തമിഴ് നാട് ജനത പൊതുവേ എല്ലാ കാര്യങ്ങളിലും വളരെ വികാര പരമായി നേരിടുന്നവരാണ്. തമിഴ് നാട്ടില്‍ കുറച്ച് കാലം നിന്നതിലുടെ എനിക്ക് അത് മനസ്സിലായതാണ് . ഇപ്പോള്‍ അവിടെ വലിയ ഒരു സമരം നടന്നു കൊണ്ടിരിക്കയാണ് . ജെല്ലിക്കെട്ട് എന്ന് പറയുന്ന അവരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ഒരു ഉത്സവം കോടതി ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. അത് വീണ്ടും നടത്താന്‍ അനുവദിക്കണം എന്ന് പറഞ്ഞാണ് ഈ സമരം. ജാതി മത ഭേതമന്യേ തമിഴ് ജനത ഒറ്റ കെട്ടായി തെരുവില്‍ ഇറങ്ങിയിരിക്കയാണ്....
പാരമ്പര്യ ആചാരത്തിന്‍റെ ഭാഗമായും ദേവ പ്രീതിക്കുമായി തമിഴ്നാട്ടില്‍ നടത്തുന്ന ജെല്ലിക്കെട്ട് അവിശ്വസനീയമായ കാഴ്ചകളാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. മനുഷ്യരുടെ പതിന്‍മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍പണയം വച്ചുള്ള ഈ വിനോദത്തെ തമിഴ്നാട്ടുകാര്‍ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഗമാക്കുന്നു.
തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് ഒരു പരമ്പതാഗത ഉത്സവമാണ്.
നമ്മുടെ നാട്ടിലും ഇത് പോലെ നടന്നിരുന്നു. അത് കാളപ്പൂട്ട് മത്സരം എന്ന
പേരിലാണ് അറിയപ്പെട്ടുരുന്നത്. ഇപ്പോഴും പലയിടത്തും അത് നടക്കുന്നുണ്ട്.
വിളവെടുപ്പ് കഴിഞ്ഞ പാടത്താണ് അത് നടക്കുന്നത്. ഞാന്‍ പഠിച്ച കോളേജിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു ഈ കാള പൂട്ട് മത്സരം. ഒരുപാട് തവണ കാണാന്‍ പോയിട്ടുണ്ട്. ഒരു ഒന്ന് ഒന്നര ഇനം കാള കളും പോത്തുകളും ആകും മത്സരത്തിനു ഉണ്ടാവുക.
( കാള പൂട്ട് മത്സരം )
കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചതാണ് വിവാദ കാരണമായത്.
ജല്ലിക്കെട്ട് അതിപുരാതന കാലം മുതല്‍ക്ക് നിലനില്‍ക്കുന്ന ഒരു തമിഴ് പരമ്പരാഗത കായിക മത്സരമാണ്. ഇത്തരത്തില്‍ ജീവന്‍ പണയം വച്ച് കാളയെ മെരുക്കുന്നവരെ മാത്രമേ തമിഴ് യുവതികള്‍ വിവാഹം ചെയ്തിരുന്നുള്ളൂ എന്ന് പുരാതന തമിഴ് സാഹിത്യകൃതികളില്‍ പറയുന്നു. മൊഹഞ്ചദാരോയിലും ഹാരപ്പയിലും നടന്ന ഖനനങ്ങളും ഈ കായിക മത്സരം പണ്ട് മുതല്‍ക്കേ നിലവിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ജെല്ലിക്കെട്ടിനെത്തുന്ന കാളകള്‍ക്ക് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. കൂര്‍പ്പിച്ച കൊമ്പുകളുള്ള ഈ കാളകളെയാണ് മനുഷ്യര്‍ ധൈര്യസമേതം കീഴടക്കുന്നത്.
അത് കൊണ്ട് തന്നെ വളരെ അപകടം പിടിച്ച ഒരു വിനോദം ആണ് ഇത് എന്ന് പറയാം. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു മൃഗസംരക്ഷണ ബോര്‍ഡിന്‍റെ ഹര്‍ജി സ്വീകരിച്ച സുപ്രീംകോടതി 2014 ല്‍ ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി.
ഇതാണ് തമിഴ് നാട്ടില്‍ ഇപ്പോള്‍ പ്രക്ഷോഭത്തിനു കാരണം ആയിരിക്കുന്നത്.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ ജനുവരി 16 പാലമേടിലും ജനുവരി 17 ന് പ്രസിദ്ധമായ അളഗനല്ലൂരിലും ജല്ലിക്കെട്ട് നടന്നു. മൂന്ന് വര്‍ഷത്തിനു ശേഷമാണു തമിഴ് നാട്ടില്‍ ജെല്ലി കേട്ട് നടക്കുന്നത്.
(പ്രതിഷേതവുമായി ജനങ്ങള്‍ തെരുവില്‍ )
No comments:
Post a Comment