Wednesday, 8 March 2017

Po.Box.No: 505




TV Kunjumuhamed
Po. Box. 505
Ras Al Khamimah
United Arab Emirates

സ്കൂളില്‍ പോകാന്‍ നേരം വെയ്കിയ നേരതാകും ഉമ്മ എയര്‍ മെയില്‍ കവറുമായി വരുക ഈ അഡ്രെസ്സ് വേകം എഴുത്, മുകളിലെ ആ അഡ്രെസ്സില്‍ മാസത്തില്‍ ഒന്നോ രണ്ടോ കത്തുകള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, പത്തും പിന്നെ പതിനൊന്നും പിന്നെ പതിനഞ്ചും രൂപയുടെ സ്റ്റംബ് ഒട്ടിച്ചു പെട്ടിയില്‍ ഇടും. ഉപ്പക്കുള്ള കത്താണ്, ഉമ്മ പിന്നെയും പറയും മറക്കല്ലേട്ടാ. പോകുമ്പോള്‍ തന്നെ പെട്ടിയില്‍ ഇടണം ഇല്ലെങ്കി പിന്നെ നാളെയെ പോകു...ഉമ്മ വീണ്ടും ഓര്‍മിപ്പിക്കും.ആല്‍തറ പോസ്റ്റ്‌ ഓഫീസില്‍ പോയി സ്റ്റംബ് വാങ്ങി കുറച്ചു പശ ചോതിച്ചാല്‍ പോസ്റ്റ്‌ മാസ്റ്ററുടെ മുഖഭാവം കാണണം. പശ എന്നത് ഇത്ര വലിയ സംഭവം ആണോ എന്ന് തോന്നും പിന്നെ കുത്തി കുത്തി ശരിക്കും ഒട്ടി എന്ന് ഉറപ്പുവരുത്തി പെട്ടിയില്‍ ഇടും. അതും കയ്യ് അതിനുള്ളില്‍ ഇട്ടു ശരിക്കും ഉള്ളിലേക്ക് പോയില്ലേ എന്ന് നോക്കും പലപ്പോഴും എന്റെ ഈ സംശയം കാരണം കൈ അതിനുള്ളില്‍ കുടുങ്ങാറും ഉണ്ട്...അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു ഈ കത്ത് പോസ്റ്റ് ചെയ്യല്‍...ഞാന്‍ എത്ര നന്നായി അഡ്രെസ്സ് എഴുതിയാലും ഉമ്മ പറയും നീ എഴുതിയത് തീരെ വൃത്തിയായില്ല സീനത്ത് (അമ്മായിടെ മോള്‍) എഴുതുന്നത നല്ലത്, അപ്പോള്‍ അവളോട്‌ അസൂയ തോന്നുകയും ഞാന്‍ അതുമായി താരതമ്യം ചെയ്യുകയും ചെയ്യും, എന്നിട്ട ഞാന്‍ പറയും ഉമ്മാക് ഇംഗ്ലീഷ് അറിയാന്ടാണ്. അവളെക്കാള്‍ നല്ലത് എന്റെ എഴുത്താണ് എന്ന്..
എന്റെ ഉമ്മ രാത്രിയില്‍ ഉറക്കം ഒഴിച്ച് ഇരുന്ന്‍ എഴിതിയ എഴുത്തുകള്‍..ഉപ്പാന്റെ മാസത്തില്‍ ഒരിക്കല്‍ വരുന്ന മറുപടികള്‍. അന്നത്തെ പ്രവാസം ആയിരിക്കും ശരിക്കുമുള്ള പ്രവാസം.
31 വര്ഷം നീണ്ട എന്റെ ഉപ്പയുടെ പ്രവാസജീവിതം ഞാനും അനുജനും പ്രവാസി ആയതിനു ശേഷം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങി. അതുവരെ റാസ്‌ അല്‍ ഖൈമയില്‍ ഹോട്ടല്‍ ജീവനക്കരനയും നടത്തിപ്പുകരനായും അവിടെ തന്നെ...ഞാനും ആദ്യമായി ജോലിക്ക് കയറിയതും റാസ്‌ അല ഖൈമയില്‍ തന്നെ..
FORT IN RAS AL KHAIMAH

RAS AL KHAIMAH AIRWAYS 




                                RAS AL KHAIMAH CHAMBER, AL NAKHEEL                                               
                                       
                                             MINA AL ARAB JAZEERA AL HAMRA          
                                     
                                                                     OLD FORT RAK
                                                              JAZEERA AL HAMRA

2 comments: