Monday 2 December 2019

പക്ഷികളും അവരുടെ കൂടുകളും

രാവിലെ ജനൽ ചില്ലിൽ ടിക് ടിക് ശബ്ദം കേട്ടാണ് എഴുന്നേൽക്കുന്നത്. കർട്ടൻ  നീക്കി നോക്കുമ്പോൾ ഒരു കുഞ്ഞു കിളി ജനൽ ചില്ലിൽ വന്നു കൊത്തുകയാണ്. ഇതന്താ പരിപാടി... കുറച്ചു നേരം വീക്ഷിച്ചു. കക്ഷി എന്തൊക്കെയൊ ചെയ്യുന്നുണ്ട്. ഞാൻ പതിവു പ്രഭാത പരിപാടികൾ കഴിഞ്ഞ് പുറത്ത് ജനലിന്റെ അടുത്ത് പോയി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. കുഞ്ഞ് കിളി ഒരു കൂട് ഉണ്ടാക്കാനുള്ള ശ്രമമാണ്. ജനലിന് അടുത്തള്ള ഹുക്കിൽ കുറെ മാറോല പോലെ തൂങ്ങി കിടക്കുന്നുണ്ട്. പക്ഷി വന്നു പോയി ഇരിക്കുന്നു.
കുറച്ച് ദിവസം ഞാൻ ഇത് ശ്രദ്ധിച്ചു. ഇപ്പൊ അത് ഒരു കൂട് പരുവത്തിൽ ആയിരിക്കുന്നു . അതിൽ മുട്ടയിട്ട് അടയിരിക്കാനാകും ഈ കൂട് നിർമ്മാണം. ആരാണാവൊ അതിന് ഇതൊക്കെ പഠിപ്പിച്ചു കൊടുത്തത്. ഒരു എൻജിനിയറുടെ മികവോടെ അത് അതിനുള്ള ഭവനം മനോഹരമാക്കുന്നു. എല്ലാ പക്ഷികളും ഇങ്ങനെ തന്നെയാകും. അലോചിക്കുമ്പോൾ അൽഭുതം തന്നെ.
പ്രകൃതിയിലെ മികവുറ്റ  ശരിക്കും പറഞ്ഞാൽ എന്‍ജിനീയര്‍മാര്‍ തന്നെയാണ് പക്ഷികള്‍.. എന്നാല്‍ അവര്‍ എന്ജിനീയരിംഗ് പരിശീലിക്കുന്നുമില്ല. ഓരോ പക്ഷി കുഞ്ഞും അതിന്‍റെ സമയമായാല്‍ കൂട് നിര്‍മ്മിക്കാന്‍ ഇറങ്ങി തിരിക്കുന്നു. മറ്റു പക്ഷികളുടെ സഹായം തേടുകയോ മറ്റു കൂടുകളുടെ സാങ്കേതിക വിദ്യ നോക്കി പഠിക്കുകയോ ചെയ്യുന്നില്ല. ബോധ പൂര്‍വ്വമായ ഒരു പരിശ്രമമല്ല ആ പക്ഷി നടത്തുന്നത്. എന്നാല്‍ ആക്സ്മികവുമല്ല.ഒരു സാങ്കേതിക വിദ്യയുടെ തുടര്ച്ചയുമല്ല അവ പൂര്‍ത്തിയാക്കുന്നത്. ഒരേ തരം കൂടുകള്‍ തന്നെയാണ് ഓരോ വര്‍ഗ്ഗത്തിലെ പക്ഷികളും നിര്‍മ്മിക്കുന്നത്.അവര്‍ പറക്കുന്നത് പോലെ, ഇര തേടുന്നത് പോലെ തീര്‍ത്തും സ്വാഭാവികമായ ഒരു ജീവത് പ്രക്രിയയാണ് കൂട് നിര്‍മ്മാണവും എന്ന് തോന്നുന്നു. എന്തായാലും അതിനെ ശല്യപ്പെടുത്തണ്ട എന്ന് തീരുമാനിച്ചു. ഇനി മുട്ടയൊക്കെ ഇട്ട് കുഞ്ഞ് വിരിയട്ടെ കാത്തിരിക്കാം -

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete