തെറ്റി ധരിക്കണ്ട.. ഞാന്‍ പറഞ്ഞു വരുന്നത് എന്റെ കാമുകിയെ കുറിച്ചൊന്നും അല്ലാട്ടോ.. എന്റെ ഗ്രാമത്തില്‍ നിന്നും ഞാന്‍ പഠിക്കുന്ന എരുമപ്പെട്ടി യിലേക്കുള്ള ഒരേ ഒരു ബസ് ആണ് ശ്രീ കുട്ടി, ആ ബസ് ഇല്ലെങ്കില്‍ പിന്നെ ക്ലാസ്സില്‍ പോകാനും പറ്റില്ല... പള്ളിടെ അവിടുണ്ണ്‍ കയറിയാല്‍ എനിക്ക് സീറ്റ് കിട്ടും, സാധാരണ സി ടി കൊടുത്തു പോകുന്ന കുട്ടികള്‍ സീറ്റില്‍ ഇരുന്നാല്‍ കണ്ടക്റ്റര്‍ കണ്ണുരുട്ടി കാണിക്കുകയോ ചീത്ത പറയുകയോ ചെയ്യാറുണ്ട്, എന്ന നമ്മുടെ പിയുസ് ഏട്ടന്‍ ഇങ്ങിനെയൊന്നും അല്ല.. ആള്‍ വളരെ കമ്പനിയാണ്.അങ്ങിനെ ഇറങ്ങാനുള്ള സ്ഥലം എത്തുമ്പോഴേക്കും ബസ് നിറഞ്ഞു കവിഞ്ഞിരിക്കും. അപ്പോഴും പിയുസ് ഏട്ടന്‍ പറയും "ഹായ് ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ അവിടെ ഒന്ന്‍ അങ്ങോട്ട് കയറി നിന്നെ.....!"
Sunday, 19 February 2017
എന്റെ പ്രിയപ്പെട്ട ശ്രീകുട്ടി
Labels:
നല്ല ഓര്‍മകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment