Sunday 24 September 2017

പ്രിയപ്പെട്ട സുല്‍ത്താന് എന്റെ നാട്ടിലേക്ക് സ്വാഗതം

 ഞാന്‍ ഒരുപാട് ഇഷ്ടപെടുന്ന പ്രിയ നേതാവ് ഷാര്‍ജ ഭരണാതികരിയും UAE സ്പുരീം കൌണ്‍സില്‍ അന്ഗവുമായ ഡോ . ഷെയ്ഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി എന്റെ നാട്ടിലേക്ക് സന്തര്ഷത്തിനു എത്തിയിരിക്കുകയാണ് . ഒരുപാട് സന്തോഷം തോനുകയാണ്‌ .


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഈ മാസം 27 വരെ അദ്ദേഹം കേരളത്തിലുണ്ടാവും. കേരളത്തിന്റെ അതിവിശിഷ്ടാതിഥിയായി എത്തുന്ന അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി. ലിറ്റ് ബിരുദം സ്വീകരിക്കും മലയാളികളെ ഒരുപാട് സ്നേഹിച്ച സുല്‍ത്താന്‍ ആണ് അദ്ദേഹം.
സുല്‍ത്താന്റെ സന്തര്‍ശന വേളയില്‍ അദ്ധേഹത്തെ കുറിച്ചുള്ള എന്റെ അറിവുകള്‍ ഞാന്‍ ഇവിടെ പകര്‍ത്താം.

 
1939 ജൂലൈ രണ്ടാം തിയ്യതി ഷാര്‍ജയിലാണ് അദ്ധേഹത്തിന്റെ ജനനം. 1971ല്‍ UAE എന്ന രാജ്യം പിറവി എടുക്കുമ്പോള്‍ അദ്ദേഹം വിദ്യഭ്യാസ മന്ത്രി യായി നിയമിതനായി. 1972 ല്‍ ഷാര്‍ജയുടെ നായക സ്ഥാനം ഏറ്റടുക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 33 . അന്നുതൊട്ട് ഇന്നു വരെ ഷാര്‍ജ പുരോകതിയില്‍ നിന്ന് പുരോകതിയിലെക്ക് കുതിച്ചു കൊണ്ടിരിക്കയാണ്. 


ഇന്ന് ഷാര്‍ജ UAE യുടെ സാംസ്‌കാരിക തലസ്ഥാനമാണ്. ലോകത്തിലെ മികച്ച സര്‍വകലാശാലകള്‍ നിന്ന് നരവതി ബഹുമതികള്‍ നേടിയ അദ്ധേഹത്തെ നമ്മുടെ കേരളവും ഡോക്ടറേറ്റ്‌ നല്‍കി ആദരിക്കുകയാണ്. പുസ്തകങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന അദ്ധേഹത്തിന്റെ നിരവതി കൃതികള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്നനം ചെയ്തിട്ടുണ്ട്. അദ്ധേഹത്തിന്റെ മൂന്നു പുസ്തകങ്ങള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 
തന്റെ പിതാ മഹാന്മാര്ക് ഇന്ത്യ യോടുള്ള ബന്ധം കുട്ടിക്കാലത്ത് തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനെ കുറിച്ച് പലയിടത്തും അദ്ദേഹം സൂജിപ്പിചിട്ടുമുന്ദ്. പുസ്തകങ്ങളോടുള്ള അദ്ധേഹത്തിന്റെ താല്പര്യത്തിനു മികച്ച ഉദാഹരണം തന്നെ യാണ് വര്ഷം തോറും നടക്കുന്ന ഷാര്‍ജ പുസ്തകോത്സവം. ലോകത്തിന്റെ എല്ലാ ദിക്കില്‍ നിന്നുമുള്ള പുസ്തക പ്രസാധകരും ഇതില്‍ പങ്കെടുക്കുന്നു.

പ്രിയ നേതാവിന് എന്റെ സ്വന്തം നാട്ടിലേക്ക് ഞാന്ന്‍ സ്വാഗതം ചെയ്യുന്നു..........



Read more at: http://www.mathrubhumi.com/gallery/news/zoomin/sharjah-visits-kerala-1.2262110
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഈ മാസം 27 വരെ അദ്ദേഹം കേരളത്തിലുണ്ടാവും. കേരളത്തിന്റെ അതിവിശിഷ്ടാതിഥിയായി എത്തുന...

Read more at: http://www.mathrubhumi.com/gallery/news/zoomin/sharjah-visits-kerala-1.2262110
 





No comments:

Post a Comment