വേലി അറിയില്ലേ ....... പുതിയ തലമുറക്ക് ഇതൊന്നും കാണാന്‍ വഴിയില്ല ....
എന്തൊക്കെയുണ്ടായിരുന്നു വേലിയില്‍ ?
എന്തില്ലായിരുന്നു വേലിയില്‍ എന്ന് ചോദിക്കുന്നതായിരിക്കും കുറേക്കൂടി എളുപ്പം.
കുളത്തിലേക്ക് കുളിക്കാന്‍ പോകുംവഴി നാട്ടിലെ സ്ത്രീകള്‍ക്ക് ഒടിച്ചെടുക്കാന്‍ താളിയായി നീരോലിയും ചെമ്പരത്തിയും,
കയ്യില്‍ ചായമിടാന്‍ മൈലാഞ്ചി,
മുറിവുണക്കാന്‍ മുറികൂട്ടി പാലയുടെ പശ,
ചുമക്ക് ചെറിയാടലോടകം, ഇത്തിരിക്കൂട്ടാന് ചീരയും കോവലും,
സ്കൂളില്‍ പോകും വഴി പൊട്ടിച്ചു തിന്നാന്‍ പലവിധം കായ്കളും പഴങ്ങളും,
സ്ലേറ്റുമാക്കാന്‍ മഷിത്തണ്ട്, സ്കൂളില്‍ നേരത്തെ പോയതിന്‍റെ അടയാളമായി ഓടിച്ചിടാന്‍ ഇലതൂപ്പ്,
കുട്ടികള്‍ക്ക് കണ്ണില്‍ വെച്ച് തണുപ്പിക്കാന്‍ മഞ്ഞു തുള്ളിയെ കാത്തു വെക്കുന്ന പുല്ലിന്‍ തുമ്പുകള്‍, ഓണക്കാലത്ത് പൂക്കളമിടാന്‍ ധാരാളമായി പലവിധം പൂവുകള്‍.
എല്ലാം ഓര്‍മകളായി മറികഴിഞ്ഞിരിക്കുന്നു......
No comments:
Post a Comment