പരിശുദ്ധ റംസാന്‍ വിടപറയാന്‍ പോവുകയാണ്. അവസാന പത്തിലേക്ക് കടന്നു കഴിഞ്ഞു. അവസാന പതെന്നു പറയുമ്പോള്‍ എല്ലാവര്ക്കും ലൈലത്തുല്‍ ഖാദറിനെ പ്രതീക്ഷിക്കുന്ന പതാണ്. ആയിരം മാസത്തേക്കാള്‍ പുണ്യമുല്ല രാത്രി. അതാണ് ലൈലത്തുല്‍ ഖദര്‍.അന്ന് മലക്കുകള്‍ ഭുമിയിലെക്ക് ഇറങ്ങി വരും. എല്ലാ ജീവ ജലങ്ങളും സസ്യങ്ങളും അല്ലാഹുവിനു സുജൂദ് ചെയ്യും. അത് നിര്‍ണയത്തിന്റെ രാത്രിയാണ്. അത് കൊണ്ട് തന്നെ അന്നത്തെ പ്രാര്‍ത്ഥനക്കും ഇബാദതുകള്ക്കും വളരെ പ്രാധാന്യമുണ്ട്. റമദാന്‍ അവസാന പത്തിലെ ഒറ്റയായ രാത്രിയിലാണ് ഇത് ഉണ്ടാവുക. ഇതല്ലാം ചെറുപ്പത്തിലെ പഠിച്ചതുകൊണ്ട് ഞാനും ഉറക്കമൊഴിച്ചു ഇരിക്കും. കുറെ സ്വലതും ദിക്രും ചെല്ലും. പിന്നെ ഞാന്‍ ഇടക്കിടെ മുറ്റത്തേക്ക് ഒന്ന് നോക്കും. മരങ്ങള്‍ സുജൂദ് ചെയ്യുന്നുണ്ടോ എന്ന്, ഇല്ല ഒന്നും കാണുന്നില്ല. പിന്നെ ആകാശത്തേക്ക് നോക്കും, അവിടെ എന്തെങ്കിലും പ്രതേകത ഉണ്ടോ? ഇല്ല അവിടെയും കാണില്ല, ചെറുപ്പത്തില്‍ തുടര്‍ന്ന പതിവ് ഇപ്പോഴും തുടരുന്നു. ഞാന്‍ എന്റെ മറ്റഉമ്മാട് ചോതിക്കും, ഒറ്റയായ എല്ലാദിവസവും ഉറക്കമൊഴിച്ചു ഇരുന്നിട്ടും എനിക്ക് ലൈലത്തുല്‍ ഖദിര്‍ കാണാന്‍ പറ്റിയില്ലല്ലോ എന്ന്, അവര്‍ ചിരിച്ചു കൊണ്ട് പറയും, അത് അങ്ങിനെ എല്ലാവര്ക്കും കാണാന്‍ പറ്റില്ല എന്ന്. ശരിയാ എന്നെ പ്പോലെ തെറ്റുകള്‍ ചെയ്ത് നടക്കുന്ന ആളുകള്‍ എങ്ങിനെ കാണാനാ എന്ന് ചിന്തിക്കും. എന്തായാലും കുറെ ദുആ ചെയ്യാനും ഇബാദത്ത് ചെയ്യാനും സാധിച്ചല്ലോ, അള്ളാഹു സ്വീകരിക്കതിരിക്കില്ല എന്ന് ആശ്വസിക്കും.
27 ആം രാവ് അഥവാ നോമ്പ് 26 രാത്രി, ആ ദിവസത്തിന് വലിയ പ്രാധാന്യമാണ്. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ഒരു രാത്രിയാണത്. ആ ദിവസത്തിന് എല്ലാവരും വലിയ പ്രാതന്യമാണ് നല്‍കുന്നത്. ചെറു പ്രായത്തില്‍ ആ ദിവസമെത്തിയാല്‍ വലിയ സന്തോഷമാണ്. സകാത്ത് കിട്ടുന്ന ദിവസമാണ്. ഒരുപാട് സകാത്ത് കിട്ടനമേ എന്ന പ്രാര്‍ത്ഥനയിലാണ് അന്ന് ഉണരുക. ഇപ്പോള്‍ ഉറ്റവര്‍ക്ക് ഞാന്‍ സകാത്ത് കൊടുക്കുമ്പോള്‍ എന്റെ ആ പഴയ ദിവസങ്ങള്‍ ഓര്‍മയില്‍ വരുകയാണ്. എന്റെ മറ്റമ്മ വട്ടംകുളത്തെ വല്ലിപ്പ മാമന്മാര്‍ കുഞ്ഞുമമാര്‍ അമ്മായിമാര്‍ ഇങ്ങിനെ ഒരുപാട് പേരുടെ കയ്യില്‍ നിന്നും സകാത്ത് കിട്ടും. പിന്നെ ബ്രമംകുളത്ത് നിന്ന് വരുന്ന ഒരു എളാപ, അവരുടെ വരവിനായി കാത്ത് ഇരിക്കും. മറ്റ ഉമ്മ മറ്റപ്പ അവര്‍ക്ക് സകാത്ത് കൊടുക്കാനാണ് അവര്‍ വരുന്നത്. പോകുമ്പോള്‍ ഞങള്‍ കുട്ടികള്‍ മുന്പില്‍ പോയി നില്‍ക്കും, അപ്പോള്‍ ഞങ്ങള്‍ ക്കും കിട്ടും സകാത്ത്. പിറ്റേ ദിവസം കിട്ടിയ പൈസ എണ്ണി നോക്കുന്ന പരിപാടി ആണ്. അനിയന്മാരുമായി താരതമ്മ്യം ചെയ്യും, ആ എനിക്ക് തന്നെ കൂടുതല്‍ എന്ന് വീമ്ബ് പറയും.
