Monday, 5 September 2016

മുഹമ്മദ്‌ ഹംദാനും പിന്നെ അബു ഹംദാനും


കല്യാണം കഴിഞ്ഞു മൂനാമത്തെ വിവാഹ വാര്‍ഷികത്തിന്റെ തലേ ദിവസമാണ് അള്ളാഹു ഞങ്ങള്‍ക്ക്  നല്‍കിയ അനുഗ്രഹം ഞങ്ങളുടെ പോന്നു മോന്‍ വരുന്നത്..മുഹമ്മദ്‌ ഹംദാന്‍...എന്റെ പോന്നു മോന്‍...
കല്യാണം കഴിഞ്ഞു ഒരു മാസം അയപോഴെകും തുടങ്ങി ചോദ്യങ്ങള്‍ വരാന്‍ വിശേഷം വല്ലതും ?? അത് പിന്നെ നമ്മുടെ വീടുകരും നടുകാരും ഒക്കെ അങ്ങിനെയാണല്ലോ...
പ്രസവ സമയത്ത് ഞാന്‍ ഹോസ്പിറ്റലില്‍ തന്നെ ഉണ്ടാകനമെണ്ണ്‍ അവള്‍ക് നിര്‍ബന്ധം ഉണ്ടായിരുന്നു..അങ്ങിനെ ഞാന്‍ അവിടെ തെന്നെ നിന്നു..
രാത്രിയിലെ ഭക്ഷണം കൊണ്ട് വരന്‍ ഞാന്‍ വീടിലേക്ക്‌ പോയി, അപ്പോഴാണ് അവള്‍ക് പൈന്‍ വന്നതും ലേബര്‍ റൂമിലേക്ക് കൊണ്ടുപോകണമെന്ന് നേര്സ് വന്നു പറഞ്ഞതും. പക്ഷെ എന്റെ പ്രിയ തമ സമ്മതിച്ചില്ല, ഇല്ല ഇപ്പൊ വേണ്ട ഇക്കാ വരട്ടെ.. ഇക്ക വന്നിട്ട് പോയ മതി അവള്‍ പറയാണ്. ഡോക്ടര്‍ ചീത്ത പറഞ്ഞു ലേബര്‍ റൂമില്‍ കൊണ്ടുപോയി. ഞാന്‍ തിരിച്ചു വന്നപ്പോള്‍ അവരുടെ ഉമ്മയാണ്‌ പറഞ്ഞത്, നിന്നെ കത്ത് കുറെ ഇരുന്നു ഇപ്പൊ ലേബര്‍ റൂമില്‍ കയറ്റി. പാവം എന്റെ പ്രിയ തമ അവള്‍ക് ഒരുപാട് വെതനിക്കുമോ..?
ഞാന്‍ പ്രാര്‍ത്ഥനകളും മറ്റുമായി ഇരിന്നു.. നേരം 11 കഴിഞ്ഞു. സെകുരിടി ക്കാരന്‍ പറഞ്ഞു ഇനി ഇവിടെ ഇരിക്കാന്‍ പറ്റില്ല. പുറത്തു താഴെ പോയിരിക്കാന്‍ പറഞ്ഞു, ഞാന്‍ മനസ്സില്ല മനസ്സോടെ അവിടെ നിന്നും പോയി. പുറത്തു നല്ല ഇടിയും മഴയും, ഇന്നലെ  ആയിരുന്നു ബലി പെരുന്നാള്‍,
ഞാന്‍ കുറച്ചു നേരം അവിടെ ഇരുന്നു, പിന്നെ പുറത്തു പാര്‍ക്ക്‌ ചെയ്തിരുന്ന കാറില്‍ പോയിരുന്നു. സ്വലാത്ത് ചൊല്ലികൊണ്ടിരിന്നു, ലസിത ഡോക്ടര്‍ വരുന്നത് കണ്ടു, എന്തെങ്കിലും കോമ്പ്ലികഷന് ഉണ്ടാകുമോ ? അവളെ നോക്കുന്ന ഡോക്ടര്‍ ആണ് ലസിത മാടം   എ പ്പോഴോ ഒന്ന് മയങ്ങി എന്ന് തോനുന്നു, ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടിട്ടാണ് എഴുന്നെല്‍കുന്നത്. ഉമ്മച്ചിയാണ്, പ്രസവിച്ചുട്ടാ ആണ്‍ കുട്ടിയാണ്.......അല്ഹമ്ദുലില്ലഹ്  ഞാന്‍ എന്റെ സൃഷ്ടാവിനെ എത്ര തവണ സ്തുതിച്ചു എന്ന് ഓര്‍മയില്ല, എന്റെ ജീവിത ത്തിലെ ഏറ്റവും സന്തോഷിച്ച നിമിഷം...ഞാന്‍ ഒരു ഉപ്പ ആയിരിക്കുന്നു..അവള്‍ ഒരു ഉമ്മ ആയിരിക്കുന്നു.. ഞാന്‍ വണ്ടിയില്‍നിന്നും ഇറങ്ങി ലേബര്‍ റൂമിന് മുന്നിലേക്ക് ഓടി...
അവിടെ എന്റെ ഉമ്മയും അവളുടെ ഉമ്മയും ഉമ്മച്ചിയും വളരെ സന്തോഷത്തോടെ നില്കുന്നു...കുറച്ചു  കഴിഞ്ഞപ്പോള്‍  നേര്സ് കുഞ്ഞിനേയും കൊണ്ട് പുറത്തു വന്നു...ഉമ്മ മോനെ എടുത്തു...ഞാന്‍ എന്റെ മോനെ ആദ്യമായി കണ്ടു...ആ ഒരു നിമിഷം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു ഫീല്‍ തന്നെ..ഞാന്‍ എന്റെ സൃഷ്ടാവിനെ സ്തുതിച്ചു  കൊണ്ടിരിന്നു. ഞാന്‍ വിറയലോടെ യാണ് മോനെ എടുത്തത്‌..പിന്നെ മോന്റെ ചെവിയില്‍ ബാങ്കും ഇകാമതും കൊടുത്തു (പ്രാര്‍ത്ഥന ചൊല്ലുക ) മുഹമ്മദ്‌ എന്ന പേര് വിളിച്ചു. ഉമ്മയാണ്‌ മധുരം കൊടുത്തത്...
പിറ്റേ ദിവസം വാര്‍ഡ്‌ലേക്ക് കൊണ്ടുവന്നു, റൂംഒന്നും കിട്ടാനില്ല. രാവിലെ തന്നെ എല്ലാവര്ക്കും മധുരം നല്‍കി
മുഹമ്മദ്‌ ഹംദാന്‍ പേര് ഞാന്‍ തന്നെ യാണ് കണ്ടത്തിയത്. അങ്ങിനെ ഞാന്‍ അബു ഹംദാനും ആയി പ്രിയ തമ  ഉമ്മു ഹംദാന്‍ ഉം ആയി.
അല്ഹമ്ദുലില്ലഹ്......

No comments:

Post a Comment