ഇന്ന് ഞാന്‍ വായിച്ച മനസ്സില്‍ തട്ടിയ ഒരു വാട്സ് അപ്പ് മെസ്സേജ് ഞാന്‍ എന്റെ ബ്ലോഗില്‍ ഷയര്‍ ചെയ്യുകയാണ്. ഇത് തന്നെയാണ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ വന്നപ്പോള്‍ എനിക്കും സംഭവിച്ചത്. ഒരുപക്ഷെ ഞാന്‍ തന്നെയാണ് ഇതിലെ കഥാപാത്രമായ അസ്ഗര്‍..........
**********************************************************************************************************************************
അസ്ഗര്‍ ചോദിക്കുന്നതെല്ലാം ഉപ്പാട് പറഞ്ഞു സാധിപ്പിച്ചു കൊടുത്തിരുന്നു ഉമ്മ.
ഒന്നിനും ഒരു കുറവും ഉമ്മ അവനെ അറിയിച്ചിരുന്നില്ല
വിസയെടുത്ത് പോരുമ്പോൾ അസ്ഗറിന്റെ മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ ചിറകടിച്ചുയർന്നു....
ഉപ്പയെ പോലെ ആകില്ല താൻ...
ഉമ്മയോ താഴെയുള്ളവരോ എന്തെങ്കിലും ആവശ്യപ്പെട്ടാൽ ഉപ്പയെ പോലെ അതെന്തിനാ
ഇപ്പൊ ആവശ്യമുണ്ടോ എന്ന അനാവശ്യ ചോദ്യമൊന്നും ചോദിക്കില്ല,
അവർക്ക് ചോദിക്കും മുമ്പേ എല്ലാം ചെയ്തു കൊടുക്കണം...
അങ്ങിനയങ്ങിനെ ഒരുപാട് മോഹങ്ങളുമായാണ് പണം കൊയ്യുന്ന നാട്ടിൽ കാലു കുത്തിയത്.....

ജോലിയില്ലാതെ റൂമിൽ തനിച്ചിരുന്ന ദിവസങ്ങളിൽ ഉപ്പയെന്ന കാർക്കശ്യക്കാരനെ,
ഉമ്മാടെ ഭാഷയിൽ പറഞ്ഞാൽ *"എന്ത് പറഞ്ഞാലും മനസ്സിലാകാത്ത
മനുഷ്യന്റെ"* തനി നിറം ഒന്നുകൂടെ അടുത്തറിയുകയായിരുന്നു...

രാവിലെ അഞ്ചു മണിക്ക് റൂമിൽ നിന്നും ജോലിക്ക് പോകുന്ന ഉപ്പ,
ചുട്ടുപൊള്ളുന്ന വെയിലിൽ വിയർത്ത് കുളിച്ചു ഉച്ചക്ക് കയറി വന്നാൽ പിന്നെ കുളി നമസ്കാരം ഭക്ഷണം കഴിക്കൽ, അര മണിക്കൂർ ഒന്ന് കിടക്കുമ്പോഴേക്കും പാർട്ട് ടൈം ജോലിക്ക് പോകാനുള്ള സമയമായി,
അത് കഴിഞ്ഞു വരുന്നത് രാത്രി ഏഴു മണിക്ക്....
ആകെ ക്ഷീണം പിടിച്ചുള്ള വരവ് കണ്ടാൽ വന്നപാടെ കിടന്നു പോകും എന്ന് തോന്നും...
എന്നാൽ ഡ്രസ്സ് മാറി തുണികൾ കഴുകിയിട്ട് ഭക്ഷണം റെഡിയാക്കി കഴിക്കും മുമ്പേ നാട്ടിലേക്കുള്ള വിളിക്ക് ഇരിക്കും,
ഇനിയും വൈകിയാൽ ഉമ്മയും കുട്ടികളും ഉറങ്ങി പോകും എന്നതാണ് ആധി.
പകൽ പലപ്പോഴും ഉമ്മയുടെ മിസ്സ് കാൾ വരുന്നുണ്ടാകും, അപ്പോഴെക്കെ തിരിച്ചു വിളിച്ചു ഞാൻ രാത്രി വിളിക്കാം എന്ന് പറഞ്ഞു വെക്കും,
നാട്ടിലെ സംസാരത്തിൽ അധികവും കാശിന്റെ കണക്കായിരിക്കും ഉപ്പാക്കും ഉമ്മാക്കും പറയാനുള്ളത്,
കൊട്ടാര തുല്യമായ വീട്ടിലെ ജീവിതത്തിൽ ഓരോരോ കാര്യങ്ങൾ ചെയ്യാനുള്ളതിന്റെ ആവലാതിയും കണക്കുമാണ് ഉമ്മാക്ക്,
അകത്തെ പണിക്കാരിക്ക് ശമ്പളം കൂട്ടി,
പറമ്പിൽ പണിയെടുക്കുന്നവനും കാശ് കുറച്ചു കൂടെ കൂട്ടി കൊടുക്കാൻ പറഞ്ഞിട്ടുണ്ട്,
ഇക്കാടെ മോൾ പ്രസവിച്ചത് കാണാൻ പോണം.. ഒരു പവനെങ്കിലും ഇല്ലാതെ എങ്ങിനെയാ.....
മക്കളുടെ രണ്ടാളുടെയും കോളേജ് ഫീസ് അടക്കാറായി...
പിന്നെ അനിയത്തീടെ മോളെ കല്യാണമാണ് അടുത്ത മാസം,
നിശ്ചയത്തിനും കല്യാണത്തിനും ഒക്കെ ഞങ്ങൾക്ക് ഡ്രസ്സ് എടുക്കണം...
ആവശ്യങ്ങളുടെ പട്ടിക നീണ്ടു നീണ്ടു പോകുന്നു...
ചിലപ്പോളൊക്കെ ഉപ്പ ചൂടാവുന്നുണ്ട്....
*എന്നാലും ഫോണ്‍ വെച്ചിട്ട് പറയും എന്നോടല്ലാതെ ഇതൊക്കെ പിന്നെ ആരോടാ പറയാ.....*

