Sunday, 13 November 2016

രാത്രിയിലെ ഞെട്ടല്‍

08 / 11/2016 രാത്രി ഇവിടെ (ദുബായില്‍ )ഒരു 7.30 ഒക്കെ ആകുമ്പോഴാണ് നമ്മുടെ പ്രഥാന മന്ത്രിയുടെ വാര്‍ത്താ സമ്മേളനം ന്യൂസ്‌ ചാനലില്‍ കണ്ടത് .
നാളെ മുതല്‍ നമ്മള്‍ ഇതുവരെ ഉപയോകിച്ചിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാണ്. അതിന്റെ വില മരവിപ്പിച്ചിരിക്കുന്നു. പുതിയ നോട്ടുകള്‍ ഉടന്‍ പകരം ഇറക്കും. സത്യം പറഞ്ഞാല്‍ കേട്ടപ്പോള്‍ ഞട്ടി പ്പോയി.  സംഭവം കള്ളപ്പണം രാജ്യത്തു ഇല്ലാതാക്കാന്‍ ആണെന്നാണ് വിശദീകരണം, വളരെ നല്ല കാര്യം തന്നെ. പക്ഷെ ഇത് സാതരനക്കാരായ ആളുകളെ വളരെയതികം ബാതിക്കില്ലേ..
ബൂരിപാകം ആളുകളുടെ കയ്യിലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കാണും, നാളെ മുതല്‍ അതിനു ഒരു വിലയുമില്ല. അമ്പതു ദിവത്തിനുള്ളില്‍ കയ്യിലുള്ള ഈ നോട്ടുകള്‍ ബാങ്കില്‍ ചെന്നാല്‍ മറ്റികിട്ടും, പക്ഷെ എത്ര പൈസ ഉണ്ടെങ്കിലും എപ്പോള്‍ നാലായിരം രൂപ വരെയേ കിട്ടുള്ളൂ. ബാക്കി അക്കൌണ്ടില്‍ ടെപോസിറ്റ്‌ ചെയ്യണേ പറ്റുള്ളൂ. വല്ലാത്തൊരു കഷ്ടം തന്നെ. മാത്രമല്ല ഇനി റിസര്‍വ് ബാങ്ക് ഇറക്കാന്‍ പോകുന്ന നോട്ടുകള്‍ രണ്ടയിരതിന്റെയും അഞ്ഞൂറിന്റെയും ആണ്, ആയിരത്തിന്റെ ഇല്ല എന്നും പറയുന്നു. എന്തങ്കിലും ആവശ്യത്തിനു രണ്ടായിരം കൊണ്ട് പോയാല്‍ ബാക്കി തരാന്‍ കടക്കാര്‍ക്കും ബുദ്ധിമുട്ടാകും.
പക്ഷെ കള്ളപ്പണം ഉള്ളവര്‍ തീര്‍ച്ചയായും പെടും, പണമായി തന്നെ എടുതുവേച്ചവര്‍ ആണ് കുടുങ്ങുക, പിന്നെ കള്ളനോട്ടു അടിച്ചവരും പെടും, നമ്മുടെ നാട്ടിലെ കള്ളനോട്ടിന്റെ ഉറവിടം പാകിസ്ഥാന്‍ ആണ് എന്ന് പറയുന്നു. അപ്പോള്‍ തീര്‍ച്ചയായും ഈ നടപടി വളരെ നല്ലത് തന്നെ. പക്ഷെ സതാരണ ജനങ്ങള്‍ക്ക് ഇതു അടി തന്നെ. രാജ്യ പുരോകതിക്ക് വേണ്ടി അല്ലെ എന്ന് ഓര്‍ത്തു സമാധാനിക്കാം..

