Wednesday, 11 May 2016

ആദ്യ ട്രെയിന്‍ യാത്രയുടെ ഓര്‍മയില്‍.........


കുറ്റിപുറത്ത് നിന്നും ബോംബയിലെക്ക്......
ഞാന്‍ ആദ്യമായിട്ടാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോകുന്നത്, അതിന്റെ ഒരു ടെന്‍ഷന്‍ ഓടു കുടിയാണ് കുറ്റിപ്പുറത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കൊച്ചുപ്പയും ഉണ്ട് കൂടെ, യാത്രയാക്കാന്‍ വന്നതാണ്‌. വട്ടംകുളതെ ഷെബീര്‍ ന്റെ കൂടെ യാണ് പോകുന്നത്. അവര്‍ക്ക് അവിടെ ഷോപ്പ് ഉള്ളത് കൊണ്ട് അവന്‍ ഇടക്കൊക്കെ ബോംബയില്‍ പോകാറുണ്ട്. അങ്ങിനെ ഞാന്‍ അവന്റെ കൂടെ ട്രെയിനില്‍ കയറി.. അതാണ് ആദ്യത്തെ ട്രെയിന്‍ യാത്ര. ഞാന്‍ അമ്മയിക്കാടെ (എന്റെ ഉപ്പാടെ പെങ്ങളുടെ ഭര്‍ത്താവ് ) കമ്പനിയിലെക്കാന് പോകുന്നത്, അവിടെ നജിക്ക (എന്റെ അമ്മായിടെ മകന്‍) ഉണ്ട്, അങ്ങിനെ അവിടെ നിന്ന് അക്കൗണ്ട്‌ഇങ്ങില്‍ പരിശീലം നേടാം എന്ന് കരുതിയാണ് പോകുന്നത്. പിന്നെ നാട് വിട്ടു നിന്ന് ഒരു പരിജയവും അകുമെല്ലോ..
ഡിഗ്രി കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുകയാണ്, പിന്നെ കുറെ ടെന്‍ഷനും ഒക്കെ ആയിരിക്കുമ്പോള്‍ ആണ് എല്ലാവരും പറഞ്ഞത് , ബോംബെ പോകാന്‍ . അങ്ങിനെ ഞാനും തീരുമാനിച്ചു പോയിനോക്കാമെന്ന് . എല്ലാവരും അവിടെ ഉണ്ടല്ലോ പിന്നെ എന്താ പ്രശ്നം..
വയ്കീട്ട് അഞ്ചു മണി കഴിഞ്ഞാണ് ട്രെയിന്‍ കയറിയത് , ഇനി നാളെ വയ്കീട്ട് ആണത്രെ അവിടെ എത്തുകയുള്ളൂ..കൊങ്കണ്‍ വഴിയാണ് പോകുന്നത്. ചിലര്‍ പേടിപ്പിച്ചു, കൊങ്കനിനുള്ളില്‍ കയറിയാല്‍ ശ്വാസം കിട്ടില്ലാന്നു പറഞ്ഞിട്ട്. ഞാനും പേടിച്ചാണ് ഇരിപ്പ്.
എല്ലാവരുമുമായി പരിജയപ്പെട്ട് വളരെ രസകരമായ യാത്ര..ചിരിയും പാട്ടും കളിയുമായി നേരം പോയതരിഞ്ഞേ ഇല്ല..എന്തല്ലാം കാഴ്ചകള്‍, പോകാത്തവര്‍ ഒരിക്കല്‍ എങ്കിലും കൊങ്കണ്‍ വഴി യാത്ര ചെയ്യണം.എങ്ങിനെയാണ്‌ മല തുറന്നു ഈ റയില്‍ പാളം ഉണ്ടാകിയിരിക്കുന്നത്. ഇപ്പൊ കൊച്ചി മെട്രോയുടെ പണി തുടങ്ങിയപ്പോഴാണ് കൊങ്കണ്‍ റെയില്‍വേ യുടെ സൂത്രധാരന്‍ ഒരു മലയാളി ആണെന്ന് അറിഞ്ഞത് .അഭിമാനം തോണിയ നിമിഷം.



എന്തല്ലാം കാഴ്ചകള്‍,കാടുകള്‍ , വയ്ദ്യുതി പോലും ഇല്ലാത്ത എത്രയോ ഗ്രാമങ്ങള്‍, വികനതിന്റെ ഒരു തരിപോലും എത്താത്ത കുഗ്രാമങ്ങള്‍ കൃഷി സ്ഥലങ്ങള്‍ മുന്തിരി പടങ്ങള്‍ അങ്ങിനെ എന്തല്ലാം കാഴ്ചകള്‍..ശരിക്കും അസ്വധിച്ചുള്ള യാത്ര തന്നെ ആയിരുന്നു.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ കാലില്‍ ആരോ വന്നു അടിച്ചു. ഞെട്ടി പ്പോയി നോക്കുമ്പോള്‍ ഹിജടകള്‍.. ഞാന്‍ പേടിച്ചു അങ്ങതെ കിടന്നു. ഭാഗ്യം അവര്‍ പോയി, രാവിലെ ഗോവ യിലെ പനാജി സ്റെഷനില്‍ എത്തിയപ്പോള്‍, ഞാന്‍ പുറത്തൊക്കെ ഒന്ന് ഇറങ്ങി ഗോവയെ കണ്ടു.
വയ്കീട്ട് ഒരു എട്ടു മണി ആകുമ്പോള്‍ ബോംബെ ലോഖ മാനിയ തിലക് സ്റ്റേഷന്‍ നില്‍ എത്തി. അവിടെയാണ് ഞങ്ങള്‍ ഇറങ്ങിയത്.. ഒപ്പമുള്ളവരോട് യാത്ര പറഞ്ഞു...ഞങ്ങള്‍ നടന്നു..അങ്ങിനെ ഞാന്‍ ആദ്യമായി വീട് വിട്ടു മറ്റൊരു സ്ഥലത്ത് , അതും ബോംബയില്‍ :)

No comments:

Post a Comment