2017 ഏപ്രില്‍ മാസം തുടങ്ങിയത് വലിയൊരു സന്തോഷത്തോടെയാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞു കൂടെ വരാന്‍ പോകുന്നു. പക്ഷെ ഓരോ ദിവസം കഴിയും തോറും എനിക്ക് പേടിയാണ്, കാരണം ഹംദാന്‍ മോനെ ഗര്‍ഭം ധരിചിരുക്കുമ്പോള്‍ പ്രിയ സഖി ചര്‍ദിച്ചു അവശയായിരുന്നു. നാട്ടിലാണെങ്കില്‍ പേടിക്കാനില്ല. പക്ഷേ ഇവിടെ ഇപ്പോ ഞാന്‍ ജോലിക് പോയാല്‍ പിന്നെ മോനും അവളും മാത്രമല്ലേ ഉള്ളു. പേടിച്ച പോലെ തന്നെ സംഭവിച്ചു. അവള്‍ക്ക് ചര്ദി തുടങ്ങി. നാട്ടില്‍ പോകാന്‍ ടികറ്റ് എടുത്തിട്ടുണ്ട്. പക്ഷെ ആ ദിവസത്തിന് ഇനിയും ഉണ്ട് കുറെ ദിവസം. ഞാന്‍ ജോലിക്ക് പോകുമ്പോള്‍ അവളോട് പറയും, മോളെ നീ ഭക്ഷണം കഴികണം. ചര്ധിച്ചാലും കുഴപ്പമില്ല എന്തെകിലും കഴിക്കണം. അപ്പുറത്തെ റൂമില്‍ മാമി യുണ്ട്. അവരോടു മോന്റെ കാര്യം നോക്കാന്‍ പറഞ്ഞു എല്പിച്ചാണ് ഞാന്‍ ഓഫീസില്‍ പോവുക. ഓരോ ദിവസം കഴിയും തോറും അവള്‍ ക്ഷീണിച്ചു കൊണ്ടിരുന്നു. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് വന്നപ്പോള്‍ അവള്‍ അകെ ക്ഷീണിച്ചു കിടക്കുകയാണ്. ഞാന്‍ ഹോസ്പിറ്റലില്‍ പോകാം എന്ന് പറഞ്ഞു. അവള്‍ പറഞ്ഞു സാരമില്ല. അത് കുറച്ചു കഴിഞ്ഞു മാറിക്കോളും. എനിക്ക് സമാതാനം ഇല്ലാതായി. ഞാന്‍ നിര്‍ബന്ധിച്ചു അവളെ എഴുന്നേല്‍പിച്ച് ക്ലിനിക്കില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ കയ്യില്‍ വണ്ടിയുമില്ല. ഭാഗ്യത്തിന് കുട്ടുകാരന്റെ വണ്ടിയില്‍ റാഷിദിയ ക്ലിനികില്‍ പോയി. അങ്ങിനെ ഗ്യ്നകോളജി ഡോക്ടറെ കണ്ടു. അവര്‍ പറഞ്ഞു ചെറിയ പനിയുണ്ട്. പിന്നെ ക്ഷീണം ഉണ്ട്. ട്രിപ്പ് ഇടണം. പിന്നെ ജി പി ഡോക്ടറെ കാണണം. ജി പി ഡോക്ടര്‍ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു. അങ്ങിനെ ടെസ്റ്റ് റിസള്‍ട്ട് കണ്ട് ഡോക്ടര്‍ പറഞ്ഞു. പാറ്റ്ലയ്റ്റ് . വേഗം ഹോസ്പിറ്റലില്‍ കൊണ്ട് പോകണം. ഞാന്‍ അകെ പേടിച്ചു വല്ലാത്ത അവസ്ഥയിലായി. ഞാന്‍ ഉടനെ ഷാജിക്കാനെ വിളിച്ചു. ഷാജിക്ക പറഞ്ഞു പേടിക്കണ്ട ഷാഫി കാറുമായി വരും നമുക്ക് ലത്തീഫ ഹോസ്പിറ്റലില്‍ പോകാം. ഞാന്‍ നേരെ ഹോസ്പിറ്റലില്‍ വരാം. മോനാണെങ്കില്‍ ഒന്നും കഴിചിട്ടില്ല. ഞാന്‍ വലിയ ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ അവളോടു പറഞ്ഞു ഒന്നും പേടിക്കാനില്ല. ഇവിടുത്തെ ഡോക്ടര്‍ മാര്‍ ഇങ്ങിനെ തന്നെയാണ് വെറുതെ പേടിപ്പിക്കും. കുറച്ചു കഴിഞ്ഞപ്പോഴേക്കും കുട്ടുകാരന്‍ ഷാഫി കാറുമായി വന്നു. അങ്ങിനെ ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക്. അവള്‍ വീണ്ടും ചര് ധിക്കാന്‍ തുടങ്ങി. അവള്‍ കരയുകയാണ്. ഞാന്‍ പറഞു പേടിക്കണ്ട മോളെ ഇപ്പോള്‍ എത്തും. ഒരു നശിച്ച ട്രാഫിക്..