Tuesday, 6 September 2016

ഒരു യാഥാര്‍ത്ഥ്യം !!


വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങള്ക്ക് ശേഷം നാട്ടിൽനിന്നും ഭർത്താവിന്റെ ജോലിസ്ഥലത്തിനടുത്തു വീടെടുത്ത് ഭാര്യയും ,ഭർത്താവും താമസം ആരംഭിച്ചു .
അടുത്തടുത്ത്‌ വീടുകൾ ഉള്ള സ്ഥലമായിരുന്നു അത് .ഒരു ദിവസം അയൽവാസിയായ സ്ത്രീ തുണികൾ അലക്കി ഉണങ്ങാനിടുന്നത് തന്റെ വീടിനകത്തുനിന്നും കണ്ട ഭാര്യ , ഭർത്താവിനോട് പറഞ്ഞു
" ആ വീട്ടിലെ സ്ത്രീക് ശരിക്ക് തുണികൾ അലക്കാൻ അറിയില്ലെന്ന് തോന്നുന്നു , അല്ലെങ്ങിൽ അവർ ഉപയോഗിക്കുന്ന സോപ്പ് ശരിയല്ല .നോക്കിയേ എത്ര അഴുക്കാ ആ തുണികളിൽ "
ഭർത്താവ് അവൾ പറഞ്ഞത് ശ്രദ്ധിച്ചു, അവനും തുണികൾ നോക്കി പുഞ്ചിരിച്ചു , അപ്പോൾ മറുപടി ഒന്നും പറഞ്ഞില്ല .
അങ്ങിനെ കുറച്ചു ആഴ്ചകൾ കഴിഞ്ഞു , ഭാര്യ അടുത്ത വീട്ടിലെ സ്ത്രീ അലക്കിയിടുന്നത് കാണുമ്പോഴൊക്കെ അതേ കാര്യം പറഞ്ഞുകൊണ്ടേയിരുന്നു .
ഒരു മാസം കഴിഞ്ഞു ഒരു ദിവസം രാവിലെ ഭാര്യ അത്ഭുതത്തോടെ ഭർത്താവിനോട് പറഞ്ഞു
" ആ അടുത്ത വീട്ടിലെ സ്ത്രീ ഇപ്പോൾ നന്നായി അലക്കാൻ പഠിച്ചിരിക്കുന്നു . നോക്കിയേ ഇന്ന് എത്ര വൃത്ത്തിയാ അവൾ അലക്കിയ
വസ്ത്രങ്ങൾകൊക്കെ . " ഒന്നുകിൽ അവർക്ക് ആരെങ്ങിലും അലക്കാൻ പഠിപ്പിച്ചു കൊടുത്തിരിക്കും , അല്ലെങ്ങിൽ അവർ സോപ്പ് മാറ്റിയിരിക്കും "
അത് കേട്ട ഭർത്താവ് പറഞ്ഞു .
" ആരും പഠിപ്പിച്ചും കൊടുത്തിട്ടില്ല .സോപ്പും മാറ്റിയിട്ടില്ല " --" ഞാൻ ഇന്ന് രാവിലെ നേരത്തെ ഉണർന്ന് നമ്മുടെ ജനാലയുടെ ഗ്ലാസുകൾ വൃത്തിയാക്കിയിരുന്നു . അത് മുഴുവൻ അഴുക്കു പിടിച്ചിരുന്നു , അതിലൂടെയാണ് നീ ദിവസവും അടുത്ത വീട്ടിൽ അലക്കിയിട്ട തുണികൾ കണ്ടുകൊണ്ടിരുന്നത്‌ "
☻☻☻☻☻☻☻---------------------------☻☻☻☻☻☻
സ്വന്തം കുറ്റമോ കുറവോ മനസിലാകാൻ ശ്രമിക്കാതെ
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനുള്ള ഓട്ടമാണല്ലോ ജീവിതം !!!
 — 

No comments:

Post a Comment