Wednesday, 16 August 2017

ഇന്നത്തെ ചിന്തകള്‍



കൊല്ലവര്ഷം 1193 ചിങ്ങം 1
17/08/2017

‘സത്യം പറഞ്ഞാല്‍ ഇപ്പോ തോന്നുന്നത് റാസഅല്‍ കൈമയിലെ ജോലി തന്നെ ആയിരുന്നു നല്ലത്. ഒരു തരത്തില്‍ രാജാവിനെ പോലെ യല്ലേ അവിടെ കഴിഞ്ഞിരുന്നത്. റൂം കാര്‍ എല്ലാം എപ്പോ വേണമെങ്കിലും എങ്ങോട്ടും പോകാം. ശമ്പളം കുറച്ചു കുറവാണെങ്കിലും എന്താ എത്ര സുഗവും സമതനവും സന്തോഷവും ആയിരുന്നു. സംഭവം ഇപ്പോള്‍ ശമ്പളം കൂടുതലുണ്ടാന്കിലും എല്ലാം കഴിഞ്ഞു വരുമ്പോള്‍ സംഗതി ഒക്കെ സെയിം തന്നെ. ഓഫീസ് മാറിയപ്പോഴാണ് ശരിക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇത്രയും നാള്‍ ഇത്ര പ്രശനം ഇല്ലായിരുന്നു. ഇപ്പോ ഒരുപാട് ദൂരം മെട്രോ യില്‍ സഞ്ചരിച്ചു വേണം ഓഫീസില്‍ എത്താന്‍ കുറെ നടക്കുകയും വേണം. നടക്കാന്‍ എനിക്ക് ഇഷ്ടമാണ് പക്ഷെ ഈ കടുത്ത ചൂടില്‍ നടക്കുക വളരെ പ്രയാസം ആണ്. മെട്രോയില്‍ ആണെങ്കില്‍ തിരക്കോട് തിരക്ക്. ചില സ്റെഷനുകളില്‍ ആളുകള്‍ക്ക് കയറാന്‍ പോലും പറ്റുന്നില്ല അത്ര തിരക്ക്. റൂമില്‍ നിന്ന് കാറിലേക്ക് കാറില്‍ നിന്ന് ഓഫീസിലേക്ക് അങ്ങിനെ പോയിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ട് തന്നെ. ജീവിതമല്ലേ അത് ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും വരും...
എല്ലാം നല്ലതിനാകട്ടെ’....’


No comments:

Post a Comment