Saturday 10 September 2016

അറഫ പുണ്യ ദിനം

പുണ്യ അറഫ ...
ഇന്നാണ് ആ മഹാസംഗമം.
സൂര്യൻ ഉദിക്കുന്നതിൽ വെച്ച്‌ എറ്റവും ശ്രേഷ്ട്ടമായ  ദിവസം, അവിടെ കറുത്തവനില്ല വെളുത്തവനില്ല, സമ്പന്നനും ദരിദ്രനും, പണ്ഡിതനും പാമരനും അണിഞ്ഞിരിക്കുന്നത് ഒരേ തൂവെള്ള വസ്ത്രം അവരുടെയൊക്കെ ചുണ്ടുകളിൽ ഒരേ മന്ത്രം.
"ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക്-ലബ്ബൈക ലാ ശരീക ലക ലബ്ബൈക്"
മക്കയുടെ അറഫാ മൈതാനിയിൽ ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും തന്റെ രക്ഷിതാവിന്റെ കരുണാ കടാക്ഷത്തിനായ്‌ വന്നണഞ്ഞ ലക്ഷോപലക്ഷം ഹാജിമാർ ഇന്ന് ആ ചരിത്ര സംഭവത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്.
പാപമോചനത്തിനായ്‌ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായ് ഭക്തി നിർഭരമായ മനസ്സുമായ് ഇരുകൈകളും വാനിലേക്ക് ഉയർത്തിയ തന്റെ ദാസന്മാർക്ക് കരുണയുടെ, പാപ മോചനത്തിന്റെ, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ ലോക രക്ഷിതാവായ റബ്ബ് തുറന്നിട്ട്‌ കൊടുക്കുന്ന ദിനം. سبحان الله
കോടാനുകോടി മലക്കുകൾ അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുന്ന പുണ്ണ്യ ദിനം,  سبحان الله
നാളെ പരലോക ജീവിതത്തിന്റെ മഹ്ശറ മൈതാനത്തെ ഓർമ്മപ്പെടുത്തുന്ന അന്തരീക്ഷം سبحان الله
ആ പുണ്യദിനത്തിൽ അവിടെ ഒരുമിച്ച് കൂടുവാൻ കഴിയാത്ത മറ്റ് സത്യവിശ്വാസികൾ നോമ്പിൽ മുഴുകി തസ്ബീഹുകളും, തഹ്ലീലുകളും, വിശുദ്ധ ഖുർആൻ പാരായണവും കൊണ്ട് ആ ദിനത്തെ ഭക്തിപൂർണ്ണമാക്കണേ എന്ന വിശ്വ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫാ (സ:അ) യുടെ വചനാമൃതങ്ങളെ നെഞ്ചിലേറ്റികൊണ്ട് ജീവിക്കാൻ പരിശ്രമിക്കണേ എന്ന സന്ദേശത്തോടെ.,,,
നാഥാ ഒരുപാട് പാപങ്ങൾ വന്നുപോയ പാപികളാണ് ഞങ്ങൾ ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാകൾക്കും, സന്താനങ്ങൾ, കുടുംബങ്ങൾ, ഉസ്താദ്മാർ മറ്റെല്ലാ സത്യവിശ്വാസികൾക്കും നീ പൊറുത്തു തരികയും. നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യേണമേ .... കാരുണ്ണ്യവാനായ റബ്ബേ നിന്റെ മഹത്തായ അനുഗ്രഹമായ ഇസ്ലാം ദീനിന്റെ നിയമങ്ങൾ പൂര്‍ണമായും അനുസരിച്ചൂകൊണ്ട് ജീവിക്കുവാനും ഇസ്ലാം ദീനിന്റെ പ്രചാരകരാവാനും ഞങ്ങളെ നീ അനുഗ്രഹിക്കണേ റബ്ബേ. മുത്ത് റസൂലും സഹാബാക്കളും കാണിച്ച പാതയിൽ. അടിയുറച്ചു നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്ക് يا ربي
اللهم امين يارب العالمين

No comments:

Post a Comment