വര്ഷം 2003, പ്ലുസ്ടുവിന്‍ ഫസ്റ്റ്
ക്ലാസിനു ഒരു പത്തു മര്കിന്റെ കുറവുണ്ടായിരുന്നു. ഒരു ഫസ്റ്റ് ക്ലാസ്സ് കിട്ടനമെന്നു
വലിയ ആഗ്രഹം ഉണ്ടായിരുന്നു. എന്നാലും ഞാന്‍ ഇത്രയൊക്കെ വാങ്ങിച്ചല്ലോ അത് തന്നെ
എത്ര വലിയ കാര്യമാണ്. പ്രത്യേകിച്ച് പ്രൈവറ്റ് ആയി പരീക്ഷ എഴുതി ഇന്റെര്‍ണല്‍ മാര്‍ക്ക്
ഒന്നുമില്ലാതെ, വലിയ കാര്യം തന്നെ. പിന്നെ മോഹം റെഗുലര്‍ കോളേജില്‍ പഠിക്കണം, ഈ
മാര്‍ക്കും കൊണ്ട് ചെന്നാല്‍ സീറ്റ് കിട്ടില്ല ഉറപ്പാണ്. എന്നാലും ശ്രമിച്ചു നോക്കാലോ
എന്ന് കരുതി പല കോളേജില്‍ നിന്നും അപ്ലിക്കേഷന്‍ ഫോം ഒക്കെ വാങ്ങി. പലരും പറഞ്ഞു
മാനേജ്‌മന്റ് കോട്ടയില്‍ റകമന്റ്റ് ചെയ്താല്‍ സീറ്റ് കിട്ടുമെന്ന്. നമുക്ക്
അങ്ങിനെ രാഷ്ട്രിയ പാരമ്പര്യം ഒന്നുമില്ലതത് കൊണ്ട് എങ്ങിനെ നടക്കാനാണ്. അങ്ങിനെ
ഞാനും ഒരു ലെറ്റര്‍ ഒപ്പിച്ചു. അതും വിദ്യാഭ്യാസ മന്ത്രിയുടെ. നാലകത്ത് സൂപി യാണ്
മന്ത്രി. ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജില്‍ പോയി പ്രിന്സിപലിനെ കണ്ടു കത്ത്
കൊടുത്തു. പക്ഷെ വയ്കി പോയിരുന്നു. പ്രിന്‍സിപ്പല്‍ പറഞ്ഞു കോമേര്സില്‍ കിട്ടില്ല.
നമുക്ക് BA യ്ക്ക് ശരിയാക്കാം. ആര്‍ക്ക് വേണം BA. വല്ലാത്ത വിഷമം ആയി. അല്ലെങ്കി
ഒരു കാര്യം ചെയ്യൂ. ഏതെങ്കിലും സ്വാശ്രയ കോളേജില്‍ പോയി ചേര്‍ന്ന്, ഒരു വര്ഷം കഴിഞ്ഞു
വായോ, അപ്പോള്‍ ചില്ലപ്പോള്‍ ഒഴിവ് ഉണ്ടെങ്കില്‍ ചെര്താം. അതൊരു നല്ലൊരു
ആശയമാണല്ലോ. പക്ഷെ ഈ സമയത്ത് അഡ്മിഷന്‍ ലിസ്റ്റ് എല്ലാം എല്ലാ കോളേലിജും ആയ
നേരത്ത് ഇനി ഇപ്പൊ സാശ്രയയിലും കിട്ടുമോ ആവൊ എന്നായി ചിന്ത. പോയിടതല്ലാം ഒഴിവില്ല.
മാനേജ്‌മന്റ് സീറ്റില്‍ആണെങ്കി ഭയങ്കര ഡോനെഷന്‍.
പട്ടാമ്പി സംസ്കൃത കോളേജില്‍
സുഹൃത്തിനോടൊപ്പം ഫോം കൊണ്ട് കൊടുക്കാന്‍ പോയി. മനോഹരമായ ക്യാമ്പസ്. ഇവിടെ
പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആഗ്രഹിച്ചു. കോളേജ് ചുറ്റി കാണുന്നതിനിടയില്‍
സീനിയര്‍ ചേട്ടന്മാര്‍ പിടികൂടി. വിവരങ്ങള്‍ ഒക്കെ അന്നെശിഷിച്ചു. ഒരാള്‍ നിങ്ങള്‍ക്ക്
ഞാന്‍ സീറ്റ് വാങ്ങി തരാം, പക്ഷെ നിങ്ങള്‍ക്ക് എന്തെങ്കിലും കല കായികം കഴിവുകള്‍ ഉണ്ടാകണം. ഞാന്‍ പറഞ്ഞു
എനിക്ക് ചിത്രം വരയ്ക്കാന്‍ അറിയാം. ഓഹോ അങ്ങിനെ എങ്കില്‍ നിനക്ക് ഇവിടെ സീറ്റ്
ഉണ്ട്. എനിക്ക് ഒരു പേപ്പര്‍ തന്നു പറഞ്ഞു നീ ഇതില്‍ ഒരു പെണ്‍കുട്ടി നക്ന മായ
ചിത്രം വരക്കണം. ഞാന്‍ അന്തം വിട്ടു നിന്നു. പിന്നെ അവിടെ നിന്നും ജീവനും കൊണ്ടോടി.
വല്ല കഞ്ചവ് ടീമും ആണെന്ന് തോനുന്നു,
മന്ത്രി എഴുത്തും കൊണ്ട് വടക്കാഞ്ചേരി
വ്യാസയില്‍ പോയി. അവിടെയും കിട്ടിയില്ല. അങ്ങിനെ ആ മോഹം ഉപേക്ഷിച്ചു പുതുതായി
തുടങ്ങിയ KVUMDHO എന്ന സാശ്രയ കോളേജില്‍
എന്റെ ബി കോം പഠനം ആരംഭിച്ചു. മൂന്നു വര്‍ഷത്തെ പഠനം ബി കോം ഞാന്‍ ഫാസ്റ്റ്
ക്ലാസ്സില്‍ പാസ്സായി.
സന്തോഷം!!
No comments:
Post a Comment