മഴ യോന്നുമില്ലായിരുന്നല്ലോ.. അതുകൊണ്ട് തന്നെ എല്ലാവരും തങ്ങളുടെ സന്തോഷം സോഷ്യല്‍ മീടിയയിലുടെയും പങ്കു വെച്ച് കൊണ്ടിരുന്നു.
ദുബായില്‍ കര്‍ക്കടകം എത്തി എന്നൊക്കെ പലരും എഴുതികണ്ടു . ശരിയാണന്നു തോന്നും വിതതിലയിരുന്നു കാലാവസ്ഥ . പിന്നീടാണ് അറിയാന് കഴിഞ്ഞത് ഇവിടെ പെയ്ത മഴ കൃത്രിമ മഴ ആയിരുന്നു എന്ന്. ആദ്യമായാണ് ഞാന്‍ അങ്ങിനെ ഒരു സംഭവത്തെ കുറിച്ച് അറിയുന്നത്. ക്ലൗഡ് സീഡിങ് മാർഗമുപയോഗിചാണ് ഇങ്ങിനെ മഴ പെയ്യിപ്പിക്കുന്നത്. സൾഫർ, പൊട്ടാസ്യം മൂലകങ്ങൾ അന്തരീക്ഷത്തില്‍ കലർത്തിയാണു മഴ പെയ്യിക്കുന്നത്. ഒരുപാട് രാജ്യങ്ങള്‍ ഈ രീതിയില്‍ മഴ പെയ്യിപ്പിക്കരുണ്ടത്രേ, നമ്മള്‍ ഇതൊക്കെ ആധ്യമയിട്ടാണ് കേള്‍ക്കുന്നത്.
പൊട്ടാസിയം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നേഷ്യം എന്നീ മൂലകങ്ങള്‍ മേഘത്തിൽ ഉപ്പിന്റെ അംശം കടത്തിവിടുന്നു. ഉപ്പ് പ്രവേശിക്കുന്നതോടെ ഭാരം വർധിക്കുന്ന മേഘം ഒടുവിൽ ഭാരം താങ്ങാനാവാതെ മഴയായി വർഷിക്കുന്നു. ഇതാണ് ക്ലൗഡ് സീഡിങ്ങിനു പിന്നിലെ പ്രവർത്തനം. ചെറിയ വിമാനങ്ങള്‍ വഴിയാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. ഇതാണ് ക്ലൗഡ് സീഡിങ്ങിനു പിന്നിലെ പ്രവർത്തനം.
ആദ്യം മഴ പെയ്യേണ്ട സ്ഥലത്ത് മേഘങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
ചിതറി കിടക്കുന്ന മേകങ്ങളെയാണ് ഇത്തരത്തില്‍ ഒരുമിച്ച് കൂട്ടുന്നത്. മേകങ്ങളില്‍ എത്തുന്ന രസ വസ്തുകള്‍ അവിടെയുള്ള നീരാവിയെ ഘനീഭവിച്ചു വെള്ളത്തുള്ളികള്‍ ആകി മട്ടുകയനത്രേ ചെയ്യുന്നത്.
നമ്മുടെ നാട്ടിലും ഇങ്ങനെ മഴ പെയ്യിപ്പിക്കാന്‍ ശ്രെമിക്കും എന്നാണ് നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയന്‍ പറയുന്നത്. വേണ്ടി വരും കാരണം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എവിടെ മഴ. വര്‍ഷത്തില്‍ ആറുമാസം മഴയുണ്ടായിരുന്ന നമ്മുടെ നാടിന്റെ അവസ്ഥ... മഴയില്ലാതെ വരള്‍ച്ച അതി രൂക്ഷമായി കൊണ്ടിരിക്കുന്നു....
നമുക്ക് കൃത്രിമ മഴയൊന്നും വേണ്ട.
അതിനു നമ്മള്‍ അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിറുത്തണം..
പ്രകൃതിയെ സംരക്ഷിക്കണം....
No comments:
Post a Comment