ചുറ്റിലും പണിക്ക് ആളുകളും, പോകേണ്ടിടതൊക്കെ പോകാൻ വണ്ടിയും, ആവശ്യങ്ങൾക്കനുസരിച്ച് ഉപ്പ അയക്കുന്ന കാശുമായി *വിരഹമെന്ന ദുഃഖമൊഴിച്ചാൽ ബാക്കിയെല്ലാം സ്വർഗ്ഗ തുല്യമായി ജീവിക്കുന്ന ഉമ്മ അറിയുന്നുണ്ടോ ഉപ്പാടെ വേദനകൾ?*
*പണിയെടുത്തു ക്ഷീണിച്ച് തളർന്നു വരുമ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുക്കാനോ, മുട്ടു വേദനയും നീരും ആയി നടക്കുന്ന കാലിൽ ഒരൽപം മരുന്ന് പുരട്ടാനൊ, കണക്കുകൾ കൂട്ടിക്കിഴിച്ച് ഉറക്കം വരാത്ത രാത്രികളിൽ ഒരാശ്വാസ വാക്ക് പറയാനോ ഒന്നിനും ഒരാളില്ലാതെ രാവും പകലും തന്റെ കുടുംബം അവരുടെ ജീവിതം എന്ന ഒരൊറ്റ ചിന്തയിൽ സ്വന്തമായി ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെ ജീവിക്കുന്ന എന്റെ ഉപ്പ......*

ഉപ്പാ എനിക്കാവില്ല ഒരിക്കലും നിങ്ങളെ പോലെയാകാൻ...
അറുക്കാൻ സ്വയം കഴുത്തു നീട്ടി കൊടുക്കുന്ന ഒട്ടകത്തെ പോലെ...
ക്ഷമിച്ചും സഹിച്ചും ഇഷ്ട്ടങ്ങൾ പണയം വെച്ചും നിങ്ങൾ ചെയ്യുന്ന ത്യാഗം......
വെറുതെയല്ല സ്നേഹദൂതൻ (സ) പറഞ്ഞത്....
"പിതാവാണ് സ്വർഗ്ഗത്തിലേക്കുള്ള മദ്ധ്യകവാടം , ആ അവസരം നേടിയെടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ കൈകളിലാണ്" എന്ന്...

വാതിൽ മെല്ലെ തുറന്നു അകത്തു കടന്നു സലാം ചൊല്ലിയ ഉപ്പയോട് സലാം മടക്കി അവൻ അയാളെ കെട്ടിപ്പുണർന്നു വിയർപ്പാർന്ന മുഖത്തു അമർത്തി ചുംബിച്ചു, ഉള്ളിലെ ആഹ്ളാദവും അതിലേറെ അമ്പരപ്പും മറച്ചു വെച്ച് കൊണ്ടയാൾ ചോദിച്ചു എന്താ അസ്ഗർ നീയീ ചെയ്യുന്നത്, വിയർപ്പൊക്കെ നിന്റെ ഡ്രെസ്സിലും മേലുമൊക്കെയായി വൃത്തി കേടാകില്ലേ...
അവനൊന്നു കൂടെ ആ ശരീരത്തിൽ മുറുകെപ്പുണർന്നു കൊണ്ട് തോളിൽ തലചായ്ച്ചു വിങ്ങിപ്പൊട്ടി... ഉപ്പാ ഉപ്പാടെ വിയർപ്പിന്റെ മണവും രസവുമല്ലേ ഈ ഞാൻ തന്നെ... ഈ മണവും വിയർപ്പും ഇല്ലായിരുന്നു എങ്കിൽ ഞാനീ ഭൂമിയിൽ ഉണ്ടാകുമായിരുന്നോ...
കണ്ണിൽ നിന്നും പൊടിഞ്ഞു വന്ന കണ്ണുനീർ അയാൾ അവനറിയാതെ തുടച്ചു, തന്റെ വിയർപ്പോടൊട്ടി നിൽക്കുന്ന അവനെ പിടിച്ചു മാറ്റികൊണ്ട് പറഞ്ഞു എന്തൊക്കെയാടാ നീയീ പറയുന്നേ, നീയെന്താ വല്ല സിനിമയും കാണായിരുന്നോ, എനിക്ക് നൂറു കൂട്ടം കാര്യങ്ങളുള്ളതാ... എന്ന് പറഞ്ഞവനെ അയാൾ മാറ്റി നിറുത്തി.

