Sunday 18 December 2016

റോഹിങ്ക്യ ജനതയുടെ കണ്ണുനീര്‍







കുറേകാലമായി ഇത് കേള്‍ക്കുന്നു. ബര്‍മയിലെ മുസ്ലിം ന്യൂന പക്ഷമായ  റോഹിങ്ക്യ ജനത അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച്. സന്തം രാജ്യത്തു അഭയാര്തികളായി കഴിയേണ്ടി വന്ന ജനതയാണ് അവര്‍. അവര്‍ അതി ക്രൂരമായി പീടിക്കപെട്ടുകൊണ്ടിരിക്കയാണ്. കുറച്ചു മാസങ്ങളായി അത് അതി ഭീകരമായിരിക്കുന്നു . സൈനിക താണ്ഡവത്തില്‍ കൊലയ്‌ക്കൊപ്പം നിരപരാധികളായ സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. കൂടാതെ നിരവധി പീഡനങ്ങളും അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയതു മുതല്‍ ഇവിടെ നിന്ന് 22,000 റോഹിംഗ്യ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് നാടുവിട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഒരു ലക്ഷം പേര്‍ ഒരു സഹായവും ലഭിക്കാതെ അലഞ്ഞുതിരിയുന്നതായും കണക്കില്‍ പറയുന്നു. നിരവധി പേരെ വീട്ടിനുള്ളില്‍ വച്ച് തീയിട്ടുകൊന്നു. വീടുകളടക്കം 1500 കെട്ടിടങ്ങള്‍ സൈനികര്‍ നിരപ്പാക്കിയതായി ഹ്യൂമണ്‍ റൈറ്റ് വാച്ച് അറിയിച്ചു.

അല്‍പ്പം ചരിത്രം

ബംഗ്ലാദേശിന്റെയും ബര്‍മ (മ്യാന്മാര്‍)യുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്രഭരണ പ്രദേശമായിരുന്നു ആദ്യം അറാകാന്‍ എന്ന റാഖൈന്‍. 1784 ല്‍ ബര്‍മന്‍ ബുദ്ധ സര്‍ക്കാര്‍ അറാകാന്‍ കീഴടക്കി. അന്നു മുതല്‍ അവിടെ മുസ്‌ലിംകളുടെ പ്രതിസന്ധി തുടങ്ങി. 1824 ല്‍ ബ്രിട്ടീഷ് അധിനിവേശം ബുദ്ധ സര്‍ക്കാരിന്റെ ആധിപത്യം ഇല്ലാതാക്കി.
പക്ഷെ, 1948 ല്‍ സ്വയം ഭരണാധികാരം കിട്ടയതോടെ വീണ്ടും ബുദ്ധ തീവ്രവാദ അനുകൂല സര്‍ക്കാര്‍ അധികാരത്തിലേറി. അന്നു മുതല്‍ ഇവിടെയുള്ള മുസ്‌ലിംകള്‍ക്ക് തീരാദുരിതം തുടങ്ങി. അറാകാനിലുള്ള മുസ്‌ലിംകള്‍ നുഴഞ്ഞുകയറി വന്നതാണെന്നു പറഞ്ഞാണ് ആക്രമണം. അതിനുവേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കയും ചെയ്തു. ഇതിനിടയില്‍ നിരവധി കലാപങ്ങളിലൂടെ മുസ്‌ലിംകളെ കൊടുക്രൂരമായി കൊന്നൊടുക്കി. 1962 ല്‍ സൈനിക ഭരണം അധികാരത്തിലേറിയതോടെ ഇത് പതിന്മടങ്ങ് വര്‍ധിച്ചു.

പട്ടാളം ഭരണം അവസാനിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ സൂചി അധികാരത്തില്‍ വന്നാല്‍ വലിയ മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. സൂചി അധികാരത്തിലേറിയപ്പോള്‍ ഇവിടെയുള്ള മുസ്‌ലിംകള്‍ അല്‍പ്പം ആശ്വാസം ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷെ, അധികകാലം നീണ്ടുനിന്നില്ല.
സൂകിക്ക് സൈനികര്‍ക്കു മേല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ കലാപ പ്രദേശത്തേക്ക് മാധ്യമങ്ങളെ കടത്തിവിടാന്‍ സൂചി മടിക്കുന്നത് എന്തിനാണെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം. മാധ്യമങ്ങളെ സ്ഥലത്തേക്ക് പോകാന്‍ അനുവദിച്ചാല്‍ മാത്രമേ ഇപ്പോള്‍ നടക്കുന്ന സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാനാവൂ.
അഹിംസ പഠിപ്പിച്ച ബുദ്ധന്റെ അനുയായികളുടെ നാട് ! 
95% ബുദ്ധമതക്കാർ 3.8 ശതമാനം മുസ്ലിംകൾ ! 
കൂട്ടക്കൊല ഭയന്ന് പാലായനം ചെയ്തവർ നടുക്കടലിൽ മുങ്ങി ചാവുന്നു !
ഐക്യ രാഷ്ട്രസഭയും മറ്റു അന്താരാഷ്ട്ര റിലീഫ് സംഘടനകളും എത്രയും വേഗം ഇടപെട്ടില്ലെങ്കില്‍ മ്യാന്‍മര്‍ മുസ്ലിം ന്യൂനപക്ഷത്തിലെ അവസാനത്തെയാളും കൊല്ലപ്പെടാന്‍ അധികസമയം വേണ്ടിവരില്ലെന്നാണ് അവിടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയ്ന്നത് 

Aung San Suu Kyi


No comments:

Post a Comment