Sunday 18 September 2016

ജന്മദിന ചിന്തകള്‍

അങ്ങിനെ ഒരു വയസ്സുകൂടി കഴിഞ്ഞു പോയിരിക്കുന്നു......
ഇന്നു എന്റെ ജന്മദിനമാണ്..
എന്റെ സൃഷ്ടാവായ അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും..ഈ സമയം എനിക്ക് ഓര്മ വരുന്ന ഖുര്‍ആന്‍ വചനം.

“പിന്നീട് ആ ദിവസങ്ങളില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും” (ഖുര്‍ആന്‍ 102.8)
ഇ കഴിഞ്ഞ എന്റെ പ്രായത്തിനിടയില്‍ ഞാന്‍ എന്തല്ലാം നന്മകള്‍ ചെയ്തു, എന്തല്ലാം തെറ്റുകള്‍ ചെയ്തു, മറ്റുള്ളവര്‍ക്ക് എന്തല്ലാം ഉപകരങ്ങള്‍ ചെയ്തു , എന്റെ ജീവിതം നേരായ മാര്‍ഗത്തില്‍ തെന്നെ ആയിരുന്നുവോ?
ഞാന്‍ അതെല്ലാം ചിന്തിക്കുനുണ്ട്....തീര്‍ച്ചയായും എന്റെ സൃഷ്ടാവ് എനിക്ക് തന്ന അനുഗ്രഹത്തിന് ഞാന്‍ നന്ദി പ്രകടിപ്പിക്കാരുണ്ട്..പക്ഷെ ഞാന്‍ നേരായ മാര്കത്തില്‍ തെന്നെയാണോ? എന്റെ ആരാധനകള്‍ എന്റെ നാഥന്‍ സ്വീകരിക്കുനുണ്ടോ? എന്റെ സ്രിഷടവേ നീ എന്നെ പരാജയരുടെ കൂട്ടത്തില്‍ ഉള്പെടുതരുതെ..വിജയികളുടെ കൂട്ടത്തില്‍ ഉള്പെടുതണമേ..
ആരോഗ്യം ഒരു മഹത്തായ അനുഗ്രഹമാണ് .രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്ന വരെ കാണുന്ന ഓരോരുത്തര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിക്കും .പ്രാഥമിക കൃത്യങ്ങള്‍ പോലും സ്വന്തമായി നിര്‍വഹിക്കുവാന്‍ സാധിക്കാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരിക എന്നത് എന്തുമാത്രം പ്രയാസകരമാണ് !രോഗികളെ സന്ദര്‍ശിക്കല്‍ പുണ്യമാണ് എന്ന് പഠിപ്പിച്ച പ്രവാചകന്‍ (സ) ചര്യ പ്രാവര്‍ത്തികമാക്കുന്നത് വരെ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ആരോഗ്യമെന്ന അനുഗ്രഹത്തെ കുറിച്ച് പ്രത്യേകം പറഞ്ഞറിയികേണ്ടി വരില്ല .പക്ഷെ ,ഈ അനുഗ്രഹം യഥേഷ്ടം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നമ്മള്‍ ഈ അനുഗ്രഹങ്ങളുടെ ദാദാവിനെകുറിച്ച് ഓര്‍ക്കുവാനോ നന്ദി കാണിക്കുവാനോ പലപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം ഇതെല്ലാം നല്‍കിയ അല്ലാഹു നമ്മെ ഏല്‍പ്പിച്ച ഉത്തരവാദിത്യങ്ങള്‍ നിറവേറ്റുക എന്നതാണ് നമ്മള്‍ ചെയ്യുന്ന നന്ദി .
