Wednesday, 20 April 2016

ഞാനും എന്റെ ചിന്തകളും...




ഞാനും എന്റെ ചിന്തകളും...
ചെറുപ്പം മുതലേ ഒരുപാട് വായിക്കാന്‍ ഇഷടമായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും എന്തെങ്കിലും വായിക്കാന്‍ വേണം. അത് ഏതങ്കിലും പഴയ പേപറിന്റെ കഷ്ണമായാലും മതി. വായന ശാലയില്‍ നിന്നും(തിപിലിശ്ശേരി, ആല്തറ) പിന്നെ സ്കൂളിലെ ലൈബ്രറിയില്‍ നിന്നും ബുക്കുകള്‍ എടുത്തു കൊണ്ട് വന്നു വയികുമായിരുന്നു. എന്റെ മറ്റമ്മ (ഉപ്പാന്റെ ഉമ്മ) വായിക്കാനും വായിക്കുന്നത് കേള്‍ക്കാനും ഇഷ്ടമുള്ള ആളായിരുന്നു, അതുകൊണ്ട് തന്നെ മറ്റമ്മ ക്ക് ഞാന്‍ വായിച്ചു കേള്‍പ്പിച്ചു കൊടുക്കും..അതുപോലെ കുറെ പുസ്തകങ്ങള്‍ എന്റെ കയ്യില്‍ വന്നപ്പോള്‍ ഞാന്‍ ഒരു പേരും വെച്ച് ലൈബ്രറി പോലെ അടുത്ത വീടുകളിലേക്ക് ഒരാഴ്ചക് എന്ന രീതിയില്‍ കൊണ്ട് കൊടുക്കുകയും ചെയ്തിരുന്നു...എഴാം ക്ലാസ്സിലും എട്ടാം ക്ലാസിലും പഠിക്കുമ്പോഴാണ് ഇതൊക്കെ.
അങ്ങിനെ ബുകുകള്‍ വായിക്കുമ്പോള്‍ എനിക്കും തോന്നും ഇതുപോലെ ഒക്കെ എനിക്കും എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്. കുറച്ചൊക്കെ ശ്രമം നടത്തി നോക്കി. പക്ഷെ മനസ്സിലായി ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല എന്ന്...പക്ഷെ ഞാന്‍ വിടാന്‍ തീരുമാനിച്ചില്ല. എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ , എന്റെ ജീവിത ത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍, എന്റെ അഭധങ്ങള്‍ തുടങ്ങിയവയൊക്കെ ഒരു ഡയറി യില്‍ എഴുതിവെക്കാന്‍ തുടങ്ങി..അങ്ങിനെയാണ് ഇ ഡയറി എഴുത്ത് തുടങ്ങുന്നത്..
ഇത് ആര്‍കും വായിക്കാന്‍ വേണ്ടിയല്ല, കുറെ കാലം കഴിയുമ്പോള്‍ എനിക്ക് തന്നെ വായിക്കാലോ..അതില്‍ ഒരു രസം ഉണ്ടാകും..ശരിയാണ് ഇപ്പോള്‍ പഴയ ഡയറികള്‍ മറിച്ചു നോക്കുമ്പോള്‍ അത് മനസ്സിലാക്കുന്നുണ്ട്..വളരെ രസകരം തോനുന്നു. ഇപ്പോള്‍ ബ്ലോഗ്‌ എഴുതുമ്പോഴും ഇതേ മാനസ്സിക അവസ്ഥയില്‍ തന്നെയാണ്..എന്റെ മനസ്സില്‍ തോനിയത് കുത്തി കുറിക്കുക..അത് ചിലപോ സമകാലിക സംഭവങ്ങള്‍ കുറിച്ച് എന്റെ മനസ്സിലുള്ളത് ആകാം.. അല്ലെങ്കില്‍ ഞാന്‍ മറ്റുള്ളവരോട് പറയാന്‍ ആഗ്രഹിച്ചത്......


എന്റെ ചിന്തകള്‍ എനിക്ക് പാരയായി മാറിയിട്ടുമുന്ദ് , ചിന്തകള്‍ നല്ലതാണു, അത് പോസടിവ് രീതിയില്‍ ആകുമ്പോള്‍, എന്നാല്‍ അത് നഗറ്റിവ് ആകുമ്പോഴാണ് പ്രശനമാകുന്നത്. നമ്മുടെ ചിന്തകള്‍ പോസറ്റിവ്  രീതിയിലാകട്ടെ.. പരിശുദ്ധ ഖുര്‍ആന്‍ തന്നെ പറഞ്ഞില്ലേ 'ചിന്ദിക്കുനവര്‍ക്ക് ദ്രിഷ്ടാന്തം ഉണ്ടന്ന് '
വായന മരിക്കാതിരിക്കട്ടെ...ഫേസ് ബുക്കും വാട്സ് അപ്പ്‌ ഉം എല്ലാം വന്നതോടെ പുതു തലമുറയും പഴയ തലമുറയും  പുസ്തക വായനയോട്‌ പുറം തിരിഞ്ഞ മട്ടാണ്..എന്തൊക്കെ പറഞ്ഞാലും ഇഷ്ടമുള്ള ബുക്കുകള്‍ അത് കഥയാകട്ടെ ലേഖന മാകട്ടെ ചരിത്രമകട്ടെ അത് ഒരു കസേരയില്‍ ഇരുന്നു ചായയും കുടിച് വയിക്കുന്ന സുഖം ഒന്ന് വേറെ തന്നെ........



No comments:

Post a Comment