മറ്റപ്പ ( എന്ന് ഞങ്ങള്‍ വിളിക്കുന്നത് എന്റെ ഉപ്പാന്റെ ഉപ്പനെയാണ്)
താഴത്തേതില്‍ വീരന്‍ (ബീരാന്‍) അതാണ് എന്റെ മറ്റപ്പന്റെ പേര്. ഞാന്‍ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് അവര്‍ മരണപ്പെടുന്നത്. ഹിജിറ മാസം റബീഉല്‍ ആഖിര്‍ ആണ് മരണപ്പെട്ടത് ഇത് ആ മാസമാണ്, ഒരു വര്ഷം കൂടി കഴിഞ്ഞിരിക്കുന്നു.. എന്റെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ മരണപ്പെട്ടത് കൊണ്ട് തന്നെ കുറിച്ച് വലിയ ഓര്‍ക്മകള്‍ ഇല്ല എങ്കിലും ചെറുപ്പത്തിലെ കാര്യങ്ങള്‍ ഉമ്മയും അമ്മായിമാരും മറ്റംമയും പറഞ്ഞിട്ട് നല്ലവണ്ണം അറിയാം..എന്റെ മാറ്റപ്പ നല്ല ആരോഗ്യ ദ്രിടകാത്രന്‍ ആയിരുന്നു. നല്ല സൌന്ദര്യവാനും ആയിരുന്നു എത്രെ.. ഉപ്പടെയും ഉമ്മന്റെയും കല്യാണം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ക് ശേഷമാണു ഞാന്‍ ജനിക്കുന്നത്. അതെ സമയം തന്നെയാണ് രണ്ടു അമ്മായിമാര്‍ക്കും കുഞ്ഞുണ്ടാകുന്നത് , അങ്ങിനെ ഞങ്ങള്‍ മൂന്നു പേരും പിന്നെ വല്യ അമ്മായിടെ മൂത്ത മകനും അടക്കം ഞങ്ങള്‍ നാലുപേര്‍ കുഞ്ഞുങ്ങള്‍ ആയി വീടിലുണ്ടായിരുന്നു..ഞങ്ങളോട് എല്ലാവരോടും വലിയ സ്നേഹമായിരുന്നു മറ്റപ്പാക്ക് ഉണ്ടായിരുന്നത്. എപ്പോഴും അങ്ങാടിയില്‍ പോയി വരുമ്പോള്‍ ഒരു കൂട നിറയെ ഫ്രുട്സ് കൊണ്ടാണത്രെ വരുക....
പിന്നെ ഞാന്‍ ഓര്‍ക്കുന്നു കുറച്ചു വലുതായപ്പോള്‍ അവര്‍ പള്ളില്‍ പോകുമ്പോള്‍ എന്നോട് പറയും മാറ്റപ്പ വരുമ്പോഴേക്കും മോന്‍ ദിക്ര്‍ ചെല്ലി ഒരു പാത്രത്തില്‍ ആകി വെക്കണം ട്ടോ .. അപ്പൊ വരുമ്പോള്‍ മിട്ടായി വാങ്ങിച്ചു കൊണ്ടുവരാം...പക്ഷെ പള്ളിയില്‍ നിന്ന് വരുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും. പിന്നെ രാവിലെയാണ് അത് കിട്ടുക.