തന്‍റെ യുവത്വവും ആരോഗ്യവും ഏതു മാര്‍ഗത്തില്‍ ചെലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടാതെ ഒരാള്‍ക്കും പരലോകത്ത് തന്‍റെ പാദങ്ങള്‍ മുന്നോട്ടു വെക്കാന്‍ കഴിയില്ല എന്ന പ്രവാചക വചനം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട് .ആരോഗ്യത്തിന്‍റെ ധര്‍മ്മം ,അത് നല്‍കിയ സൃഷ്ടാവിന്‍റെ നിര്‍ദേശാനുസരണം അത് വിനിയോഗിക്കുക എന്നതാണ് .ദൈവ മാര്‍ഗത്തില്‍ തന്‍റെ ആരോഗ്യം ചെലവഴിക്കല്‍ പ്രധാനമാണ് .നമ്മുടെ കായികമായ സഹായം വേണ്ടവര്‍ക്ക് അത് ചെയ്തു കൊടുക്കണം .നല്ല ഏതു കാര്യത്തിലും നമ്മളാല്‍ കഴിയുന്ന സഹായം മനുഷ്യര്‍ക്ക്‌ ചെതുകൊടുക്കണം .നന്മ കല്പിക്കുന്നതിലും തിന്മയെ തടയുന്നതിലും എല്ലാം നമ്മുടെതായ പങ്കു നമ്മള്‍ വഹികണം പലരും ശ്രദ്ധിക്കാതെ, പരിഗണിക്കാതെ പോകുന്ന മറ്റൊരു അനുഗ്രഹമാണ് ഒഴിവുസമയം നബി പറഞ്ഞു “രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ മനുഷ്യരില്‍ അധിക പേരും വഞ്ചിതരാണ്‌. ആരോഗ്യവും ഒഴിവുസമയവു മാത്രെ അത്. (ബുഖാരി)
അവധിക്കാല ദിവസങ്ങള്‍ എങ്ങനെ ചെലവഴിച്ചു എന്ന് വിലയിരുത്തുക .അതല്ലാത്ത കാലങ്ങളില്‍ ഒഴിവുസമയം കിട്ടുമ്പോള്‍ താന്‍ ആ സമയം എങ്ങനെ ചെലവഴിച്ചു എന്ന് ചിന്തിക്കുക പറയത്തക്കതായ നല്ല കാര്യങ്ങളൊന്നും ചെയ്യാത്ത സമയംതുലച്ചു കളഞ്ഞു എന്നായിരിക്കും പലര്‍ക്കും കണ്ടെത്താന്‍ കഴിയുക .സമയമാണ് ജീവിതം . അതിനാല്‍ അമൂല്യമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക വിശ്രമിക്കാനിടയില്ലാത്ത ജോലിത്തിരക്കുകള്‍ ഉണ്ടാകുമ്പോഴാണ് ഒഴിവു സമയത്തിന്‍റെ വിലയറിയുക
നബി(സ) പറഞ്ഞു : 5കാര്യങ്ങള്‍ക്ക് മുമ്പായി 5 കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുത്തുക .മരണത്തിനു മുമ്പ് ജീവിതത്തെ ,രോഗത്തിന് മുമ്പ് ആരോഗ്യത്തെ, തിരക്കിനു മുമ്പ് ഒഴിവു സമയത്തെ, വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ “(അഹ്മദ് ,ഹാകിം)
“പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും “എന്നാ ഖുര്‍ആന്‍ സൂക്തം വിശ്വാസികളെ ചിന്തിപ്പിക്കെണ്ടാതാണ് .അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചു കൊണ്ടാണ് ഓരോ നിമിഷവും നാം ജീവിച്ചു കൊണ്ടിരിക്കുന്നത് ഈ അനുഗ്രഹങ്ങലോട് നാം എങ്ങനെ പ്രതികരിച്ചു വെന്നതിനെപറ്റി അല്ലാഹു നാളെ നമ്മെ ചോദ്യം ചെയ്യും .അതില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ ആര്‍ക്കും കഴിയില്ല.
നമ്മളെ എല്ലാവരെയും അള്ളാഹു വിജയികളുടെ കൂട്ടത്തില്‍ ഉലപെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍. 

ഇനിയും ഒരുപാട് കാലം അല്ലാഹുവിനു ആരാധിക്കാനും കുടുംബത്തെ നോക്കാനും എനിക്ക്  ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കണമേ അള്ളാഹുവെ അമീന്‍....(എന്റെ ജന്മ ദിന ചിന്തകള്‍)


No comments:

Post a Comment