എപ്പോഴും ഈ ദുബായില്‍ ട്രാഫിക് ഇങ്ങിനെതന്നെയാണ്. അങ്ങിനെ ലത്തീഫ ഹോസ്പിറ്റലില്‍ എത്തി. വിമന്‍സിനും കുട്ടികള്‍ക്കും മാത്രമുള്ള ആശുപത്രി. ഷാജിക്ക അവിടെ ഉണ്ടായിരുന്നു. നേരെ എമര്‍ജന്‍സിയിലേക്ക് കൊണ്ട് പോയി. അവിടെ നല്ലവരായ ഡോക്ടര്‍ (തമിഴ്) നഴ്സുമാരും (കൂടുതലും മലയാളികള്‍) ഉണ്ടായിരുന്നു. ഡോക്ടര്‍ റിസള്‍ട്ട് നോക്കിയിട് പറഞ്ഞു പേടിക്കാന്‍ ഒന്നുമില്ല.
പക്ഷെ ബ്ലീഡിംഗ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് ശ്രദ്ധിക്കണം. പിന്നെ ക്ഷീണം ഉണ്ട്. ഇവിടെ കിടകണം ട്രിപ്പ് ഇടണം. അങ്ങിനെ അഡ്മിറ്റ് ചെയ്തു. മോന്‍ ഷാഫിടെ അടുത്ത് ഉണ്ട്. അവന്‍ ഭക്ഷണം കഴിച്ചു. എനിക്ക് സമാദാനമായി
ഞാന്‍ അവരോടു പോയ്ക്കോളാന്‍ പറഞ്ഞു. അവര്‍ സാരമില്ല ഞങ്ങള്‍ എവിടെ ഇരിക്കാം. ഞാന്‍ പറഞ്ഞു വേണ്ട നാളെ നിങ്ങള്‍ക്ക് ഡ്യൂട്ടിക് പോണ്ടതല്ലേ. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കാം. അവരോടുള്ള കടപ്പാട് എത്ര പറഞ്ഞാലും മതിയാകില്ല. ഞാനും മോനും അവളുടെ അടുത്ത് ഇരുന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചു. അവള്‍ മെല്ലെ ഉറക്കതിലേക് വീണു. മോനും ഉറങ്ങി. ഞാന്‍ വീണ്ടും ഡോക്ടറെ കണ്ടു. ഡോക്ടര്‍ പറഞ്ഞു. പേടിക്കാന്‍ ഒന്നുമില്ല. അവരോടു ഭക്ഷണം കഴിക്കാന്‍ പറയ്. പിന്നെ പാറ്റ്ലയ്റ്റ് അത് ശ്രദ്ധിക്കണം. നാട്ടില്‍ പോയാല്‍ വീണ്ടും ചെക്ക് ചെയ്യണം...എന്റെ പ്രിയ സഖി ഒരുപാട് സഹിക്കുണ്ട്. അങ്ങിനെ പുലര്‍ച്ചെ ഒരു മൂന്ന് മണി കഴിഞ്ഞു കാണും ട്രിപ്പ് എല്ലാം കഴിഞു. ഡിസ്ചാര്‍ജ് ചെയ്തു. അവള്‍ ഒന്ന് ഉഷരയിട്ടുന്ദ്. അവരുളുടെ ഇപ്പോള്‍ പുഞ്ചിരി യുണ്ട് . എനിക്ക് സമാതാനമായി. സെക്യുരിറ്റികാരനോട് പറഞ്ഞു ഒരു ടാക്സി പിടിച്ചു ഞങ്ങള്‍ റൂമിലേക് പോന്നു.... മറക്കാന്‍ കഴിയാത്ത ഒരു രാത്രി..
ഇപ്പോഴും ലത്തിഫ വഴി പോകുമ്പോ ഞാന്‍ ആ ദിവസം മനസ്സിലേക്ക് വരും.
(ഷാഫിടെ വീടും കാസര്ഗോടും ഷാജിക്കാടെ വീട് നാട്ടികയിലും ആണ് )
No comments:
Post a Comment