Monday 12 December 2016

നബിദിന ഓര്‍മകള്‍


പുണ്യ പ്രവാചകന്‍റെ സ്മരണകളുമായി നബിദിനം വന്നെത്തുമ്പോള്‍ ഒര്മയിലിന്നും പൂത്തിരി കത്തിച്ചു നില്കുന്നു മദ്രസയും നബിദിനാഘോഷവും.

അന് വരിയ്യ മദ്രസ്സ പെരുമ്പിലാവ് പള്ളിക്കുളം ഇതാണ് ഞാന്‍ പഠിച്ച എന്റെ മദ്രസ്സയുടെ പേര്. പത്താം ക്ലാസ്സ്‌ വരെ ഞാന്‍ അവിടെ പഠിച്ചു. ഓരോ നിബിദിനം വരുമ്പോഴും പഴയ നബിദിന ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തും. നിബിദിനം എത്താറായി എന്ന് അറിഞ്ഞാല്‍ തന്നെ ഒരു പ്രത്യേക ആവേശവും സന്തോഷവുമാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പരിപാടി എടുത്ത് സ്റെജില്‍ കയറുന്നത്. അത് ഒരു സംഭാഷണ ഗാനം ആയിരുന്നു. നിബിദിനത്തിന്റെ ഒരു മാസം മുനബ് തുടങ്ങും പരിപാടികള്‍ കൊടുക്കലും അതിന്റെ റിഹെഴ്സലും. അതൊക്കെ വലിയ രസമായിരുന്നു. മൂന്നാം ക്ലാസ് സലാം ഉസ്താദിന്റെ ക്ലാസ്സ്‌ ആണ്. പാട്ടുകളുടെ ആശാനാണ് ഉസ്താദ്‌. നല്ല ഈണത്തില്‍ വളരെ മനോഹരമായി പാട്ടുകള്‍ ആലപിക്കുന്ന ഉസ്താദിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഉസ്താദാണ്‌ എന്നില്‍ ഒരു പാടുകാരന്‍ ഉണ്ടന്ന് തിരിച്ചറിഞ്ഞത്. മൂന്നില്‍ പഠിക്കുമ്പോള്‍ അദ്ദേഹം എന്നെ മനോഹരമായ രണ്ടു ഗാനങ്ങള്‍ പഠിപ്പിച്ചു. മാത്രമല്ല ഞാന്‍ നന്നായി പടുന്നുന്ടന്നു എല്ലാ ഉസ്താടുമാരും പറയുകയും ചെയ്തു. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഞാന്‍ എന്റെ മറ്റംമാനെ (ഉപ്പാന്റെ ഉമ്മ) പാടി കേള്‍പ്പിച്ചു അവര്‍ക്കും ഒരുപാട് ഇഷമായി. പിന്നെ നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ പറയണ്ട. ഒരുപാട് പരിപാടികള്‍ എനിക്ക് സലാം ഉസ്താത് തന്നു. സ്വാഗത ഗാനം, പതാക ഗാനം എല്ലാം ഞാന്‍ തന്നെ. പിന്നെയും ഒരുപാട് ഗാനങ്ങള്‍. അങ്ങിനെ ഞാന്‍ ഒരു കുഞ്ഞു ഗായകന്‍ ആയി എന്ന് പറയാം. അഞ്ചാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ പരിപാടി അവതരിപ്പിച്ചത് ഞാന്‍ ആയിരുന്നു.
മറ്റാരു പ്രതാന സംഭവം ഉണ്ടായതും അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.
പൊതു പരിക്ഷയില്‍ ( പൊതു പരിക്ഷ എന്ന് പറഞ്ഞാല്‍ നമ്മുടെ SSLC പരിക്ഷ പോലെയാണ്. അത് അഞ്ചു ഏഴ് പത് ക്ലാസ്സുകളില്‍ ആണ് ഉണ്ടാവുക) ഞാന്‍ അഞ്ചില്‍ പഠിക്കുമ്പോള്‍ ഞങളുടെ മദ്രസ്സയില്‍ അഞ്ചു വരെയേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് തന്നെ ആ പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സ്‌ കിട്ടുന്നവര്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ കിട്ടും. അതും നബിദിന ത്തിന്റെ അന്നാണ് കൊടുക്കുക. ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിക്കാണ്‌ ഫാസ്റ്റ് കിട്ടിയത്, എത്ര സമ്മാനങ്ങള്‍ ആണ് ആ കുട്ടിക്ക് കിട്ടിയത്. അന്ന് എന്റെ മനസ്സില്‍ തോനിയിരുന്നു അടുത്ത വര്ഷം എനിക്ക് ഫാസ്റ്റ് കിട്ടിയിരുന്നങ്കില്‍ എന്ന്.
അത് തന്നെ സംഭവിച്ചു അഞ്ചാം ക്ലാസ്സില്‍ എനിക്ക് ഫസ്റ്റ് കിട്ടി. മാത്രമല്ല ഏറ്റവും കുടുതല്‍ പ്രോഗ്രാം എടുത്തതും ഞാന്‍ തന്നെ. നബിദിനത്തിന്റെ രണ്ടു ദിവസം മുനബ് എന്റെ ശബ്ദത്തിനു ചെറിയ ബുദ്ധിമുട്ട് വന്നു. ഞാന്‍ ആകെ സന്ഘടത്തില്‍ ആയി. ഡോക്ടറെ കണ്ടു. ആരോ പറഞ്ഞു ആ കുട്ടിക്ക് പ്രാക്ക് തട്ടിയതാണ് എന്ന്. നബിദിനം ആയി, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍  എന്റെ ശബ്ദം ശരിയായി.

