Tuesday 10 May 2016

തിരഞ്ഞടുപ്പ് ഓര്‍മ്മകള്‍...

നമ്മുടെ നാട് തിരഞ്ഞടുപ്പ് ചൂടിലാണ്..അടുത്ത 16 നാണു കേരള നിയമ സഭയിലേക്കുള്ള ഇലക്ഷന്‍ നടക്കുന്നത് ...സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍കുന്ന തിരഞ്ഞടുപ്പ് പ്രജരണങ്ങള്‍ കാണുമ്പോള്‍ എന്റെ ഓര്‍മ്മകള്‍ പഴയ എന്റെ കുട്ടിക്കാലത്തെ തിരഞ്ഞടുപ്പ് സമയത്തേക്ക് പോവുകയാണ്...
വോട്ടവകാഷമോന്നുമില്ലാത്ത കാലത്ത് ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന കാലത്ത് പോസ്റ്ററുകള്‍ ഒട്ടിക്കലയിരുന്നു മയിന്‍ പണി.. പുറതോന്നുമല്ല.....എന്റെ മുറ്റത്തും പറമ്പിലുമൊക്കെയാണ്...കമ്മുനിസ്റ്റ്‌ പാര്‍ട്ടി യോടയിരുന്നു കൂടുതല്‍ താല്പര്യം. സെന്ററില്‍ പാര്‍ട്ടി ഓഫീസില്‍ പോയി കുറെ പോസ്റ്ററുകള്‍ വാങ്ങിക്കും. ടുഷന്‍ വിട്ടു വരുമ്പോള്‍ അതൊക്കെ വാങ്ങിച്ചു കൊണ്ടുവരും, പിന്നെ കോണ്ഗ്രസ്സിന്റെ ഓഫീസിലും പോയി അവിടുന്നും കുറെ പോസ്റ്ററുകള്‍ വാങ്ങിക്കും..എന്നിട്ട് വീട്ടില്‍ കൊണ്ട് പോയി വെക്കും. പിന്നെ കുട്ടിപുര, കട , സ്റ്റാജ്ജ്  ഒക്കെ ഉണ്ടാക്കും..പിന്നെ അതിനു ചുറ്റും കൈപ്പത്തിയും അരിവാളും ഒട്ടിക്കും.. സ്ഥാനര്തിയുടെ പോസ്റ്ററുകളും. രണ്ടും ഒട്ടിക്കുന്നത് ഞാന്‍ തന്നെ ആണെങ്കിലും അരിവാള്‍ പോസ്റ്ററുകള്‍ കുറച്ചു കൂടുതലാകും കാരണം അത് എന്റെ പാര്‍ട്ടി ആണല്ലോ... പിന്നെ പ്രസംഗം അതും ഞാന്‍ തന്നെ...എത്ര രസകരമായിരുന്നു ..ഓര്‍ക്കുമ്പോള്‍ ചിരി വരുകയാണ്..അന്നൊന്നും ഇന്നത്തെ പോലെ ഫ്ലെക്സ് ബോര്‍ഡുകള്‍ ഇല്ലാത്തതുകൊണ്ട് മതിലുകളിലാണ്‌ സ്ഥാനര്തിയുടെ പേരും ചിന്നവും വരക്കുന്നത്. അത് കൊണ്ട് തന്നെ അറ്ടിസ്റ്റു കള്‍ക്ക് നല്ല പണി ആയിരുന്നു. ഞാന്‍ എന്റെ വീടിന്റെ മതിലില്‍ ചൊക് കൊണ്ട് അരിവാളും കൈപത്തിയും വരക്കും, കൈപത്തി വരയ്ക്കാന്‍ കുറച്ചു പാടായിരുന്നു.  ഇലക്ഷന്റെ അന്ന് രാവിലെ തന്നെ സൈക്കിള്‍ എടുത്തു അമ്മായിടെ വീടിലേക്ക്‌ വെച്ച് പിടിക്കും. പോകുന്ന വഴിയിലെ ബൂത്തുകളില്‍ കയറി രണ്ടു പാര്‍ടിയുടെയും ബാഡ്ജും തൊപ്പിയും വാങ്ങിക്കും. ഒരു സ്ഥലത്ത് കയറി ആരും കാണാതെ യാണ്  മറ്റേ പര്ടുയുടെ കൌണ്ടറിലും കയറുന്നത്.
അതൊക്കെ ഒരു കാലം...എല്ലാവര്‍ക്കുമുണ്ടാകും ഇതുപോലത്തെ കുറെ ഓര്‍മ്മകള്‍. 