കുളിക്കാനായ് ഡ്രെസ്സെടുക്കാൻ അലമാരി തുറന്നപ്പോഴാണ് റൂമിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് അയാളുടെ ശ്രദ്ധയിൽ തെളിഞ്ഞത്. അലക്കാൻ മുക്കി വെച്ചിരുന്ന തുണികളൊക്കെ അലമാരിയിൽ തേച്ചു മടക്കിയിരിക്കുന്നു. ബെഡിലെ വിരിയും മറ്റും വൃത്തിയായിരിക്കുന്നു.. ഭക്ഷണം കഴിക്കാനിരിക്കുന്നിടത്ത് പേപ്പർ വിരിച്ചിട്ടു പാത്രങ്ങളിൽ എന്തൊക്കെയോ മൂടി വെച്ചിരിക്കുന്നു... എന്താ അസ്ഗർ ഇതൊക്കെ. നീയെന്താ വല്ല അറബി വീട്ടിലും പണിക്ക് പോകാൻ പടിക്കുകയാണോ.. ഇന്ന് നീ നിന്റെ സി വി എവിടേക്കും അയച്ചില്ലേ...
ഒക്കെ അയച്ചിട്ടുണ്ട് ഉപ്പാ, ഉപ്പ ഇവിടെയൊന്നിരുന്നേ.. ദാ ഇത്തരി എണ്ണ ചൂടാക്കിയിട്ടുണ്ട്, അതൊന്നു കാലിൽ പുരട്ടി ഉഴിഞ്ഞു തരാം, പിന്നെ സി വി അയച്ചതൊക്കെ ശരിയാകും വരെ തൽക്കാലം ഒരു പണിയും ശരിയാക്കിയിട്ടുണ്ട്, നാളെ മുതൽ ഉപ്പാടെ പാർട്ട് ടൈം ജോലിക്ക് ഞാൻ ചെല്ലാമെന്ന് അബ്ദുക്കാട് വിളിച്ചു പറഞ്ഞിട്ടുണ്ട്.
*എന്ത് ഭ്രാന്താ അസ്ഗർ നീയീ പറയുന്നേ എം ടെക് കഴിഞ്ഞു വന്ന നീ ഞാനെടുക്കുന്ന വർക് ഷാപ്പിലെ പണിയെടുക്കേ.. അതൊന്നും ശരിയാകില്ല..*
*ഉപ്പാ.. എല്ലാം ശരിയാകും, ഉപ്പയോടെന്നും എനിക്ക് ദേഷ്യമേ തോന്നിയിട്ടുള്ളൂ, ഉമ്മ പറയുന്ന കാര്യങ്ങളിൽ കണക്കു പറയുന്നതിന്, ഉമ്മയെ ഉപദേശിക്കുന്നതിന്, ഞങ്ങൾ മക്കളോട് കാശിന്റെ വിലയറിഞ്ഞു ജീവിക്കണം എന്ന് പറയുന്നതിന്, എല്ലാം പറയുമ്പോഴും ഒന്നിനും ഒരു കുറവും വരുത്താതെ ഞങ്ങൾക്ക് വേണ്ടി ഇവിടെ കിടന്നുരുകുന്ന ഉപ്പയെ മനസ്സിലാക്കാൻ കഴിയാതെ പോയ വെറുമൊരു എം ടെക് കാരനാണ് ഞാനെന്നത് ഇന്നെന്നെ നാണിപ്പിക്കുന്നു ഉപ്പാ...*
അത് വരെ അടക്കി വെച്ചിരുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത അയാളുടെ ഹൃദയ വികാരം മോനേ എന്നൊരു വിളിയിലൊതുക്കി തോർത്തുമെടുത്തയാൾ കുളിമുറിയിലേക്ക് കയറി. *തന്റെ പ്രാർത്ഥനയും, പ്രയത്നങ്ങളും സഫലമായ നിമിഷത്തിന്റെ സന്തോഷക്കണ്ണീർ ഷവറിലെ വെള്ളത്തോടൊപ്പം അയാളുടെ ഹൃദയത്തെ തണുപ്പിച്ചു ഒഴുകിക്കൊണ്ടിരുന്നു...*
ഉപ്പയുടെ കഷ്ടപ്പാടിന്റെ വിലയറിയാത്ത മക്കൾക്കായ് സമർപ്പിക്കുന്നു.

No comments:
Post a Comment