കോലായിലെ ചാരു കസേര അത് മറ്റപ്പടെ ആണ്, പിന്നെ ഒരു മുറുക്കാന്‍ പെട്ടി, കോളാമ്പി , അതൊക്കെ അതിനടുത് തന്നെ ഉണ്ടാകും,
പാടത്തും പറമ്പിലും എന്റെ മറ്റപ്പ കൃഷിയും കാര്യങ്ങളും ആയി നടക്കും, സമൂഹത്തില്‍ വലിയ സ്ഥാനം ആയിരുന്നു അദ്ദേഹത്തിന്. എന്റെ മറ്റമ്മ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം ബ്രിട്ടീഷ് ഭരണ കാലത്ത് അവരുടെ നികുതി പിരിക്കുന്ന ആളായിരുന്നു. അത് കൊണ്ട് തന്നെ സ്വാതന്ദ്രം കിട്ടിയപ്പോള്‍ തിരുവനതപുരം സെക്രടരിയെട്ടില്‍ ജോലിക്ക് ചെല്ലാന്‍ ഓര്‍ഡര്‍ വന്നിട്ടും അദ്ദേഹം പോയില്ല. വീടും നാടും വിട്ടു പോകാനുള്ള മടിയാകും. അതിനു പകരമായി റേഷന്‍ കട അനുവദിച്ചു കിട്ടി. പിന്നെ അതും കൊടുത്തു. വീടിനടുത് ഒരു ചായകടയും പിന്നെ കൃഷിയും ആയി മൂപ്പര്‍ അങ്ങിനെ കൂടിത്രെ, അങ്ങിനെ യിരിക്കെ മറ്റമ്മ ടെ ആങ്ങള അവര്‍ മലേഷ്യ യില്‍ ആണ് അങ്ങോടുള്ള വിസ എടുത്ത് കൊടുത്തയച്ചു, പക്ഷെ എന്റെ മറ്റപ്പ അങ്ങോട്ടും പോയില്ല, ഒരുപക്ഷെ വീടും ഭാര്യയെയും മക്കളെയും വിട്ടു പോകാന്‍ ആഗ്രഹമില്ലഞ്ഞിട്ടാകും. മറ്റമ്മ അതൊക്കെ ഒരു നെടു വീര്പോടെ പറയും ആ നമുക്കൊന്നും ഭാഗ്യമില്ലഞ്ഞിട്ടല്ലേ... ഞാന്‍ പറയും അള്ളാഹു ഉദെഷിക്കും പോലെ യൊക്കെ നടക്കും....
ചെറുപ്പത്തില്‍ മാറ്റപ്പ ഏതെങ്കിലും ചായ ക്കടയില്‍ ഇരിക്കുന്നത് കണ്ടാല്‍ ഞാനും അനുജനും ചെല്ലും, ഞാന്‍ അനുജനോട് പറയും ഡാ മട്ടപ്പാടെ അടുത്ത വെറുതെ പോടാ, അപ്പൊ മാറ്റപ്പ ചോതിക്കും എന്താ വേണ്ട് എന്ന്? അപ്പൊ പറഞ്ഞോ പരിപ്പുവട, ഉള്ളി വട എന്നൊക്കെ, പിന്നെ എനിക്ക് ഉള്ളതും പറഞ്ജോട്ടാ... എന്നിട്ട് ഞാന്‍ ഒളിഞ്ഞു നില്‍ക്കും , അങ്ങിനെ അനിയന്‍ സാബിത് പോയി കാര്യം സതിപ്പിചെടുക്കും, പൊതി കൊണ്ട് വന്നാ ഞാന്‍ പറയും എനിക്ക് കൂടുതല്‍ വേണം കാരണം ഞാന്‍ കാരണമല്ലേ കിട്ടിയത്. പാവം അനിയന്‍ അത് വിശ്വസിച്ചു എനിക്ക് തരും...അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരുകയാണ്....മറ്റപ്പടെ കൂടെ എങ്ങോട്എങ്കിലും പോയാല്‍ ചായക്കടയില്‍ കയറും മാറ്റപ്പ പറയും എനിക്ക് കടുപ്പത്തില്‍ ഒരു ചായ മോന്ക് ഒരു പാലും വെള്ളം..ഞാന്‍ ഗമയില്‍ അങ്ങിനെ പാലും വെള്ളവും കുടിചിരിക്കും.. ചെറിയ ്പ്രായത്തില്‍ ആണെങ്കിലും ഞാന്‍ മറന്നിട്ടില്ല...മറ്റപ്പടെ കൈ പിടിച്ചു ആദ്യമായി സ്കൂളില്‍ പോയത് ആദ്യമായി മദ്രസ്സയില്‍ പോയത് ആദ്യമായി എന്നെ പള്ളിയില്‍ കൊണ്ട് പോയത്........
ഞാനും മറ്റംമയും ഒരുമിച്ചാണ് കിടന്നിരുന്നത്, സുബ്ഹി ബാങ്ക് കൊടുത്താല്‍ മറ്റപ്പ ജനലില്‍ മുട്ടും പാത്തുമ്മാ ്ടിഎഴുനെറ്റോ നീട്ടി വിളിയാണ് (മറ്റംമാടെ പേര് ഫാത്തിമ്മ എന്നാണ് ).. ഒപ്പം ഞാനും എണീക്കും.
