Monday, 30 January 2017

ഖദീജയുടെ ഡയറി


     സലീമിന് അപ്രതിക്ഷിതമായാണ് ഭാര്യ കദീജയുടെ ഡയറി ലഭിച്ചത് അലമാരയുടെ അകത്തളത്തില്‍  ആരും കാണാത്തിടത്ത് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു
അവള്‍ ഡയറി എഴുതിയിരുന്നു എന്നറിയുന്നത് തന്നെ അപ്പോഴാണ് എത്ര സുന്ദരമായ കയ്യക്ഷരം അവളെ പോലെ തന്നെ...അതിലെ ഓരൊ പേജുകളും വായിച്ച് തീരുമ്പോഴും അടുത്ത അക്ഷങ്ങള്‍ക്കായി മനസ്സ് കൊതിച്ച്  കൊണ്ടിരുന്നു
സലീം  നല്ല നിലയിൽ ജോലിയും പൊതു വേദികളില്‍  നിലപാടുകളുള്ള വ്യക്തിയാണ്
  ഭാര്യയും നാല്  ആൺ മക്കളുമുള്ള കുടുംബം 
നാട്ടില്‍  അയാള്‍ക്കുള്ള നല്ല പേര് പക്ഷെ  കുടുംബത്തിലുണ്ടായിരുന്നില്ല കാരണം  വീട്ടിലെ അയാളുടെ ഗൌരവ ഭാവം തന്നെ
സലീമിന്റെ  ജോലിത്തിരക്കിനിടയിൽ വീട്ടിൽ ഊണ് കഴക്കാനെത്തുമ്പോഴേക്കും ഉച്ച സൂര്യന്‍ മറുവശത്തേക്ക് ചാഞ്ഞ് തുടങ്ങുന്നുണ്ടാകും
മക്കളെല്ലാം അതിന് മുന്നേ അവരുടെ ഇഷ്ട സമയത്തിനനുസരിച്ച്‌ കഴിച്ചിട്ടുണ്ടാകും ചിലർ മൊബെയിലിൽ ഗയിം കളിച്ച്‌ കൊണ്ടായിരിക്കും മറ്റു ചിലർ ടീവി കണ്ടും
ഭക്ഷണം കഴിച്ച്‌ ഓരോരുത്തരും അവരുടെ ലോകത്തേക്കൊതുങ്ങും
സലീമിനുള്ള ഭക്ഷണം  മാത്രം സമയത്ത് തന്നെ ടേബിളില്‍  റെഡിയാക്കി വെച്ചിട്ടുണ്ടാകും
ധൃതി പിടിച്ചുള്ള വരവിനിടയിൽ  വാർത്ത കേട്ട്‌ കൊണ്ട്‌ ഭക്ഷണം കഴിക്കലാണ് പൊതുവെ പതിവ്‌  തിരിച്ച്‌ പോകുമ്പോൾ ഭാര്യ ഖദീജയോട്‌ സംസാരിക്കുന്നത്‌
വാതിൽ കുറ്റിയിട്ടേക്ക്‌ കള്ളന്മാരുടെ നല്ല ശല്യമുണ്ടെന്ന്  മാത്രമാണ്
അവസാനം   അടുക്കളയിലെ ഒരു മൂലയിലിരുന്ന് ഒറ്റക്ക്‌ എന്തെങ്കിലും കഴിച്ചെന്ന് വരുത്തി  ഖദീജ എണീക്കും
പാത്രമെല്ലാം കഴുകി  കഴിയുമ്പോഴേക്കും  മക്കൾക്ക്‌ ചായക്കുള്ള പലഹാരത്തിന്റെ  തിരക്കിലാകും മക്കൾ അവരുടെ സമയത്തിനനുസരിച്ച്‌ വന്ന് ചായ കുടിച്ച്‌  ഉമ്മയോട്‌ വിശേഷങ്ങൾ പോലും തിരക്കാതെ അവരുടെ ലോകത്തേക്ക്‌ ഉൾവലിയും
സലീമിന്റെ രാത്രി വരവ് തിരക്കില്ലെങ്കില്‍  നേരത്തെയാകും പക്ഷെ