ഇലക്ഷന്‍ എന്ന് പറയുമ്പോള്‍ സ്കൂള്‍ ഇലക്ഷനും കോളേജ് ഇലക്ഷനും എന്നും ഓര്‍മയില്‍ നില്കുന്നതാണ്..നമ്മുടെ അക്കികാവ് സ്കൂളിലെ ഇലക്ഷനും ഫലം പ്രഘ്യഭനം കഴിഞു SFI യുടെ ബാന്റ് സെറ്റും ജാഥയും..ഒര്കുമ്പോള്‍ എന്തോ പോലെ.......ഒരു കൂടുകാരന്‍ അവന്റെ കൂടുകാരനെ ഇലക്ഷനില്‍ വഞ്ചിച്ച കഥ ഒന്ന് വായിച്ചു നോക്ക് ഇങ്ങനെ പലരും പലരെയും വഞ്ചിച്ചു കാണും..കാരണം........ഞാന്‍ പറയുന്നില്ല ഇതൊക്കെ തന്നെ :):)

ഷഹനയുടെ വിജയവും അഷ്റഫിന്റെ തോല്‍വിയും!!
ഒരു വാരാന്ത്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലില്‍ നിന്നും പുറപ്പെട്ട്  ഖുന്ഫുദയിലെ ഫ്രീസറില്‍ നിന്നും മോചനം നേടി എന്‍റെ കത്തിയുമായി യുദ്ധം ചെയ്യുന്ന കോഴിയെ തുണ്ടം തുണ്ടമാക്കുമ്പോഴാണ് റിയാദില്‍ നിന്നും ഒരു പഴയ കൂട്ടുകാരന്‍ വിളിക്കുന്നത്, അവനെ പഴയകൂട്ടുകാരന്‍ എന്ന് പറഞ്ഞു  മാറ്റി നിര്‍ത്തുന്നില്ല. ഊര്‍ക്കടവില്‍ നിന്നും വാഴക്കാടുവരെയുള്ള നാല് കിലോമീറ്റര്‍ ലോകത്തുള്ള സകലതിനെയും കുറിച്ച് സംസാരിച്ചും, കൂടെ നടക്കുന്ന  കൂട്ടുകാരെക്കുറിച്ച്  പരദൂഷണം പറഞ്ഞും നടന്നുപോവുന്നത് ഞങ്ങള്‍ ഒന്നിച്ചായിരുന്നു.നാട്ടിലൂടെ ഓടുന്ന ഒമ്പതരക്ക് വരുന്ന ഏക ബസ്സായ മര്‍ഹബയുടെ  പിറകിലെ കോണിയില്‍ നിന്ന് യാത്രചെയ്യാന്‍ കഴിയാത്തത് കൊണ്ടും കല്‍പ്പള്ളി കടവില്‍ ഇറങ്ങി ഉല്‍പ്പം കടവ് വരെ ചാലിയാര്‍ പുഴയിലെ മണല്‍ പരപ്പിലൂടെ നടക്കുവാനും ഇടക്ക് മാമ്പഴം കല്ലെറിഞ്ഞു വീഴ്ത്തി ആരും കാണാതെ പെണ്പിള്ളാര്‍ക്ക് കൊടുത്ത് ഹീറോയാവാനുമൊക്കെയായിരുന്നു അന്ന് നടന്നു സ്കൂളില്‍ പോവാറ്.  അവന്റെ ഉപ്പ ഗള്‍ഫിലായതിനാല്‍ പൊടിക്കാന്‍ നല്ല കാശ് ഉണ്ടാവും. അത് പരസ്യമായ ഒരു രഹസ്യമായതിനാല്‍ എന്നെക്കാള്‍ അവനു കൂട്ടുകാരന്‍മാര്‍ കൂടുതല്‍ ഉണ്ടായിരുന്നു അതിലേറെ കൂട്ട്കാരികളും.

