Monday, 14 November 2016

സൂപ്പര്‍ മൂണ്‍




70 വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനെ ഇന്നു കാണാം......
കണ്ണുകള്‍ക്ക് വിരുന്നൊരുക്കി ഇന്ന് ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന പ്രതിഭാസമാണിത്.സാധാരണ ചന്ദ്രനെക്കാള്‍ 15 ശതമാനം വലിപ്പവും 30 ശതമാനം വെളിച്ചവും അധികം ഉണ്ടാകും.
ഇന്ന് വൈകിട്ട് ഏഴുമുതല്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം ആകാശത്ത് ദൃശ്യമാകും.ഭൂമിയുടെ 3,48,400 കിലോമീറ്റര്‍ അകലത്തിലൂടെ കടന്ന് പോകുന്ന മൂണ്‍ സാധാരണയുള്ളതിനേക്കാള്‍ 35,400 കിലോമീറ്റര്‍ അടുത്ത് കാണാന്‍ സാധിക്കും.
ഞാന്‍ ഇന്നലെ നോക്കിയപ്പോള്‍ തന്നെ ചന്ദ്രന് പതിവിലും വലിപ്പം ഉള്ളതായി തോന്നി. പ്രകാശവും വളരെ കൂടുതലായിരുന്നു.
ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും. ഇതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം. 1948 ലായിരുന്നു ഇതിനു മുമ്പ് ചന്ദ്രന്‍ ഭൂമിയോട് ഇത്രയടുത്തു വന്നത്. ഇനി ഇത്രയുമടുക്കണമെങ്കില്‍ 2034 വരെ കാത്തിരിക്കണം.
എങ്കിലും അടുത്ത മാസം പതിമൂന്നിനുള്ള പൂര്‍ണചന്ദ്രനും ഏകദേശം സൂപ്പര്‍മൂണിനു സമാനമായിരിക്കുമെന്നു വാനനിരീക്ഷകര്‍ പറയുന്നു.....




No comments:

Post a Comment