Saturday 15 June 2019

ഉപ്പ / അച്ഛന്‍



ഉപ്പയെ ഓര്‍ക്കാന്‍ പ്രത്യേക ദിവസം എനിക്ക് ആവശ്യമില്ല..
എങ്കിലും ഞാന്‍ ഓര്‍ത്തുപോകുന്നു ഞാൻ ഓർത്ത് പോകുന്നു.. എത്ര പ്രയാസങ്ങൾ ആ ഉപ്പ അനുഭവിച്ചു.. എത്ര പ്രാരാപ്ത്തങ്ങൾ സഹിച്ചു.
എന്റെ പ്രവാസത്തിന്റെ ആരംഭഖട്ടത്തില്‍ ഞാന്‍ അത് നേരിട്ട് കണ്ടതാണ്.
 യാ അല്ലാഹ് എന്റെ ഉപ്പാക്ക് നീ ദീര്‍ഘായുസ്സും ആരോഗ്യവും നല്കണമേ...അമീന്‍...

ആരാണ് /ഉപ്പ / അച്ഛന്‍ ??

എല്ലാ ഉപ്പാമാർക്കായി ഇതു സമർപ്പിക്കുന്നു.
വീടിന്റെ നായകന്‍ ..
ജീവിതകാലം മുഴുന്‍ സംരക്ഷകന്‍ എന്ന തലക്കെട്ടു തോളില്‍ വച്ച് നയിക്കുന്നവന്‍.
ദേഷ്യക്കാരൻ....
വഴക്കുണ്ടാക്കുന്നവന്‍ ....
വടി എടുക്കുന്നവന്‍ ..
കണിശക്കാരന്‍ ..
വാശിക്കാരന്‍ ..
മുരടൻ...
സ്നേഹമില്ലാത്തവന്‍ .
എന്നിങ്ങനെ ഒരുപാട് പര്യായങ്ങള്‍ സ്വന്തം പേരിനൊപ്പം ആ എഴുതി ചേര്‍ക്കപെട്ടവന്‍. ആരുടെയോ നിര്‍ബന്ധം പോലെ കാലം അങ്ങനെ വിളിച്ചു പോകുന്നു ... ഉമ്മയും  മക്കളും തമ്മില്‍ ഉള്ള പൊക്കിള്‍ക്കൊടി ബനധം ഉപ്പാന്റെ ഹൃദയ ദൂരം അളക്കാന്‍ കഴിയതെ പോകുന്നോ ..?. ഉമ്മയുടെ സ്നേഹം സത്യം ആണ് .. സഹനം ആണ് .. അതില്‍ യാതൊരു കളങ്കവും ഇല്ല .. പക്ഷെ പിതാവിന്റെ റോള്‍ എന്താണ് ..? സ്നേഹം വഴങ്ങാത്ത പണി എടുത്തു പണം കണ്ടെത്തുന്ന യന്ത്രം ആണോ .? ചിരിക്കാത്ത  ഉപ്പാ ... തമാശ പറയാത്ത ഉപ്പാ എന്തിനും ഏതിനും കാര്‍ക്കശ്യ നിലപാട് ഉള്ളയാള്‍ ... ഇതൊക്കെയല്ലേ നാം കാണുന്ന ഉപ്പാന്റെ കുറവുകള്‍ ..
ഉപ്പ നനഞ്ഞ മഴയാണ് എന്റെ ഇന്നത്തെ കുളിര് ..ഉപ്പാ കൊണ്ട വെയില്‍ ആണ് എന്റെ ഇന്നത്തെ തണല്‍ .. ഉപ്പാന്റെ വിയര്‍പ്പാണ് എന്റെ ശരീരത്തിലെ ആരോഗ്യം .. ഉപ്പാന്റെ  ദേഷ്യവും വാശിയും ആണ് എന്റെ നല്ല ജീവിതം.
സ്വന്തമായി ഒന്നും നേടാതെ ഒരു ആയുസിന്റെ കാലഘട്ടം മുഴുവന്‍ സ്വന്തം കുടുംബത്തിനു വേണ്ടി സമര്‍പ്പിക്കുന്ന മാറ്റാരുണ്ട് ലോകത്തില്‍? ഉപ്പാന്റെ  സ്നേഹത്തിനു പകരം വയ്ക്കാന്‍ മറ്റെന്തുണ്ട് ?... അറിഞ്ഞും അറിയാതെയും പിതാവ് പല വീടുകളിലും നിശബ്ദ തേങ്ങലാകുന്നു.. ആരോഗ്യം ഉള്ള കാലം മുഴുവന്‍ കഷ്ട്ടപെട്ടു മക്കളെ നല്ല നിലയില്‍ എത്തിച്ചിട്ട് വൃദ്ധനായി വിശ്രമിക്കാന്‍ കൊതിക്കുന്ന ഒരു പിതാവിനും മുന്‍പില്‍ മക്കള്‍ ഉച്ചത്തില്‍ സംസാരിക്കുക പോലും അരുത് .. കുറവുകളെ അറിയണം .. പൊതിഞ്ഞു സൂക്ഷിക്കണം ആ ഹൃദയത്തെ .. അണഞ്ഞു പോകരുത് ആ കണ്ണുകളിലെ തിളക്കം .. മാഞ്ഞു പോകരുത് ആ പുഞ്ചിരിയും . ......


No comments:

Post a Comment