കുളി കഴിഞ്ഞ്‌  രാത്രി വൈകും വരെ
ടെലിവിഷൻ ന്യൂസിന്റെ മുന്നിലാകും  ഇരുത്തം
അതിനിടയിൽ  ഭക്ഷണം റെഡിയായി മുമ്പിലെത്തിയിരിക്കണം
ശല്യമില്ലാതെ ന്യൂസ് കാണണമെന്ന ശീലമുള്ളത് കൊണ്ട്   ഭക്ഷണം കഴിക്കലും തനിച്ചാകും
മക്കൾ ചിലർ നേരത്തെ ഭക്ഷണം
കഴിച്ച്‌ കിടന്നിട്ടുണ്ടാകും മറ്റു ചിലർ വാപ്പ കാണാതെ അടുക്കള വശത്തിലൂടെ അകത്ത്‌ കയറി ഭക്ഷണം കഴിച്ച്‌ അവരവരുടെ റൂമിലേക്ക് ഒതുങ്ങും
  പിതാവിനോടുള്ള ഭയം തന്നെയാണ് മക്കളെ സലീമില്‍  നിന്ന് അകറ്റിയത്  അത് കൂടുകയല്ലാതെ ഒരിക്കലും കുറയ്ക്കാന്‍  ശ്രമിച്ചതുമില്ല സ്വതവേ ഗൌരവക്കാരനായ അയാള്‍  മക്കളുടെ ഭയം ബഹുമാനമായി തെറ്റിദ്ധരിച്ചു
ദിനങ്ങള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നെങ്കിലും  അവരുടെ കിടപ്പ് മുറി വരെ മൌന ഭാവത്തിലായിരുന്നു
ഖദീജ അടുക്കളയിലെ പണി കഴിഞ്ഞ്‌ റൂമിലെത്തുമ്പോഴേക്കും സലീം
ഉറക്കത്തിലേക്ക്‌ ആഴ്‌ന്നിറങ്ങിയട്ടുണ്ടാകും
അവരുടെ മൗന ജീവിതത്തിനിടയിൽ ഖദീജ ഡയറി എഴുതാൻ തുടങ്ങിയിരുന്നു
അതവ൪ക്ക് ഒറ്റപ്പെടലിൽ നിന്ന് ഒരാശ്വാസം നല്കി  ജീവിതത്തിന്റെ ഓരൊ നിമിഷങ്ങളും ഡയറിയിലേക്ക് പകര്‍ത്തി കൊണ്ടിരുന്നു ഭ൪ത്താവിനോട് പറയാനാഗ്രഹിച്ച പലതും അക്ഷരങ്ങളായി പെയ്തിറങ്ങി
ഇതിനിടയിൽ ഖദീജയുടെ  ശരീരരത്തിന് അസ്വസ്ഥത അനുഭവപ്പെടാ൯ തുടങ്ങിയിരുന്നു
എല്ല് നുറുങ്ങുന്ന അസഹനീയ വേദന താല്ക്കാലീക മരുന്നുകളൊന്നും അതിന് പരിഹാരമായില്ല
  ഭർത്താവിനോട്‌ പറയാൻ പലപ്പോഴും തുനിഞ്ഞതാണ് പക്ഷെ തിരിച്ച്‌ നല്ല പ്രതികരണം ലഭിക്കില്ല എന്ന് ഉറപ്പുള്ളത്‌ കൊണ്ട്‌ പറയാന്‍  മനസ്സനുവദിച്ചില്ല
പക്ഷെ വേദന  ശക്തമായ ഒരു ദിവസം അവർ മനസ്സ് തുറന്നു
"ശരീരത്തിന് നല്ല സുഖമില്ല ഒന്ന് ആശുപത്രി വരെ കൂടെ വരോ"
പ്രതീക്ഷിച്ച പോലെ മറുപടി വന്നു
"പ്രായമാകുമ്പൊ ഇതെക്കെ പതിവാ ഖദീജ  ദേ മേശയിൽ കാശിരിക്കുന്നുണ്ട്‌ നീ ഒരു ഓട്ടൊ വിളിച്ച്‌ പൊയ്ക്കൊ"
ഖദീജ തലയാട്ടുക മാത്രം ചെയ്തു
