Tuesday, 1 November 2016

നമ്മുടെ കേരളം അറുപതിന്റെ നിറവില്‍

“ഭാരതമെന്നപേര്‍ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം 
കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്കു ഞരമ്പുകളില്‍”
(വൈലോപ്പിള്ളി നാരായണമേനോന്‍)
മലയാളഭാഷയ്ക്ക് ഒരു സംസ്ഥാനം ഉണ്ടായത് ഇന്നേക്ക് (നവംബര്‍ 1)അറുപത് വര്‍ഷം മുമ്പാണ്.



        മലയാളഭാഷ സംസാരിക്കുന്നവര്‍ക്കായി കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് അറുപത് വര്‍ഷം പൂര്‍ത്തിയാവുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭാഷ അടിസ്ഥാനത്തില്‍സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് 1956 നവംബര്‍ ഒന്നിന് ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, ബോംബേ (മഹാരാഷ്ട്ര), ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മദ്രാസ് (തമിഴ്‌നാട്), മൈസൂര്‍(കര്‍ണാടക), ഒറീസ(ഒഡീഷ), പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളം ജന്മം കൊള്ളുന്നത്. ......


ഇന്ന് നമ്മുടെ കേരളം എത്രയോ മാറിയിരിക്കുന്നു. ശരിക്കും മലയാളി ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഇന്ന് ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും മലയാളികള്‍ ഉണ്ടാകും.


തിരു-കൊച്ചി, മലബാര്‍ എന്നീ രണ്ടു രാജ്യങ്ങളെ ലയിപ്പിച്ചുകൊണ്ടാണ് 1956 ജനുവരി ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചത്. തിരുവിതാംകൂറും കൊച്ചിയും ചേര്‍ത്താണ് തിരു-കൊച്ചി രൂപീകരിച്ചത്. അഞ്ചാം നൂറ്റാണ്ടുവരെ കേരളം അഞ്ചു ചെറിയ രാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു. അന്ന് മദ്രാസിന്‍റെ ഭാഗം കൂടിയായിരുന്നു. വേണാട്, കുട്ടനാട്, പൂഴിനാട്, കര്‍ക്കാനാട്, എന്നിങ്ങനെയായിരുന്നു പേരുകള്‍. ഇന്നത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ വേണാടിന്‍റെ ഭാഗവും എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ കുട്ടനാടിന്‍റെ ഭാഗവും, തൃശൂര്‍, പാലക്കാട്, മലപ്പുറവും, കോഴിക്കോട് ജില്ലയുടെ ഏതാനും ഭാഗങ്ങളും കുട്ടനാടിന്‍റെ ഭാഗവും കണ്ണൂര്‍, കാസര്‍ക്കോട് ഭാഗങ്ങള്‍ പൂഴിനാടിന്‍റെ ഭാഗവും വയനാട് ഗൂഡല്ലൂര്‍ പ്രദേശങ്ങള്‍ കര്‍ക്കാനാടിന്‍റെ ഭാഗവുമായിരുന്നു.

1957-ലാണ് കേരളത്തിന്‍റെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തോടുകൂടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി.
ലോകത്തിലെ തന്നെ തിരഞ്ഞടുപ്പിലുടെ അധികാരത്തില്‍ എത്തിയ ആദ്യത്തെ കമ്മുനിസ്റ്റ്‌ മന്ത്രി സഭ യായിരുന്നു അത്. വിദ്യാഭ്യാസ-ആരോഗ്യ-ശാസ്ത്ര മേഖലയില്‍ നമ്മുടെ നാട് വളരെ മുന്നോട്ട് പോയിരിക്കുന്നു.
പക്ഷെ ഒന്ന് ആലോചിച്ചു നോക്കുമ്പോള്‍ പലതും നമുക്ക് നഷ്ടമായി കൊണ്ടിരിക്കയാണ്..വളരെ മനോഹരമായിരുന്ന നമ്മുടെ നാട് ഇന്ന് പകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ട് അതിന്റെ ഭംഗിയെ നഷ്ടപ്പെടുത്തി കൊണ്ടിരിക്കയാണ്, അത് കാലാവസ്ഥയിലും മാറ്റം വരുത്തിയിരിക്കുന്നു. എല്ലാവര്ക്കും നഗരങ്ങളില്‍ താമസമാക്കാനാണ് ഇഷ്ടം, നമ്മുടെ നാടിന്‍റെ ഭംഗി നാട്ടിന്‍ പുരങ്ങളല്ലേ ? നമ്മുടെ കണ്ണിനു കുളിര്‍മയുള്ള കാഴ്ചകള്‍ അവിടെയല്ലേ..പാടവും പുഴയും കുന്നുകളും ഇട വഴികളും ഉള്ള നമ്മുടെ നാട്ടിന്‍ പുറങ്ങള്‍..
കവിതകളിലും കഥകളിലും മാത്രം കേരളത്തിന്റെ സൗന്ദര്യത്തെ കാണേണ്ട ഗതികേടിലേക്ക് പുതിയ തലമുറ പോകേണ്ടി വരുമോ? 
നഷടപ്പെട്ടു പോയതൊക്കെ തിരികെ പിടിക്കണം. ബന്ധങ്ങള്‍, പ്രകൃതി, പുഴ, സ്‌നേഹം.. നഷ്ടങ്ങളുടെ എണ്ണം അങ്ങനെ നീളുകയാണ്.

ഇക്കുറി നമ്മുടെ കേരളത്തെ  വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രക്യപിചിരിക്കുകയാണ്, ഇതിനല്ലം കാരണക്കാര്‍ നമ്മള്‍ തന്നെയാണ്, മഴ കുറയാന്‍ കാരണം പകൃതി ചൂഷണം തന്നെ.പ്രകൃതിയിലേക്കൊരു മടക്കയാത്ര അനിവാര്യമാണ്. കേരളം കൊടും വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്.പുഴ മരിച്ചു, കുന്നുകളിടിച്ചു, മരങ്ങള്‍ മുറിച്ചു പിന്നെ എങ്ങിനെ മഴ യുണ്ടാകും , കാലാവസ്ഥ മാറിയിരിക്കുന്നു, ഇടവ പാതിയിലും തുലാം പിറന്നാലും എവിടെ മഴ, മീന മാസം ആകുന്നതിനു മുന്പേ ചൂട് ശക്തമാകാന്‍ തുടങ്ങി ,
വൃദ്ധസദനങ്ങള്‍ നിറയുന്നു, വിദ്യാഭ്യാസവും ആതുരസേവനവും ഇപ്പൊ കച്ചവടം ആയി , മദ്യത്തിന്റെ അതിപ്രസരത്തില്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു,കാമവും കൊള്ളയും കൊലയും  വാര്‍ത്തകളിലൂടെ അറിയുന്ന കേരളത്തിന്റെ മനസാക്ഷി മരവിച്ചിരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, തൊഴിലിടങ്ങളില്‍, പൊതുസ്ഥലങ്ങളില്‍, യാത്രയില്‍ അങ്ങനെയെല്ലായിടത്തും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നഷ്ടപ്പെടുന്നതൊക്കെയും നന്മകളാണെന്ന തിരിച്ചറിവ് ആവശ്യമാണ്. 
 ഈ കേരളപിറവി ദിനം ഓര്‍മപ്പെടുത്തലാവട്ടെ. പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍.


കുറച്ചു പഴയ ചിത്രങ്ങള്‍ കാണാം 












No comments:

Post a Comment