Sunday, 28 August 2016

ശവം ചുമക്കുന്നവർ...


തോളിൽ കിടക്കുന്നത്. മരിച്ചുപോയ ഭാര്യയാണു. അയാൾക്കൊപ്പം കരഞ്ഞുകൊണ്ട് നടക്കുന്നത് അവരുടെ മകൾ. ഭാര്യ മരിച്ചു. ആ സങ്കടം ഈ മനുഷ്യന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ... അവളെ അടക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണം. മരിച്ചവൾക്ക് ഉചിതമായൊരിടം ഒരുക്കണം.. ആശുപത്രിയിൽ നിന്നും പത്തുകിലോമീറ്റർ അകലെയാണു വീട്.... ആംബുലൻസ് വിളിക്കാൻ കാശില്ല.. ഒരു വണ്ടിവിളിക്കാൻ പോലും കാശില്ല... അയാൾ ശവവും ചുമന്നു വീട്ടിലേക്ക് നടന്നു.. കൂടെ അയാളുടെ മകളും. ഇതാണു ഭാരതം..! നമ്മൾ അഭിമാനിക്കുന്ന സ്വർഗ്ഗം..! ആ മനുഷ്യൻ തന്റെ ഭാര്യയുടെ ശവവുമായി നടന്നിട്ട്.... ഒരാൾ പോലും അയാളെ സഹായിക്കാൻ ഇല്ലെന്നിടത്താണു.. അയാൾ ജീവിക്കുന്ന നാട് എത്രമേൽ അരാഷ്ട്രീയവൽക്കരിച്ചുവെന്നു.. അമാനവ ജീവികളായെന്നും മനസ്സിലാക്കേണ്ടത്....

എനിക്ക് വളരെ വിഷമം തോന്നിയ ഒരു വാര്‍ത്തയാണ് ഇത്, എന്തൊകൊണ്ട് നമ്മുടെ നാട് ഇങ്ങനെ ആയി... എനിക്ക് എനിക്ക് ആ മനുഷ്യനോടൊപ്പം നടക്കാനും അയാളെ ആശ്വസിപ്പിക്കാനും തോന്നുന്നു... അക്ഷരങ്ങൾ മാത്രമാണു എന്റെ കൂട്ട്... അധികാരമില്ലാത്തവൻ... പ്രിയപ്പെട്ട മനുഷ്യാ..... ഞാൻ നിന്നെ സ്നേഹിക്കുന്നു.. ഒപ്പം..... നിന്റെ ഭാഗ്യത്തിൽ ഞാൻ സന്തോഷിക്കുന്നു.. പ്രിയപ്പെട്ടവൾ..... ജീവിതത്തിൽ ഒപ്പം നടന്നവൾ...... വേദനിച്ചപ്പോൾ കാലും തിരുമ്മി തന്നവൾ.. ഭക്ഷണം വെച്ചു തന്നവൾ... അവൾ മരിച്ചു.. അവളെ സ്വന്തം തോളിൽ ചുമക്കാനുള്ള ആരോഗ്യവും മനസ്സും ലഭിച്ച നീ സ്നേഹാലുവായ മനുഷ്യനാണു.. ആ സ്ത്രീക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭർത്താവ്... വഴിയിൽ ഉപേക്ഷിച്ച് പോയില്ലല്ലോ നീ... എനിക്കറിയാം........ ആ പ്രിയ സ്ത്രീയുടെ ശരീരത്തിനു ഭാരമില്ലെന്നു.. ഒരു തൂവൽ തുണ്ടുപോലെ നീ അത് തോളിൽ വഹിച്ചിരിക്കുന്നു... ഈ ലോകം മുഴുവനും ഈ സ്നേഹവുമായി നിനക്ക് സഞ്ചരിക്കാൻ കഴിയും.. പ്രിയപ്പെട്ട......... സ്നേഹിതനേ...... നമ്മൾ സ്നേഹിക്കുന്നവരെ ചേർത്ത് പിടിക്കാൻ കഴിയുന്നതാണു ഏറ്റവും വലിയ ഭാഗ്യം.. ജീവനുണ്ടായിരുന്നപ്പോൾ കെട്ടിപ്പിടിച്ചവൾ, ആശ്വസിപ്പിച്ചവൾ..... മരിച്ചപ്പോൾ അവളെ വെള്ളപുതപ്പിച്ച് ഒരു വണ്ടിയിൽ ഒറ്റക്ക്....... ഈ യാത്ര..... ഞാൻ കണ്ടതിലെ ഏറ്റവും സ്നേഹം ചൊരിയുന്ന യാത്രയാണു.. മനുഷ്യൻ എന്ന പദത്തിനു ഒരുപാട് അർത്ഥമുണ്ടെന്നു പഠിപ്പിച്ച യാത്രയാണു... പ്രിയപ്പെട്ട സ്നേഹിതാ........... ഈ ലോകത്ത് ജനിച്ച എല്ലാ മനുഷ്യരും മരിച്ചുപോകും... പക്ഷേ, ഇത്തരം സ്നേഹം......... ഇത് എന്നും നിലനിൽക്കും.. ഞാൻ നീ നടന്നുപോയ വഴികളിലെ മണൽ തരികൾ പുളകം കൊള്ളുന്നത് നോക്കി നിൽക്കുന്ന ഒരു മനുഷ്യനാണു....! ഈ ചിത്രം............ പ്രണയ രാഷ്ട്രീയമാണു....! പിന്നിൽ നോക്കി നിൽക്കുന്ന ജനം..... പാവങ്ങൾ... വിശന്നു തുലയുന്നവർ... ഇത് ഇന്ത്യയുടെ നേർ ചിത്രം...! തന്റെ പ്രണയിനി മരിച്ചപ്പോൾ..... അവളുടെ ശവം വിട്ടുകൊടുക്കാതെ, അതുമായി അലഞ്ഞു തിരിഞ്ഞ പത്മാരജന്റെ നോവലിലെ കഥാപാത്രം പോലെ... ഈ മനുഷ്യൻ എന്നെ അതിശയിപ്പിക്കുന്നു... ആഹ്ലാദിപ്പിക്കുന്നു.. പ്രിയനേ, അത്രമേൽ നശ്ശിച്ചൊരു കാലത്ത്.... നിന്റെ പ്രണയത്തെ ഞാൻ സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്നു.. പ്രീയപ്പെട്ട പെൺകുട്ടീ... മിഴി നീർ തുടക്കുക.... ഇനിയും കരയരുത്... ഇത്രയും സ്നേഹമുള്ള ഒരച്ഛൻ നിനക്കൊപ്പമുള്ളപ്പോൾ.... ദാഹിക്കുന്ന അച്ഛനു നീ വെള്ളം കൊടുക്കൂ..... ഈ യാത്ര....... വിപ്ലവത്തിലേക്കുള്ള യാത്രയാണു.. മനുഷ്യർ പരാജയപ്പെടില്ല.

No comments:

Post a Comment