് ഒരു വല്ലാത്ത അവസ്ഥയാണ്. ഞാന്‍ ഇതിനെ കുറിച്ച് എഴുതാനും മനസ്സിലാക്കാനും കാരണം. ഞാനും ഈ അവസ്ഥ അനുഭവിച്ചവന്‍ ആണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഇത് ആദ്യ മയിട്ടല്ല , മുന്പും ഞാന്‍ ഈ അവസ്തയിളുടെ കടന്നു പോയിട്ടുണ്ട് എന്ന സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞത് ....
എന്താണ് പാനിക്
അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്.
ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.
ഒരു കാരണവും ഇല്ലാതെ വെറുതെ ഇരിക്കുമ്പോഴാകും ഇത് സംഭവിക്കുക.
ഞാന്‍ പലതവണ ഹോസ്പിറ്റലില്‍ പോയി. ചെക്ക് അപ്പ് എല്ലാം കഴിഞ്ഞാല്‍. എല്ലാം നോര്‍മല്‍ ആകും, ഡോക്ടര്‍ പറയും ടെന്‍ഷന്‍ കാരണമാകും. ഒരു ടെന്‍ഷനും ഇല്ലാതെ ഇരിക്കുമ്പോഴാകും ഇത് സംഭവിക്കുക.
ഇത് പാരമ്പര്യമായി ചിലര്‍ക് വരാം അല്ലങ്കില്‍ കുടുതല്‍ ചിന്തിക്കുന്നത് കൊണ്ട് വരാം..മരിക്കാന്‍ പോവുകയാണ് എന്ന് വരെ തോന്നാം...അങ്ങിനെ വല്ലാത്തൊരു സംഭവം തന്നെയാണ് ഇത്
അഗോറഫോബിയ......
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ.
എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. ......
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. ......
ഈ അവസ്ഥയില്‍ നിന്ന് മോജിത നകാന്‍ നമ്മള്‍ തന്നെ മുന്കയെടുക്കണം. ആന്റി ഡി പ്രസന്റ് മരുന്നുകള്‍ ഡോക്ടര്‍ മാര്‍ (psychologist) നല്‍കാറ്. പിന്നെ സ്വയം മാറ്റിയെടുക്കാന്‍ ശ്രമിക്കണം.
ഇതിന്റെ പ്രതാന കാരണം അകാരണ മായതോ അല്ലെങ്കില്‍ കാരണമുള്ളതോ ആയ ഭയമാകാം. അത് മരണത്തെ ആകാം ഏതെങ്കിലും അസുകങ്ങളെ ആകാം ....
ചിലര്‍ക് ഒറ്റകാകുമോ എന്ന ഭയം. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും കാരണമില്ലാതെയും ആകാം...
കൂടുതല്‍ അറിയാന്‍ മലയാളം വീഡിയോ കാണാം താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി
https://youtu.be/4dQxK_thpc4
പലര്ക്കും ഇതിനെ കുറിച്ച് അറിയില്ല. അങിനെ അത് നിന്റെ തോന്നല്‍ ആകും എന്നൊക്കെ പറയും. പക്ഷെ അത് ഒരു അവസ്ഥയാണ്....
No comments:
Post a Comment