Thursday 6 October 2016

എന്റെ പ്രിയപ്പെട്ട മറ്റമ്മ


              എനിക്ക് രണ്ടു മറ്റമ്മ (വല്യുമ്മ) മാരാണ് ഉള്ളത്, ഉപ്പാടെ ഉമ്മയും ഉമ്മാടെ ഉമ്മയും രണ്ടു പേരും എനിക്ക് പ്രിയപെട്ടവര്‍ ആണ്, ഇവിടെ ഉപ്പാടെ ഉമ്മയെ കുറിച്ചാണ് ഞാന്‍ എഴുതുന്നത്...

എന്റെ മറ്റമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്റ്റ് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ മറ്റമ്മ മരിച്ചതിന്റെ ആണ്ടാണ്. എത്ര പെട്ടന്നാണ് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്.
എന്റെ ഉമ്മയെക്കാള്‍ കൂടുതല്‍ അടുപ്പം എനിക്ക് എന്റെ മറ്റമ്മ നോട്‌ ആയിരുന്നു. എന്റെ ചെറുപ്പത്തില്‍ ഒരുപാട് അറിവുകള്‍ എനിക്ക് പകര്‍ന്നു തന്നത് എന്റെ പ്രിയപ്പെട്ട മറ്റമ്മ ആയിരുന്നു.ചിലപ്പോഴൊക്കെ അവര്‍ അമ്മായിയുടെ (അവരുടെ പെണ്മക്കളുടെ) വീട്ടില്‍  നില്‍കാന്‍ പോകും, ഒരു ദിവസം കഴിയുമ്പോഴേക്കും എനിക്ക് വിഷമം ആകും, എത്രയും പെട്ടന്ന് മറ്റമ്മ തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ വിജാരിക്കും, അത്രയ്ക്ക് അടുപ്പമായിരുന്നു എനിക്ക് അവരുമായി. ഒരു പക്ഷെ എല്ലാവര്ക്കും അവരുടെ വല്ല്യുമ്മ മാരുമായി ഇങ്ങനെ അടുപ്പം ഉണ്ടായിരിക്കാം. അന്നൊക്കെ ഞാന്‍ ചിലപ്പോ വിജരിക്കും ഒരുദിവസം മറ്റമ്മ നെ കാണാതാകുമ്പോള്‍ എനിക്ക് എത്രയും ബുദ്ധിമുട്ട് ഉണടകുമ്പോള്‍ മറ്റമ്മ മരിച്ചു പോയാല്‍ എങ്ങിനെയാകും എന്റെ ജീവിതം എന്നൊക്കെ. അവരുടെ ദീര്‍ഗയുസ്സിനു വേണ്ടി അപ്പൊ തന്നെ ദുആ ചെയ്യും. പക്ഷെ ഇപ്പോള്‍ അവര്‍ മരണപെട്ടിട്ട് ഏഴു വര്‍ഷങ്ങള്‍, സുബ്ഹാനള്ള.. ഒരിക്കല്‍ മറ്റമ്മ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇനി ഒരിക്കെ ഞാനും മരിക്കും , പിന്നെ കുറച്ചു കൊല്ലം ഒര്കുമായിരിക്കും അത് കഴിഞ്ഞാല്‍ ആര് ഓര്‍ക്കാനാണ്, ഖബരിങ്ങല്‍ പോലും ആരെങ്കിലും വരുമോ ആവോ?

എന്ത് വിഷമം ഉണ്ടാകുമ്പോഴും ഞാന്‍ ആദ്യം ഓടിയെത്തുക അവരുടെ അടുത്താണ്. സന്തോഷം ഉള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോഴും അങ്ങിനെ തന്നെ. ഞാന്‍ ചൊല്ലുന്ന ദിക്റുകളും സ്വലതുകളും എന്റെ മറ്റമ്മ യാണ് എന്നെ പഠിപ്പിച്ചു തന്നത്, അതുകൊണ്ട് അത് ഞാന്‍ ചൊല്ലുമ്പോള്‍ അതിന്റെ പ്രതിഫലം എന്റെ മറ്റമ്മക്കും കിട്ടുന്നുണ്ടാകും. എന്തെങ്കിലും പുസ്തകങ്ങള്‍ കിട്ടിയാല്‍ അത് എന്റെ മറ്റമ്മക്ക് ഞാന്‍ വായിച്ചു കേള്പിക്കും, അവര്കത് വലിയ ഇഷ്ടമാണ്, ഇസ്ലാമിക മയി ഒരുപാട് അറിവുള്ള വരായിരുന്നു അവര്‍, അതല്ലാം അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കി.

