കൊല്ലാണ്ടി തെക്കെതിൽ ഐയിശു ,......
കൊല്ലാണ്ടി തെക്കെതിൽ ഐയിശു ......
രജിസ്ട്രാഫീസിലെ ഗുമസ്തന്റെ മൂന്നാമത്തെ വിളിക്ക് മുന്നെ അയിശൂമ്മ കല്യാണിയമ്മയുടെ കൈയും പിടിച്ച് അകത്തേക്ക് വന്നു,
പിന്നിലായി രണ്ട് പെൺമക്കളും അവരുടെ ഭർത്താക്കൻമാരും വന്നു,
എന്താ ഉമ്മാ....... രജിസ്ട്രാൾ പേപ്പറുകൾക്കിടയിൽ നിന്നും തലയുയർത്തി ചോദിച്ചു,
സ്വത്ത് ഭാഗം തീർക്കണം മോനേ...!
അപ്പോഴേക്കും ഇളയ മകൾ എഴുതി തയ്യാറാക്കിയ പുതിയ ഭാഗപത്രത്തിന്റെ പകർപ്പ് ഓഫീസറുടെ മുമ്പിലെ മേശയിൽ വെച്ച് പിറകിൽ തന്നെ മാറിനിന്നു,
ഓഫീസർ വീണ്ടും ചോദിച്ചു
എത്ര സെൻറാ ഉമ്മാ......?
ഇരുപത്തിമൂന്ന് സെന്റാ മോനേ..........!
നേരേ പകുതിയാക്കി ഇവർക്ക് രണ്ട്പേരുടെ പേരിലും ആക്കണം മോനേ :..
അല്ലെങ്കിലും ഞാനിത് കെട്ടി പിടിച്ച് കിടന്നിട്ടെന്തിനാ.......? ഇവരേ കൊണ്ട് ഒരു മഹാപാതകം ചെയ്യിക്കാനോ?
വേണ്ട മോനേ-- ...? ഐശുമ്മ ശബ്ദം താഴ്ത്തി പറഞ്ഞു -
ആ വൃദ്ധ മാതാവിന്റെ മുഖത്ത് പെയ്യാൻ കാത്ത് നിൽക്കുന്ന മഴ മേഘങ്ങൾ പോലെ ദുഖം കനംകെട്ടി നിൽക്കുന്നത് അയാൾ കണ്ടു,
അല്ലുമ്മാ അപ്പോ നിങ്ങളോ?
നിങ്ങൾക്ക് വേറേ മക്കളുണ്ടോ?
ആശ്ചര്യത്തോടെ ഓഫീസർ ചോദിച്ചു?
ഇല്ല ......... ഇവരുടെ ബാപ്പ നേരത്തേ പോയി, പിന്നെ ഇന്ന് ഈ നിമിഷം വരേ ഞാൻ ഒരു ദിവസം പോലും സമാധാനത്തോടെ ഉറങ്ങിയിട്ടില്ല,
ഇത് വരേ ഒറ്റക്കാണെന്ന് തോന്നിയിട്ടില്ല മോനേ-- .... ഇപ്പോ അങ്ങനെ ഒരു തോന്നൽ, ഞാൻ ആർക്കൊക്കയോ ഒരു ബുദ്ധിമുട്ടായി എന്നൊരു തോന്നൽ,
നാലു സെന്റിൽ ഒരു വീടുണ്ട്, എന്റെ പേരിൽ എന്റെ കല്യാണത്തിന് ഉമ്മ തന്നതാ, ഉമ്മാന്റെ മരണശേഷം അവിടെ ആള് പാർപ്പില്ല, എനക്കും കല്യാണിക്കും അത് തന്നെ ധാരാളം മതി മോനോ - ! ഇപ്പം വരാവേ ....... അതും പറഞ്ഞ്
ഐശൂമ്മ വെറ്റില മുറുക്ക് തുപ്പാനായി
പുറത്തേക്ക് നടന്നു പോയി,
ആപ്പീസറേ ആ പോയത് ആരാന്നറിയ്യോ ........ കല്യാണിയമ്മ തുടർന്നു,
രാജാത്തിയായിരുന്നു, കണ്ണെത്താ ദൂരത്തോളം പാടോം പറമ്പും ഒക്കെയുള്ള
വലിയ സമ്പന്നയായിരുന്നു, ഭർത്താവിന്റെ അസുഖം, കുടുംബത്തിന്റെ കേസ് അങ്ങനെ അങ്ങനെ ഓന്നോരോന്നായി നഷ്ടപെടുകയായിരുന്നു, ഉമ്മാന്റെ നല്ല കാലത്തും ഞാൻ കൂടെ ഉണ്ടായിരുന്നു, മക്കളൊക്കെ വലുതാക്കി കല്യാണം ഒക്കെ കഴിപ്പിച്ചപ്പോ ഇപ്പോ ഉമ്മാനെ ആർക്കും വേണ്ട,
ആദ്യമൊക്കെ വല്ലപ്പോഴും വരാറുണ്ടായിരുന്നു, പിന്നെ അതുന്നിന്നു, ഇപ്പോ സ്വത്ത് മതി,
ഐശുമ്മ തിരികെ വന്ന് ഓരോ പേപ്പറുകളിലും ഒപ്പിട്ട് നൽകി,
അവരുടെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു,
കല്യാണിയമ്മയുടെ കൈയ്യും പിടിച്ച് ഐശുമ്മ തിരിച്ചുവനടന്നു ,മുന്നിലായി മക്കളും ഭർത്താക്കൻമാരും,
പടികൾ ഇറങ്ങുന്നതിനിടയിൽ കാലു തെറ്റി ഐശുമ്മ താഴെ വീണു,
ചുറ്റിലും ഉള്ളവർ എത്തുംമ്പോഴേക്കും കല്യാണിയമ്മ ഐശുമ്മാനെ പിടിച്ചെഴുന്നേൽപ്പിച്ചു,
കാൽമുട്ട് പൊട്ടി ചോര ചെറുതായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു, വേദന സഹിക്കാനാവാതെ ഉമ്മ അവിടെ തന്നെ ഇരുന്നു പോയി, ബഹളം കേട്ട് ഓടി എത്തിയ ഓഫീസർ ഉമ്മാനെ താങ്ങി എഴുന്നേൽപിച്ചു,
അപ്പഴേക്കും ആരോ ഒരു ഓട്ടോ വിളിച്ച് കൊണ്ടുവന്നു,
ഒരു കൈ ഓഫീസറും മറുകൈ കല്യാണിയമ്മയും പിടിച്ച് ഐശുമ്മാനെ ഓട്ടോയിലേക്ക് കയറ്റുമ്പാൾ മുമ്പിലൂടെ മക്കളുടെ കാറുകൾ യാത്ര തുടങ്ങിയിരുന്നു,
വാർദ്ധക്യം മരണത്തെക്കാൾ ഭയാനകം....... -- .. നമുക്ക് സ്റ്റേഹിക്കാം അവരേ പരിധികളില്ലാതെ - .......
(കോപി ചെയ്തത് )
കടപ്പാട് : എഴുതിയ ആള്‍ക്ക്
No comments:
Post a Comment