Sunday, 11 December 2016

നബിദിനം


ലോകാനുഗ്രഹിയായ പ്രവാചക പ്രഭുവിന്റെ ജന്മദിനം.. .സ്വന്തം ശരീരത്തെക്കാളും എന്നല്ല തനിക്ക് പ്രയപ്പെട്ട മറ്റെന്തിനെക്കാളും ഒരാള്‍ തന്നെ സ്നേഹിക്കാത്തിടത്തോളം കാലം അവന്‍ പരിപൂര്‍ണ്ണ മുസ്ലിമാകുകയില്ല എന്ന് പഠിപ്പച്ച പ്രവാചകന്റെ ജന്മദിനം..വളരെ മോശമായ ചുറ്റുപാടില്‍ ജനിച്ച് ഒരു ജനതയെ ഒന്നടങ്കം നന്മയുടെ ഉത്തുംഗതിയില്‍ എത്തിച്ച പ്രവാജകനെ ലോകത്തിന്റെ നേതാവായിട്ടല്ലാതെ പിന്നെ എന്തിനോടാണ് ഉപമിക്കുവാന്‍ നമുക്ക് കഴിയുക...
ചില പ്രവാചക വചനങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്ത് പോകുകയാണ്...സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്ന് പഠിപ്പിച പ്രവാചകന്‍....അയല്‍ വാസി പട്ടിണി കിടകുമ്പോള്‍ സ്വന്തം വയര്‍ നിറകുന്നവന്‍ മുസ്ലിമല്ലന്നു പഠിപ്പിച പ്രവാചകന്‍..ദൈവ പ്രീതി മാതാപിതാക്കളുടെ ത്രിപ്തിയിലാണ് ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണെന്ന് പഠിപ്പിച്ച പ്രവാചകന്‍...... ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ് മാതാ പിതാക്കളെ വ്ര്ദ്ദ സധനത്തിലും മറ്റും ഏല്‍പ്പിക്കുന്ന മക്കള്‍ക്ക് തന്റെ ചെയ്തികളില്‍ നിന്ന് പിന്മാറാന്‍ ഈ ദിവസം ഒരു പ്രജോദനമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം..
യാ നബി സലാം അലൈയ്ക്കും യാ റസൂൽ സലാം അലൈയ്ക്കും......








No comments:

Post a Comment