അങ്ങിനെ നബിദിനം ആയി പതിവ് പോലെ പതാക ഗാനം സ്വാഗത ഗാനം മാത്രമല്ല ഘോഷയാത്രയില്‍ ജീപ്പില്‍ ഇരുന്നു പാട്ട് പാടാനുള്ള അവസരവും. സന്തോഷവും പറയണ്ടല്ലോ, ചെറിയ അഹങ്കാരവും ഉണ്ടോ എന്ന് സംശയം.
പരിപാടികള്‍ കഴിഞ്ഞു സമ്മാന ദാനം ആയി, എന്റെ ഹൃധയമിടിപ്പ് കുടിയോ? അഞ്ചാം ക്ലാസ്സില്‍ പൊതു പരീക്ഷയില്‍ പെരുമ്പിലാവ് റൈന്‍ജില്  ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ സലിഹ് , മൈകിലൂടെ വിളിച്ചു പറയുന്നു, ഞാന്‍ സമ്മാനങ്ങള്‍ വാങ്ങല്‍ തുടങ്ങി ഒരുപാട് സമ്മാനങ്ങള്‍ പലരും സ്പോണ്‍സര്‍ ചെയ്തത് , കാശ് അവാര്‍ഡുകള്‍, പലരും പറഞ്ഞു സമ്മാനം കൊടുപോകാന്‍ വണ്ടി വിളിക്കേണ്ടി വരുമോ? എന്റെ കുഞ്ഞു മനസ്സ് സന്തോഷം അലതല്ലിയ നിമിഷങ്ങള്‍........
എല്ലാം വീടിലെത്തി തുറന്നു നോക്കുമ്പോള്‍ ഉണ്ടായ ആ സന്തോഷം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. എന്റെ മാറ്റമാ ന്റെയും ഉമ്മന്റെയും ഉപ്പന്റെയും പ്രാര്‍ത്ഥന..അതുകൊണ്ടാണ് അതല്ലാം......

നബിദിനം ആകാന്‍ ആഴ്ചകള്‍ ഉള്ളപ്പോള്‍ കോടിക്ക് വടി പൊട്ടിക്കാന്‍ എല്ലാവരും കൂടി ഇറങ്ങും. മുല്ലപ്പുള്ളി കുന്നതെക്ക് പോകും എല്ലാവരും കൂടി. എന്റെ ഉമ്മാക്ക് പേടിയാണ് ഉമ്മ എന്നോട് പോകണ്ടാന്നു പറയും. ഉമ്മ കാണാതെ ഞാനും പോകും. പിന്നെ കോടി ഒട്ടിക്കല്‍ തോരണങ്ങള്‍ ഉണ്ടാക്കല്‍ എല്ലാം ഒര്കുമ്പോള്‍ വല്ലോതൊരു ഫീല്‍ തന്നെ.ഘോഷ യാത്ര കഴിഞ്ഞാല്‍ മിട്ടായി വിതരണം. ഒരുപാട് മിട്ടായികള്‍ കിട്ടും വലിയ ഇക്കാക മാര്‍ ആണ് മിട്ടായി കൊടുക്കുന്നത്. അതും കൊണ്ട് വീടിലേക്ക്‌ പോയി ഉമ്മാന്റെ കയ്യില്‍ കൊടുക്കും എല്ലാവര്ക്കും വീതിച്ചു കൊടുക്കും അനിയന്‍ മാര്‍ക്കും കൂടി ഒരുപാട് മിട്ടായ് കിട്ടും. പിന്നെ നേര്ച്ച ചോര്‍ വാങ്ങിക്കാന്‍ പോകല്‍ എല്ലാം ഓര്‍ക്കുമ്പോള്‍.............
ഒരിക്കലും തിരിച്ചുവരാത്ത ആ സുന്ദര ഓര്‍മ്മകള്‍...........



No comments:

Post a Comment