പിന്നീടൊരിക്കലും സലീമിനെ ആശുപത്രിയില്‍ പോകാന്‍  ബുദ്ധിമുട്ടിച്ചില്ല. അവര്‍  തന്നെ വണ്ടി വിളിച്ച് പൊയ്ക്കൊണ്ടിരുന്നു
അപ്രതിക്ഷിതമായാണ് ഒരിക്കല്‍  ആശുപത്രിയില്‍  നിന്ന് സലീമിന് വിളി വന്നത്
"ഖദീജക്ക് വളരെ സീരിയസ്സാണ് പെട്ടെന്നെത്തണം"
പക്ഷെ അയാളെത്തുന്നതിന് മുന്നേ ഖദീജയുടെ ആത്മാവ് വിട പറഞ്ഞിരുന്നു
അന്നാദ്യമായാണ് ഖദീജയുടെ അസുഖത്തെ കുറിച്ച് സലീമറിയുന്നത്
ഡോക്ടറുടെ മുന്നില്‍  വിതുമ്പലോടെ അയാള്‍  നിന്നു
"എന്താണ് ഡോക്ടര്‍  എന്റെ ഖദീജക്ക് സംഭവിച്ചത്"
"അവ൪  നിങ്ങളോട് ഇത് വരെ  ഒന്നും പറഞ്ഞട്ടില്ല"
"ഇല്ല ഡോക്ടര്‍ "
അവര്‍  ഒരു കിഡ്നി പേഷ്യന്റ് ആയിരുന്നു അവസാനം കണ്ടപ്പോള്‍  ഇനി വരുമ്പോള്‍  നിങ്ങളേയും കൂട്ടി വരണമെന്ന് പറഞ്ഞിരുന്നു പക്ഷെ അതിന് ശേഷം അവരിവിടെ വന്നട്ടില്ല.
സലീം എന്ത് പറയണമെന്നറിയാതെ വിതുമ്പിയ മനസ്സോടെ കസേരയിലേക്കമര്ന്നു
ഖദീജയുടെ ഡയറിയിലെ ഓരൊ അക്ഷരങ്ങളും പതുക്കെ തീ മഴയായി അയാള്‍ക്കനുഭവപ്പെട്ടു
അവസാനമെഴുതിയത്‌ ആശുപത്രിയിലേക്ക്‌ പോകുന്നതിന് മുന്നായിരുന്നു
അതിങ്ങനെ അവസാനിക്കുന്നു
"ഇനി എത്ര കാലം ഞാനുണ്ടാകുമെന്ന് എനിക്കറിയില്ല കാരണം എന്റെ ശരീര വേദന അത്ര മാത്രം കൂടിയിരിക്കുന്നു
പോകുമ്പോൾ എന്റെ വലിയൊരാഗ്രഹം സാധിക്കാതെയാകും
എന്റെ  ആഗ്രഹം കേട്ട് ലോകം പൊട്ടിച്ചിരിക്കുമായിരിക്കും പക്ഷെ അതൊരു വലിയൊരു സത്യമായി അവശേഷിക്കും
"ഞാനും എന്റെ ഭർത്താവും മക്കളും   സന്തോഷത്തോടെ  ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ദിവസം
പക്ഷെ എനിക്കറിയാം അതൊരിക്കലും നടക്കില്ലെന്ന്  എങ്കിലും വെറുതെ  മോഹിക്കാലൊ...
എവിടെ നിന്നൊ വന്ന ഇളം കാറ്റ് ഡയറിയുടെ പേജുകള്‍  ഓരോന്നായി മറിക്കുമ്പോഴും  മരവിച്ച മനസ്സുമായി അയാളും ഏകാന്തതയുടെ തടവറയിലായിരുന്നു
: എല്ലാ ഭർത്താക്കൻമാരും ഭാര്യമാരെ ഒരു വേലക്കാരിയായി കാണാതെ സ്വന്തം ഇണയോട് കരുണ കാണിക്കുക....


(പകർത്തി എഴുതിയത്)
(എഴുതിയത് ആരാണെന്ന് അറിയില്ല)

No comments:

Post a Comment