Sunday 8 May 2016

എന്റെ ഉപ്പ


ഉമ്മയെ മാത്രം പുകഴ്ത്തി എഴുതുമ്പോള് ഓര്ക്കുക;ആ മഷിയുടെ മണം ഉപ്പയുടെ വിയര്പ്പിന്റെസുഗന്ധമാണെന്ന്.ലേബര് റൂമിനു പുറത്തൊരു വരണ്ട നടത്തമുണ്ട്.അകത്തെ നിലവിളിയോടൊപ്പം''അല്ലാഹുവേ'' യെന്നു പറഞ്ഞ് പിടയുന്നൊരു ഹൃദയമുണ്ട്.ചിരിക്കാതെ ചിരിച്ചും, ഇരിക്കാതെ ഇരുന്നും, പറയാതെ പറഞ്ഞുംഒരു കുഞ്ഞിക്കരച്ചില് തേടുന്നൊരു നോട്ടമുണ്ട്.മണിക്കൂറുകള് കൊണ്ട് ഒരു ഗര്ഭകാലം പേറിയ കണ്കോണിലെ നനവിന്റെ പേരു തന്നെയാണ് ഉപ്പ!
എന്റെ ഉപ്പ യെ കുറിച്ച് എഴുകയാണെങ്കില്‍ ഒരുപാട് ഉണ്ടാകും, ഒരു രണ്ടു സിനിമ എടുക്കാനുള്ള കഥയുണ്ട് , എന്റെ മറ്റമ്മ (ഉപ്പാന്റെ ഉമ്മ പറഞ്ഞു തന്നതാണ്), പണ്ട് മറ്റപ്പക്ക് (ഉപ്പാന്റെ ഉപ്പാക്ക്) ചായ കട ആയിരുന്നുത്രേ, അതി രാവിലെ എഴുന്നേറ്റ് എന്റെ ഉപ്പ കടയില്‍ പോയി മറ്റ പ്പാനെ സഹായിക്കും അവിടുന്ന് വന്നിട്ട് വേണം പറമ്പിലും പാടത്തും വെള്ളം തേവാന്‍ , അതും കഴിഞ്ഞു വേണം സ്കൂളില്‍ പോകണമെങ്കില്‍, പണ്ടത്തെ കാലത്ത് എല്ലാ വീട്ടിലെയും കഷ്ട്പാട് പോലെ തന്നെ, മൂത്ത മകനായത്‌ കൊണ്ട് എന്റെ ഉപ്പാക്ക് കൂടുതല്‍ കഷടപാടുകള്‍ അനുഭവിക്കേണ്ടി വന്നു. സഹികെട്ട് എന്റെ ഉപ്പ മറ്റംമാട് പറഞ്ഞു ഞാന്‍ നാട് വിടുകയാണ്.. അങ്ങിനെ ഉപ്പ ബോംബയിലെക്ക് നാട് വിട്ടു. അവിടെ ഉപ്പാടെ അമ്മായിടെ മകന്‍ ഉണ്ട്(ഇക്ക ). അങ്ങിനെ അദ്ദേഹമാണ് ഉപ്പാനെ കള്ള ലങ്ജിക്ക് ഗള്‍ഫിലേക്  കയറ്റി അയക്കുന്നത്. മാസങ്ങളോളം ഒരു വിവരവും ഇല്ലാതെ വീടിലുള്ളവര്‍ വല്ലാതെ വിഷമിച്ചു. അവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി. അങ്ങിനെ കപ്പല്‍ മസ്കറ്റില്‍ ഇറങ്ങി. ഉപ്പാനെ യും കൂടുകരെയും ഒമാന്‍ പോലീസ് പിടികൂടി. കുറച്ചു ദിവസങ്ങള്‍ കു ശേഷം അവര്‍ ജയില്‍ മോജിപിപ്പിച്ചു, അങ്ങിനെ നടന്നു കുന്നും മലയും കയറി ദുബായ് എത്തി...
എന്റെ ഉപ്പ റസല്‍ ഖൈമയില്‍ പോയി, അവിടെ ഒരു ഹോട്ടലില്‍ ജോലിക് കയറി.....
അങ്ങിനെ ജീവിതത്തിന്റെ മുക്കാല്‍ ഭാകവും എന്ന് പറയാം ....35 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നാട്ടിലേക്കു മടങ്ങിയത് ... ഇതിനിടയില്‍ വീടിലെ സ്ഥിതി കതികള്‍ മെച്ചപ്പെട്ടു...പെങ്ങന്മാരെ കെട്ടിച്ചയച്ചു , നല്ല വീട്, അനുജന് ജോലി, സ്ഥലങ്ങള്‍ വാങ്ങിച്ചു, ഞങ്ങള്‍ നാലു പേര്‍ക്ക് നല്ല വിദ്യാഭ്യാസം തന്നു നല്ല രീതിയില്‍ പഠിപ്പിച്ചു, വീട് വെച്ച് , എന്നെ ഗള്‍ഫില്‍ കൊണ്ടുപോയി എനിക്ക് ജോലിയായി, അവിടെ എത്തിയപ്പോഴാണ് ശരിക്കും ഞാന്‍ ഞെട്ടി പോയത്, എന്റെ ഉപ്പ എത്ര കഷ്ട പെട്ടന് ഞങളെ നോക്കിയിരുന്നത് എന്ന് മനസ്സിലായത്..എന്റെ ഉപ്പ ചെയ്യുന്ന ജോലി കണ്ടു ഞാന്‍ വളരെ യാതികം സങ്ങടപെട്ടിടുന്ദ് ..എകധീഷം ഒരു വര്‍ഷത്തോളം ഉപ്പയോടപ്പം ഞാന്‍ അവിടെ ഉണ്ടായി. ഉപ്പയോട് ഇനി നാട്ടില്‍ പോയി നില്കെന്നു പറഞ്ഞു. എന്നിട്ടും ഉപ്പ കൂട്ടാക്കിയില്ല. അനുജനുകൂടെ ജോലി ആകട്ടെ എന്നിട്ട് കാന്‍സെല്‍ ചെയ്യാം എന്ന് പറഞ്ഞു. അങ്ങിനെ എന്റെ അനുജന്‍ വന്നു അവനും ജോലി കിട്ടി. അങ്ങിനെ ഉപ്പ ജോലി ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ സെട്ട്ലെ ആയി...

ഞാൻ ഓർത്ത് പോകുന്നു.. എത്ര പ്രയാസങ്ങൾ ആ ഉപ്പ അനുഭവിച്ചു.. എത്ര പ്രാരാപ്ത്തങ്ങൾ സഹിച്ചു. യാ അല്ലാഹ് എന്റെ ഉപ്പാക്ക് നീ ദീര്‍ഘായുസ്സും ആരോഗ്യവും നല്കണമേ...അമീന്‍ 

No comments:

Post a Comment