Wednesday, 15 July 2015

ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍!!

ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍!!
വീണ്ടും ഒരു ഈദുല്‍ ഫിത്വര്‍. കാരുണ്യത്തിന്റെയും (റഹ്്മത്ത്) പാപമോചന ത്തിന്റെയും (മഗ്ഫിറത്ത്) നരക മോചന (ഇത്ഖുന്‍ മിനന്നാര്‍) ത്തിന്റെയും നാളുകള്‍ കടന്ന് ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റും വിടപറഞ്ഞ് ഒരു ചെറിയ പെരുന്നാളിന്റെ പടിവാതില്‍ക്കലെത്തി.
തിന്‍മയുടെ വാതിലുകള്‍ കൊട്ടിയടപ്പെട്ട് നന്‍മകള്‍ക്ക് സുമനസ്യാ സ്വാഗതമോതി ആത്മനിര്‍വൃതിയുടെ പാരമ്യതയില്‍ നാം ആറാടി. ഈദുല്‍ ഫിത്വര്‍ സന്തോഷത്തിന്റെയും സൗഹൃദ കൂടിച്ചേരലുകളുടെയും ഒരു സംവിധാനം. ശവ്വാലിന്റെ പൊന്നമ്പിളി പടിഞ്ഞാറിനെ ആഡംഭര പൂര്‍ണമാക്കുമ്പോള്‍ ഓരോ വിശ്വാസിയും തയ്യാറെടുക്കുന്നു. തനിക്ക് നാഥന്‍ നല്‍കിയ വിശിഷ്ട മാസത്തില്‍ പരിശ്രമങ്ങളിലൂടെ പവിത്രമാക്കാന്‍ സാധിച്ചതിലുള്ള ആത്മ സംതൃപ്തിയുടെ ബഹിസ്ഫുരണം അല്ലാഹു അക്ബറിന്റെ മന്ത്രധ്വനി മുഴക്കുന്നതിലൂടെ അവന്‍ പ്രകടമാക്കുന്നു. മുസ്്‌ലിമിന്റെ ആഘോഷ പരിധി അതിര്‍ ലംഘിച്ചിരിക്കുന്നു. എന്തു പേക്കൂത്തുകള്‍ക്കും പറ്റിയ ഒരു അവസരമായിട്ടാണ് അവന്‍ ഇന്ന് പെരുന്നാളിനെ കാണുന്നത്. സത്യവിശ്വാസിയുടെ ആഘോഷം ആര്‍ഭാടങ്ങളിലോ ആഡംഭരങ്ങളിലോ കളഞ്ഞ് കുളിക്കേണ്ടതല്ല. മറിച്ച് തനിക്ക് നാഥന്‍ നല്‍കിയ സൗഭാഗ്യള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ ചൊരിയുക എന്നത് മാത്രമാണ്.
പരിശുദ്ധ ഇസ്്‌ലാമിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് പെരുന്നാളിനെ ആലിംഗനം ചെയ്യാനും ആഡംഭര ധുര്‍ത്തുകളില്‍ നിന്ന് വിട്ടു നിന്ന് പുണ്യം കളഞ്ഞ് കുളിക്കാതെ കാത്തു സൂക്ഷിക്കാനും നാഥന്‍ കനിവരുളട്ടേ....അമീന്‍

No comments:

Post a Comment