കുറച്ചു നാളായി എഴുത്തൊക്കെ നിറുത്തിയിട്ടു, ഡയറിയും എഴുതുന്നില്ല, ബ്ലോഗും എഴുതുന്നില്ല, എഴുതാന്‍ തോനുന്നില്ല അതാണ് വാസ്തവം. ശരീരത്തിനും മനസ്സിനും സുഘമില്ലങ്കില്‍ പിന്നെ എഴുത്ത് എന്നല്ല ഒരു കാര്യത്തിനും ശ്രദ്ധ ചെലുത്താന്‍ പറ്റുകയില്ല..കുറച്ചു നാളായി ഒരു അസുഖം മൂലം ശാരീരികവും മാനസികവും ആയി അകെ തളര്‍ന്ന മട്ടിലാണ്. മരുന്ന് കഴിച്ചാല്‍ മറാവുന്നതെ ഉള്ളു എന്ന് പല ഡോക്ടര്‍ മാറും പറഞ്ഞു ഒരിക്കെ മാറുകയും ചെയ്തു , പക്ഷെ വീണ്ടും വന്നു..ഡോക്ടര്‍ തന്ന മരുന്ന് കഴിക്കുന്നുണ്ട്, അതിലുപരിയായി രോഖം നല്‍കുന്നവനും അത് സുഘപെടുതുന്നവനുമായ പ്രപഞ്ച നാഥനായ അള്ളാഹു വിനോട് പ്രാര്‍ത്ഥിക്കുന്നു , തീര്‍ച്ചയായും അവന്‍ സുഘപെടുതും എന്ന ഉറച്ച വിശ്വാസം ഉണ്ട് എനിക്ക് .ഇപ്പോള്‍ വളരെ വിത്യാസം വന്നിട്ടുണ്ട് . ആസുഗം എന്താന് പറഞ്ഞില്ലാലെ...അത് സാരമില്ല, അസുകങ്ങള്‍ ഇല്ലാതെ ഇരിക്കുക എന്നത് തന്നെയാണ് ഒരാള്‍ക്ക് ഏറ്റവും സന്തോഷകരമായ് കാര്യം..മറ്റൊന്നും തന്നെയല്ല എന്ന് എനിക്ക് മനസ്സിലായി..
എന്തായാലും എന്തെങ്കിലും ഒക്കെ കുത്തി കുറിക്കാന്‍ വീണ്ടും തോനുകയാണ്, അത് എന്റെ മനസ്സിലുള്ളതും കോപ്പി അടിച്ചതും ഒക്കെ ഉണ്ടാകും..പിന്നീട അതൊക്കെ വായിക്കുമ്പോള്‍ ഒരു രസമല്ലേ... ഒരുപാട് കാലമായി ഡയറി എഴുതുന്നു പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ തുടങ്ങിയ ഒരു ഹോബിയാണ് ...ഇപ്പൊ അതൊക്കെ വായിക്കുമ്പോള്‍ വല്ലാത്തൊരു രസം തന്നെ..വരും തലമുറക്കും ഇതൊക്കെ വായിക്കാമല്ലോ...എഴുത്തും വായനയും എനിക്ക് വളരെ പ്രിയപെട്ടതാണ്..........
No comments:
Post a Comment