ചെറുപ്പത്തില്‍ ഉറങ്ങി എണീറ്റാല്‍ കാണുന്നത് മറ്റമ്മ നിസ്കാരപ്പയില്‍ ഇരിക്കുന്നത് ആണ്, സുബ്ഹിക് എണീറ്റ് ഇത്രയും സമയം അവര്‍ നിസ്കാരവും പ്രാര്‍ത്ഥനയും ആയി അവര്‍ ഇരിക്കുകയാവും, ആ നിസ്കാര പായയില്‍ ചെന്നിരിക്കാന് എനിക്ക് ഒരുപാട് ഇഷ്ടമാണ്,  അവര്‍ ഒരുപാട് അല്ലാഹുവിനു ആരാധനകള്‍ ചെയ്യുന്നവര്‍ ആയിരുന്നു. രാത്രി അവര്‍ ഒരുപാട് വയ്കിയാണ് ഉറങ്ങിയിരുന്നത്, എല്ലാവരും ഉറങ്ങുമ്പോഴും അവര്‍ ഖുറാന്‍ പാരായണം ചെയ്യുക ആയിരിക്കും. ഇത്രയും ഇബാദത്ത് (ആരാഥന) ചെയ്യുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഇപ്പോഴും ചിന്തിക്കും എന്റെ മറ്റമ്മ ഇപ്പോഴും ജീവിചിരിപ്പുണ്ടായിരുന്നുവെങ്കില്‍...

ഏഴ് വര്‍ഷങ്ങള്‍ക് മുനബ് ഒരു മുഹറം മാസത്തില്‍  അസുഘബാധിത യായി എന്റെ മറ്റമ്മ ഇഹലോക വാസം വെടിഞ്ഞു അള്ളാഹു വിന്റെ അടുത്തേക് പോയി, പ്രവാസ ജീവിതം അരംബിച്ചതുകൊണ്ട് അസമയത്ത് ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. അത് പക്ഷെ നന്നായി അവര്‍ മരിച്ചു കേടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, ഒരു പക്ഷെ എനിക്കത് വലിയ ആഘാതം ആകുമായിരുന്നു, പക്ഷെ ഞാന്‍ ലീവിന് എന്റെ വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് ഉണ്ടായ അവസ്ഥ അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തത് തന്നെ. ഞാന്‍ വീട്ടില്‍ നിന്ന് പോരുമ്പോള്‍ ഉണ്ടായിരുന്ന എന്റെ പ്രിയ മറ്റമ്മ തിരിച്ചു വരുമ്പോള്‍ അവിടെ ഇല്ലായിരുന്നു..എന്റെ മറ്റമ്മ ഇല്ലാതെ എന്റെ വീട് എനിക്ക് ഒരു വീരപ് മുട്ടല്‍ പോലെ തൊനി.....പിന്നെ പതുകെ പതുകെ ഞാന്‍ അതിനോട് പോരുത്തപെട്ടു തുടങ്ങി...

അല്ലാഹുവേ എന്റെ മറ്റമ്മടെ ഖാബരിടം സ്വര്ഖ പൂങ്കാവനം അകണമേ,
ഞങ്ങളെ അവരോടൊപ്പം നിന്റെ സ്വര്കത്തില്‍ ഒരുമിച്ച് കൂട്ടണമേ ..
അമീന്‍ യ റബ്ബല്‍ ആലമീന്‍..

No comments:

Post a Comment