Wednesday 28 September 2016

സിറിയ എന്ന കണ്ണുനീര്‍


ഒരുപാട് വായിച്ചും കേട്ടും സിറിയ എന്ന രാജ്യത്തെ കുറിച്ച എനിക്ക് അറിയാമായിരുന്നു. ഒരുപാട് ചരിട്രങ്ങള്‍ക്ക് സാക്ഷിയായ നാട്, ഉഫ്രാടീസ് നദിയൊഴുകുന്ന നാട് പ്രവജകന്മാരുടെ പാതസ്പര്‍ഷമെറ്റ നാട്, ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന നാട്...





പഴയ ശാം രാജ്യത്തിന്‍റെ ഭാകമായിരുന്നു ഇന്നത്തെ സിറിയ..നബി (സ) യുടെ കാലത്ത് കച്ചവടിത്തിന്നായി പോയിരുന്നത് ശാമിലെക്കായിരുന്നു. നബി (സ) യുടെ കാലത്ത് തന്നെ വളരെ പ്രശ്തമായിരുന്നു ശാം.

ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷമുള്ള ഉമവിയ്യ ഭരണം (ക്രി 660-750) തലസ്ഥാനമായി സ്വീകരിച്ചിരുന്നത്‌ ദമസ്‌കസ്‌ (ദിമശ്‌ഖ്‌) ആയിരുന്നു. പഴയ `ശാം' രാജ്യത്തിന്റെ കേന്ദ്രവും ഇന്നത്തെ സിറിയയുടെ തലസ്ഥാനവും അതാണ്‌. ക്രി. 635 ല്‍ ഖാലിദിബ്‌നി വലീദിന്റെ നേതൃത്വത്തിലുള്ള സേന കീഴടക്കിയ, അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള, ലോകത്തിലെ പുരാതന നഗരങ്ങളിലൊന്നായ സിറിയ, ഉമവിയ്യ കാലത്ത്‌ പ്രതാപത്തിന്റെ പൂര്‍ണതയിലെത്തിയിരുന്നു. `ഭൂമിയിലെ ഉദ്യാനം' എന്നാണറിയപ്പെട്ടിരുന്നത്‌. ഒരു ലക്ഷത്തില്‍ പരം പൂന്തോട്ടങ്ങള്‍, നൂറോളം ജലധാരയും പൊതു കുളിമുറികളും മുആവിയ പണികഴിപ്പിച്ച ആര്‍ഭാടപൂര്‍ണമായ കൊട്ടാരം, നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന 572 പള്ളികള്‍ തുടങ്ങിയവ അതിനെ സമൃദ്ധമാക്കിയിരുന്നു.
എന്നാല്‍ എന്താണ് ഇന്ന് സിറിയയുടെ അവസ്ഥ..


എന്റെ മാത്രമല്ല ലോകത്താകമാനം നൊമ്പരമായി മാറിയിരിക്കുന്നു. 2011 മാര്‍ച്ചില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധം അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ആഗോള രാഷ്്ട്രീയ ചേരികളുടെ പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയാണ്. ഏകാതിപതികളായ ഭരണതികള്‍ കെതിരെ അറബ് ലോകത്ത് ആരംഭിച്ച അറബ് വസന്തത്തിന്റെ ഭാകമയിതന്നെ എന്ന് പറയാം വര്‍ഷങ്ങളായി സിറിയ ഭരിക്കുന്ന ബാഷര്‍ അല ആസാദിന്റെ ഭരണകുടത്തിനെതിരെ ജനങ്ങള്‍ ആരംഭിച്ച പ്രക്ഷോപം ഇന്നു വല്ലാത്തൊരു അവസ്ഥയില്‍ എത്തിയിരിക്കുന്നു. സിറിയയിലെ സ്ഥിതി അനുദിനം വഷളായി വരികയാണ്. പ്രസിടന്ടു ബാഷര്‍ അല്‍ ആസാദിന്റെ നെതൃതത്തില്‍ ഒരു വശത്ത് നിന്നും ഐസ് തീവ്ര വാദികള്‍ മറ്റൊരു വശത്ത് നിന്നും അക്രമങ്ങള്‍ അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നു..

ഇത്തരമൊരു പ്രക്ഷുബ്ധാവസ്ഥയില്‍ ഹനിക്കപ്പെടുന്ന മനുഷ്യജീവനുകള്‍ എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നാലരലക്ഷം പേര്‍ ആഭ്യന്തരമായി അനിശ്ചിതാവസ്ഥയിലാണ്. അവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറി താമസിക്കുകയാണ്. ഏകദേശം 48 ലക്ഷം പേര്‍ അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ അലയുകയാണ്. അവരില്‍ ഭൂരിപക്ഷവും അയല്‍രാജ്യങ്ങളായ ലബനാന്‍, ജോര്‍ദാന്‍, ഇറാഖ്, സുഊദി അറേബ്യ എന്നീ അറബ് രാജ്യങ്ങളിലും മറ്റുള്ളവര്‍ യുറോപ്യന്‍ രാജ്യങ്ങളിലുമായി അഭയം തേടിയിരിക്കുകയാണ്.

ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഓരോ ദിവസവും സിറിയയില്‍ നിന്നും വന്നു കൊടിരിക്കുന്നത്. അലന്‍ കുര്‍ദി എന്ന മൂന്ന് വയസുകാരന്‍ മുപ്പത്തിയൊന്നുകാരിയായ നിലൂഫര്‍ ഡെമിര്‍ എന്ന ഫോട്ടോഗ്രഫറുടെ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ പ്രതീകമായി കരളലിയിപ്പിക്കുന്ന ആ ചിത്രം മാറി. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നം അന്താരാഷ്ട്ര പ്രശ്‌നമാക്കാന്‍ അവന്റെ ചലനമറ്റ ശരീരത്തിനായി. അലന്‍ കുര്‍ദിയുടെ പിതാവ് അബ്ദുല്ല കുര്‍ദി കുടുംബവുമായി തുര്‍ക്കിയിലെ ബോഡ്‌റം എന്ന സ്ഥലത്തെ ബീച്ചില്‍ നിന്ന് ചെറിയ പ്ലാസ്റ്റിക് ബോട്ടില്‍ ഗ്രീക്ക് ദ്വീപായ കോസിലേക്ക് പുറപ്പെടുന്നു. എട്ടു പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ പതിനാറ് പേരുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ബോട്ട് പൂര്‍ണമായും തകര്‍ന്ന് കൊടും തിരമാല ഉയരുന്ന ഇരുട്ടില്‍ അലനും സഹോദരനായ അഞ്ച് വയസുകാരനായ ഗാലിയും ഉമ്മ രെഹാനുമടക്കമുള്ളവര്‍ മരണത്തെ മുഖാമുഖം കണ്ടു. സമയം 6.30 ഓടെ അലന്‍ കുര്‍ദിയുടെയും മറ്റ് രണ്ട് കുട്ടികളുടെയും ചലനമറ്റ ശരീരം തീരത്ത് വന്നടിഞ്ഞിരുന്നു. അലന്‍ കുര്‍ദി നീല ട്രൗസറും ചുവന്ന ടീ ഷേര്‍ട്ടും അണിഞ്ഞ് തീരത്തെ ചുംബിച്ച് കമിഴ്ന്ന് കിടക്കുകയായിരുന്നു. തിരമാല പതിയെ വന്ന് അവനെ ചുംബിച്ചു കൊണ്ടിരുന്നു.ലോകത്തിന്റെ ആകമാനം കരള്‍ അലിയിപ്പിക്കുന്ന കാഴ്ചയായി അത്.
മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് ചേതനയറ്റ് കിടന്ന മൂന്ന് വയസ്സുകാരന് അയ്‌ലന്‍ കുര്‍ദ്ദിയുടെ ചിത്രം ഓര്‍മകളില്‍ നിന്ന് മായുന്നതിന് മുമ്പ് സിറിയന്‍ പ്രശ്‌നം ലോകത്തിന് മുന്നില്‍ വീണ്ടും എത്തുകയാണ് ഒംറാന്‍ ദഖ്‌നീഷ് എന്ന അഞ്ച് വയസ്സുകാരനിലൂടെ.
സിറിയയിലെ സംഘര്‍ഷബാധിത മേഖലയായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് ഒംറാനെയും സഹോദരങ്ങളേയും രക്ഷിക്കുന്നത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും പൊടിയില്‍ മുങ്ങി പരിക്കുകളോടെ നിര്‍വികാരനായി ഇരിക്കുന്ന ഒംറാന്റെ ചിത്രം സിറിയന്‍ ജനത അനുഭവിക്കുന്ന ഭീകരത ലോകത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നു.
ഒരു തുള്ളി കണ്ണീര്‍ പോലും അവന്‍ പൊഴിക്കുന്നില്ല. ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ മുഖത്തെ രക്തം തുടച്ച് കയ്യിലേക്ക് നോക്കുന്ന ഒംറാന്റെ ചിത്രം നടക്കത്തോടെയല്ലാതെ കാണാന്‍ സാധിക്കില്ല.

സിറിയന്‍ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളുമാണ്. ഓരോ ദിവസവും നിരവധി ഒംറാന്‍മാരാണ് സിറിയയില്‍ കൊല്ലപ്പെടുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും ജീവിതം തേടി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് പാലായനം ചെയതത്. ഇവരില്‍ പലരും അയ്‌ലന്‍ കുര്‍ദ്ദിയെ പോലെ കര കാണാതെ വിടരും മുമ്പ് കൊഴിഞ്ഞു പോകുന്നു.
എന്റെ പഴയ മാനേജര്‍ പറഞ്ഞു കൂടുതല്‍ അറിഞ്ഞ മഹാന്മാരുടെ പാത സ്പര്‍ഷമേറ്റ  ആ സുന്ദര രാജ്യം ഇന്നു യുദ്ധ കളമായി മാറിയിരിക്കുന്നു.....
അവിടുത്തെ ജനങ്ങള്‍ക് എന്നാണ് ഇനി സമാതാനത്തോടെ ഉറങ്ങാന്‍ കഴിയുക..വിഷക്കുമ്പോള്‍ ആഹാരം കഴിക്കാന്‍ കഴിയുക...നല്ലാരു ഭവനം ഉണ്ടാകുക....
ഞാനും പ്രാര്‍ത്ഥിക്കുന്നു എന്റെ നാഥനോട്‌ അവര്ക് നീ സമാധാന ജീവിതം നല്കണമേ....







No comments:

Post a Comment