വാഴയിലയില്‍ ഉമ്മയെനിക്ക്   ചോറ് പൊതിഞ്ഞു തരുമ്പോള്‍ അവന്‍ അതൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ എന്നും പറഞ്ഞു ഹോട്ടല്‍ ഇമ്പീരിയലിലെ കോഴിബിരിയാണിക്ക്  ഓര്‍ഡര്‍ ചെയ്യ്ത് ഷൈന്‍ ചെയ്യുമായിരുന്നു. ലേഡീസ് കോര്‍ണര്‍ എന്ന്  അവനു പേരിട്ടത്  ഞങ്ങളുടെ ക്ലാസ്സിലെ ഭാവഗായകന്‍ ഗോവിന്ദനാണെന്നാണ്‌ ഓര്‍മ്മ.  സ്കൂളില്‍ രാഷ്ടീയം നിരോധിച്ചതിനു ശേഷമുള്ള ആദ്യത്തെ തിരഞ്ഞടുപ്പ് വരുന്നത് ആയിടക്കാണ്. രാഷ്ടീയം ഇല്ലാത്തതിനാല്‍ ബൂര്‍ഷ്വാ മുതലാളിയായ അവനെ തന്നെ ഞങ്ങള്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തി. അറുപതു കുട്ടികള്‍ ഉള്ള ക്ലാസ്സില്‍ അഞ്ചു സ്ഥാനാര്‍ഥികള്‍ക്കായി വോട്ടു വീതം വെച്ച തിരഞ്ഞെടുപ്പില്‍ ക്ലാസ്സിലെ മൊത്തം വോട്ടര്‍മാര്‍ക്കും ബിരിയാണികൊടുത്തിട്ടും മോസ്റ്റ്‌ ബ്യൂട്ടി ഷഹനയെക്കാള്‍ ഒരു വോട്ടിനു അവന്‍ തോറ്റ് രണ്ടാം സ്ഥാനത്തായി. എങ്ങിനെ കൂട്ടികിഴിച്ചാലും തന്നെ തോല്‍പ്പിച്ചത് ആരാണ് എന്ന് അവന്‍ സ്കൂള്‍ വിടുന്നത് വരെ അന്വേഷിച്ചെങ്കിലും ചേകനൂര്‍ കേസ് പോലെ , അഭയ കേസ് പോലെ ഒരു ഫലവും കാണാതെ പോയി.
ഇന്നലെ അവന്‍ വിളിച്ച കാര്യവും അതിനായിരുന്നു. അന്നത്തെ ഇലക്ഷനില്‍ തന്നെ പരാജയപെടുത്തിയത് ആരാ എന്ന് വല്ല ഐഡിയയും ഉണ്ടോ എന്നതായിരുന്നു സംശയം.അവനു വേണ്ടി  ആത്മാര്‍ഥമായി ഇലക്ഷന്‍ എജന്റ്റ് ആയി നിന്നിട്ടുംആ പരാജയം എനിക്കും അവനും ഒരു പോലെ സങ്കടമായിക്കാണും എന്ന് അവനറിയാം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവന്‍ ആ പരാജയത്തിന്‍റെ കാരണമറിയാതെ മനസ്സു വിഷമിക്കുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിവന്നു. ഇലക്ഷന്‍ ദിവസംഷഹനയുടെ പഞ്ചാരകൊഞ്ചലില്‍ പ്രോലോഭിതനായി അറിയാതെ വോട്ടു അവള്‍ക്ക് കുത്തിയത് ഞാനായിരുന്നു എന്ന് ഞാനും നിങ്ങളുമടക്കം ആരൊക്കെ വിശ്വസിച്ചാലും അവന്‍ വിശ്വസിക്കില്ലല്ലോ .. കാരണം അവന്‍ അന്നും ഇന്നും എന്‍റെ നല്ല വനായ കൂട്ടുകാരന്‍ 
അല്ലെ :) 






No comments:

Post a Comment