പുതിയ രണ്ടായിരം അഞ്ഞൂറ് നോട്ടുകള്‍

പിന്‍വലിച്ച പഴയ നോട്ടുകള്‍



ഇപ്പോല്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. ഒരു അടിയന്തരാവസ്ഥ പോലെ എന്നാണ് സാമ്പത്തിക വിധക്തര്‍ തന്നെ പറയുന്നത് . ആളുകള്‍ രാവിലെ തന്നെ ഒരു പനിക്കും പോകാന്‍ പറ്റാതെ ബാങ്കിന്റെ മുന്നില്‍ ക്യു നില്‍കുകയാണ്‌. പൈസ മാറി കിട്ടാന്‍, ക്യു അങ്ങ് റോഡിന്‍റെ അറ്റം വരെ എത്തി നില്‍ക്കുന്നു. വയസ്സായവര്‍ വരെ പൊരിവെയിലത്ത് , അതും മാറി കിട്ടാന്‍ ഫോം പുരിപ്പിക്കണം , അതാര്‍ കാര്‍ഡ്‌ അകെ കുടി ഒരു പൂരം തന്നെ. ബാങ്ക് ജീവനക്കാര്‍ രാപകലില്ലാതെ അധ്വനിക്കുന്നുന്ദ്. എന്തായാലും ഒന്ന് രണ്ടു മാസം കുറച്ചു ബുദ്ധി മുട്ട് തന്നെ ആയിരിക്കും, സാധാരണക്കാര്‍ക്ക് ഒന്ന് ആശുപത്രിയില്‍ പോകുന്നതിനോ  കടയില്‍ പോയി അവശ്യസാധനങ്ങള്‍ വാങ്ങനോ പറ്റുന്നില്ല. കൂലി പണിക്കര്‍ക്ക് പണിയുമില്ല കാരണം കൂലി കൊടുക്കാന്‍ പൈസ ഇല്ല. കടക്കാര്‍ക്ക് കച്ചവടം ഇല്ല അകെ കുടി നിശ്ചലമായ അവസ്ഥയാണ്‌ കാണാന്‍ കഴിയുന്നത്. കല്യാണം പോലുള്ള കര്യമുള്ളവര്‍ വളരെ ബുദ്ധി മുട്ടിലാകും .
എന്തായാലും ഇതോക്കെ കൊണ്ട് രാജ്യത്തിന്‌ ഗുണം ഉണ്ടാകുമോ? കാത്തിരുന്ന് കാണാം....

********************************************************************************
ഇന്നത്തെ വാര്‍ത്തകള്‍ 

ന്യൂഡൽഹി∙ 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ടു രാജ്യത്ത് ഉടലെടുത്ത സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു. 

യോഗത്തിൽ ചർച്ച ചെയ്ത പ്രധാന കാര്യങ്ങൾ:
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു പണം പിൻവലിക്കാൻ സാധിക്കുന്ന മൈക്രോ എടിഎമ്മുകൾ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും.
പുതിയ 500, 2000 രൂപാ നോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കുന്നതിനു പ്രത്യേക കർമ സേന രൂപീകരിക്കും....

ഒരു ദിവസം തന്നെ പലതവണ എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാൻ അനുമതി നൽകും...

മുതിർന്ന പൗരൻമാർക്കും ശാരീരിക വൈകല്യമുള്ളവർക്കുമായി ബാങ്കുകളിൽ പ്രത്യേകം ‘ക്യൂ’ ഏർപ്പെടുത്തും....

പഴയ നോട്ടുകൾ മാറ്റി പുതിയതു വാങ്ങുന്നതിനായി മാത്രം ബാങ്കിലെത്തുന്നവർക്കും പ്രത്യേകം ‘ക്യൂ’ ഏർപ്പെടുതും

ചില പ്രത്യേക സാമ്പത്തിക ഇടപാടുകൾക്ക് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ വെക്തമിക്കിയിട്ടുന്ദ്. ഇത്തരം ഇടപാടുകള്‍ക്ക് അനുവദിച്ച സമയപരിധി നവംബർ 14 മുതൽ 24 വരെ നീട്ടാൻ ധാരണ....


ബാങ്കിൽനിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുക 10,000 രൂപ എന്ന പരിധി എടുത്തുകളഞ്ഞു. ഇനിമുതൽ ആഴ്ചയിൽ 24,000 വരെ പിന്‍വലിക്കാം 

എടിഎമ്മുകളിൽനിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 2,500 രൂപയാക്കി ഉയർത്തി.
അസാധു നോട്ടുകൾ നൽകി 4,500 രൂപ വരെ മാറ്റിവാങ്ങാം...

ചെക്ക്, ഡിഡി, ഇലക്‌ട്രോണിക് ട്രാൻസ്‌ഫർ എന്നിവ സ്വീകരിക്കാത്ത ആശുപത്രികൾക്കും മറ്റുമെതിരെ ജില്ലാ മജിസട്രേട്ടിന്റെ മുന്പില്‍ പരാതി നല്‍കാം 

രോഗികളുടെ സൗകര്യാർഥം പ്രധാന ആശുപത്രികളിൽ മൊബൈൽ ബാങ്കിങ് സൗകര്യം ഉറപ്പാക്കണം.

മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിനുള്ള സൗകര്യം വർധിപ്പിക്കാനും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൂടുതലായി ലഭ്യമാക്കാനും ബാങ്കുകൾക്കു നിർദേശം....

*******************************************************************************
ഇനി കുറച് ഫോട്ടോസ് കാണാം








No comments:

Post a Comment