ഇന്ന് ഈ പറമ്പിലേക്ക് ഒന്ന് നോക്കിയേ ഈ കാണുന്ന മരങ്ങളും തെങ്ങുകളും ഒക്കെ അവര്‍ വെച്ചുണ്ടാക്കിയതല്ലേ..എനിക്ക് ഒരു കുഞ്ഞി കൈല്‍ കഞ്ഞി ഇങ്ങോട്ട് എടുത്തോ ഉമ്മറത്ത് ഇരുന്നു മറ്റപ്പ വിളിച്ചു പറയും. ഞാന്‍ ആലോചിക്കും കുഞ്ഞി കൈല്‍ കഞ്ഞി കുടിച്ച എങ്ങിനെ വിശപ് മാറും, അത് അവരുടെ ഒരു പ്രയോകമാണ്....
അവസാന കാലത്ത് അദ്ദേഹത്തിന് ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നു, തനിക് ഉണ്ടായ, താന്‍ വേണ്ടാന്നു വെച്ച കുറെ നല്ല അവസരങ്ങളെ കുറിച്ചല്ലാം മറ്റംമാട് പറഞ്ഞിരുന്നത്രെ..അവസാനം അദ്ദേഹത്തിന് അസുഖം പിടിപെട്ടു... അതികം പ്രായം ഒന്നും ആയിട്ടില്ലയിരുന്നു , ന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് ലീവിന്ന്നു പോയി, അതികം ദിവസം കഴിയുന്നതിനു മുനബ് മറ്റപ്പ മരണപെട്ടു. അദ്ദേഹം അല്ലാഹുവിന്റെ സവിധതിലെക്ക് പോയി. അദ്ധേഹത്തിന്റെ ഖബര്‍ അള്ളാഹു സ്വര്‍ഗീയ ഭവനം ആക്കി കൊടുക്കട്ടെ..അവരുടെ പാപങ്ങള്‍ അള്ളാഹു പൊറുത് കൊടുക്കട്ടെ . അവരെയും നമ്മളെയും അള്ളാഹു സ്വര്‍ഗ്ഗ അവകാശികളില്‍ ഉള്പെടുതട്ടെ അമീന്‍.........
ഒരിക്കെ അവരുടെ മരണ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം നട്ടുച്ചയ്ക്ക് ഖാബരിസ്തനില്‍ ( മയ്യിത്ത് മറവു ചെയ്യുന്ന പള്ളി ഞങളുടെ ജുമാ പള്ളിയില്‍ നിന്നും കുറെ ദൂരെ യാണ് ) ഞാന്‍ എന്റെ മറ്റപ്പാടെ ഖാബറിന്‍ അരികില്‍ ഒറ്റയ്ക്ക് നിന്ന് പ്രാര്‍ഥിക്കുന്നത് കണ്ടു അത് വഴി വന്ന എന്റെ പ്രിയപ്പെട്ട കരീം ഉസ്താദ് എന്നോടും മദ്രസ്സയില്‍ ചെന്ന് മറ്റു കുട്ടികളോടും പറഞ്ഞത് ഞാന്‍ ഇപ്പോഴും ഒര്കുകയാണ്.......
നമ്മള്‍ നമ്മുടെ മാതാ പിതാക്കലോടും പിതാ മഹാന്മാരോടും എന്തൊക്കെ ചെയ്തുവോ അത് തന്നെ നമ്മുടെ മക്കളില്‍ നിന്ന് നമുക്ക് ലഭിക്കുക എത്രെ എന്നുള്ളത് ഇവിടെ ഓര്‍ക്കുകയാണ്, അതിനെ കുറിച്ചൊക്കെ തന്നെയല്ലേ അന്ന് ഉസ്താതും പറഞ്ഞു തന്നത്.............
എന്റെ പ്രാര്‍ത്ഥനകളില്‍ ഇപ്പോഴും എന്റെ ഗുരു നാഥന്‍ മാരും ഉണ്ടാകാറുണ്ട്.
എല്ലാം പഴയ ഓര്‍മ്മകള്‍ !!!!
No comments:
Post a Comment