ഞങളുടെ വീട്ടിലും ഒരുപാട് പേര് സകാത്ത് വാങ്ങാന്‍ വരും. മറ്റമ്മയും ഉമ്മയും കൂടി അത് വിതരണം ചെയ്യും. അതിന്നായി പൈസയല്ലാം കുറെ ചില്ലറ ആക്കി വെച്ചിട്ടുണ്ടാകും. ചെറിയ കുട്ടികള്‍ക്ക് അമ്പതു പൈസ ഒരു രൂപ, കുറച്ചു വലിയവര്‍ക്ക് രണ്ടു രൂപ അഞ്ചു രൂപ മുതിര്നവര്‍ക്ക് പത്തു രൂപ അരി ഇങ്ങിനെയാണ് കൊടുക്കുക. മദ്രസ്സയില്‍ പഠിക്കുന്ന ഞാന്‍ അറിയുന്ന കുട്ടികള്‍ വരുമ്പോള്‍ വലിയ സന്തോഷത്തോടെ ഞാന്‍ തന്നെ കൊടുക്കും. എനിക്കും ഇങ്ങനെ സകാത്ത് വാങ്ങാന്‍ നടക്കാന്‍ വലിയ ആഗ്രഹമായിരുന്നു. ഒരിക്കെ ഞാന്‍ ഉമ്മാട് ചോതിച്ചു, പോകട്ടെ എന്ന്. അവര്‍ സമ്മതിച്ചില്ല ചീത്ത പറഞ്ഞു. അങ്ങിനെ ആ മോഹം വേണ്ടാന്ന് വെച്ച്. അതൊക്കെ ഒരു കാലം.
പെരുന്നാളിന്റെ മാസം കണ്ടാല്‍ പിന്നെ ഒരു തിരക്കാണ്. തെക്ബീര്‍ ചൊല്ലാന്‍ പള്ളില്ക് ഓടും, പിന്നെ ഇറച്ചി വാങ്ങാന്‍ പോണം, മറ്റ മ്മ ഫിത്ര്‍ സകാത്തിന്റെ അരി കവറില്‍ ആക്കി തരും. അത് സൈകളില്‍ വെച്ച് പറഞ്ഞുതന്ന വീടുകളില്‍ എത്തിക്കും. പിന്നെ അകെ കൂടി സന്തോഷത്തിന്റെ നിമിഷങ്ങള്‍. വീട്ടില്‍ ഉച്ചത്തില്‍ മാപ്പിളപ്പാട് വെക്കും ആദ്യം ടേപ്പ് റെക്കോര്‍ഡ് രില്‍ പിന്നെ സിഡി യായി. ഷര്‍ട്ട് അടിച്ചത് കിട്ടാന്‍ ടൈലര്‍ ഷോപ്പില്‍ പോയി ഇരിക്കല്‍. ഒരാഴ്ച മുനബ് തുടങ്ങും ഷോപ്പില്‍ പോയി 'എന്തായി, എന്റെയും അനിയന്മാരുടേയും അടിക്കല്‍ കഴിഞ്ഞോ ' എന്ന് ചോതിക്കല്‍ . പിന്നെ അവിടെ തൂങ്ങി കിടക്കുന്ന ഡ്രെസ്സുകള്‍ തിരിച്ചും മറിച്ചും നോക്കല്‍. ഒരു പെരുന്നാളിന് പുതിയ ഡ്രസ്സ് ഇല്ലാതെ പള്ളിയില്‍ പോകാന്‍ കുട്ടാക്കാതെ കരഞ്ഞു ഇരുന്ന എന്നെ കൊച്ചുപ്പ വിളിച്ചു സുകു ഏട്ടന്റെ കടയില്‍ പോയി അവിടുന്ന് ഒരു ഷര്‍ട്ട് എടുത്ത് തന്നതും അതും ഇട്ടു സന്തോഷത്തോടെ പള്ളിയില്‍ പോയതും ഇപ്പോഴും ഓര്‍മയില്‍ വരുന്നു.
പിന്നെ പള്ളിയില്‍ പോയാല്‍ ഏറ്റവും ഭംഗിയുള്ള ഡ്രസ്സ് ആരുടെതണന്നു നോക്കും. അത് കാണുമ്പോ ചെറിയ അസുയ തോന്നും എന്റെ ആണെന്നു തോനുമ്പോ സന്തോഷം. അന്നത്തെ ഓരോ ചിന്തകള്‍. അങ്ങിനെ കുറെ നോമ്പും പെരുന്നാളും. കാലം കുറെ കടന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ഏറിയിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് സകാത്ത് കൊടുക്കുന്നു, പെരുന്നാള്‍ ഡ്രസ്സ് എടുത്തു കൊടുക്കുന്നു......
നല്ലൊരു മകനായി, നല്ലൊരു ജെഷ്ടനായി, നല്ലൊരു ഭര്‍ത്താവായി, നല്ലൊരു ഉപ്പായി.......അല്ഹംദുലില്ലാഹ്...ഇനിയും ഒരുപാട് റംസാനില്‍ നോമ്പ് നോല്കാനും സകാത്ത് കൊടുക്കാനും കുടുംമ്പതോടെ പെരുന്നാള്‍ കൂടുവാനും പ്രബജ നാഥന്‍ തൌഫീക്ക് നല്‍കി അനുഗ്രഹിക്കട്ടെ...
ആമീന്‍..........
No comments:
Post a Comment