Monday, 8 January 2018

ഒരു സൈക്കിള്‍ വാങ്ങിയ കഥ




ഇത് എന്റെ 27/08/2017 ലെ എന്റെ ഡയറി യിലെ പേജ് ആണ്.


ഇന്ന് മോന്ക് അവന്റെ വല്ലിപ്പ സൈക്കിള്‍ വാങ്ങിക്കാന്‍ പോകുന്നുന്ടന്നു എനെറ്റ് പ്രിയ പത്നി പറഞ്ഞപ്പോള്‍ പണ്ട് എനിക്ക് എന്റെ ഉപ്പ സൈക്കിള്‍ വാങ്ങി തന്ന ദിനങ്ങളാണ് ഓര്‍മയില്‍ വന്നത്. ഞാന്‍ നമ്മുടെ ആല്‍ത്തറ സ്കൂളില്‍ അന്ജിലോ ആറിലോ പഠിക്കുമ്പോഴാണ് എനിക്ക് എന്റെ ഉപ്പ സൈക്കിള്‍ വാങ്ങി തരുന്നത്. ഉപ്പ ഗള്‍ഫില്‍നിന്ന് വന്ന സമയത്താണ്. അന്ന് മറ്റപ്പ (ഉപ്പാടെ ഉപ്പ ) ഉണ്ട്. ഞാന്‍ സൈക്കിള്‍ വാങ്ങിച്ചു തരണമെന്ന് കുറെയായി ഉപ്പാടും ഉമ്മനോടും പറയുന്നു. അങ്ങിനെ ഉപ്പ പറഞ്ഞു നാളെ നാളെ നമുക്ക് സൈക്കിള്‍ വാങ്ങിക്കാന്‍ പോകാം. എനിക്കുണ്ടായ സന്തോഷം, എങ്ങിനെങ്കിലും നേരം വെളുത്താല്‍ മതി എന്നായി. അങ്ങിനെ ഞാനും നജിക്കയും ഉപ്പയും അമ്മയിക്കയും (മൂസ) കൂടി കോമന്‍ ചേട്ടന്റെ വീടിലെ ജീപ്പില്‍ കുന്നംകുളത്തുള്ള ചക്കപ്പായി സൈക്കിള്‍ സ്റ്റോര്‍ കടയിലെയിലെക്ക് പോയി. കടയില്‍ എത്തിയപ്പോള്‍ ഉപ്പ ചോതിച്ചു ഏതു സൈക്കിള്‍ ആണ് വേണ്ടത് ഇഷ്ടമുളത് പറഞ്ഞോ. എനിക്ക് ആകെ കന്ഫുഷന്‍ ആയി. ഏതു സൈക്കിള്‍ ആനിപ്പോ വാങ്ങിക്കാ. അന്നത്തെ താരമായ BSA SLR വാങ്ങിക്കാം എന്ന് കരുതിയാണ് പോയത്. കണ്ടു മടുത്ത BSA ക്കാള്‍ പുതിയ മോഡല്‍ വേറെ കണ്ടപ്പോള്‍ അത് വേണ്ടന് തോന്നി. അങ്ങിനെ കണ്ണില്‍ പിടിച്ച BSA യുടെ തന്നെ വേറെ ഒരു മോഡല്‍ നമ്മുടെ നാട്ടില്‍ ഒന്നും കാണാത്ത മോഡല്‍ (കറുപും സില്‍വരും ) കളര്‍. അത് എനിക്ക് ഇഷ്ടമായി. അത് മതിയന്നു ഞാന്‍ ഉപ്പയോട് പറഞ്ഞു.അങ്ങിനെ അതും വാങ്ങിച്ചു വീടിലേക്ക്‌ പോന്നു. സന്തോഷത്തിന്റെ നിമിഷങ്ങള്‍. വീടിലെത്തി സൈക്കിള്‍ ഓടിച്ചു പള്ളിടെ അവിടെ ഒക്കെ പോയി. പക്ഷെ പലരും പറഞ്ഞു, ഈ സൈക്കിള്‍ ആണോ വാങ്ങിയത്. കാണാന്‍ ഒരു ഭംഗിയും ഇല്ല. നിനക്ക് BSA SLR ഓ  MTB യോ വാങ്ങമായിരുന്നില്ലേ. എന്തിനാ ഈ തല്ലിപ്പൊളി വാങ്ങിയത്. ഞാന്‍ അപ്പോള്‍ അല്ല ഇതാണ് പുതിയ മോഡല്‍ എന്നൊക്കെ പറഞ്ഞന്കിലും എനിക്ക് ആകെ വിഷമവും ടെന്‍ഷനും ആയി. ഇനിയിപ്പോ എന്താ ചെയ്യാ. എനിക്ക് അന്ന് ഉറക്കം വന്നില്ല. രാവിലെ ഞാന്‍ ഉപ്പാട് പറഞ്ഞു. ഇതു എപ്പോഴും ചെയിന്‍ തെറ്റുകയാണ്. ഈ സൈക്കിള്‍ മാറ്റി വാങ്ങിക്കാന്‍ പറ്റുമോ? ഇത് ശരിയാകും തോനുന്നില്ല. ഉപ്പാക്ക് ദേഷ്യം വന്നെന്നു തോനുന്നു. ഞാന്‍ ഉമ്മാനോട് പറഞ്ഞു നിങ്ങള്‍ എങ്ങിനെയെങ്കിലും ഉപ്പാട് പറഞ്ഞു എനിക്ക് ഈ സൈക്കിള്‍ മാറ്റി വാങ്ങി താ. അങ്ങിനെ ഉപ്പയും അമ്മയിക്കയും കൂടി സൈക്കിള്‍ എടുത്തു പോയി പോകുമ്പോള്‍ ഞാന്‍ അമ്മായിക്കാട്  പറഞ്ഞു മാറ്റി വങ്ങുമ്പോള്‍  BSA SLR വാങ്ങിയാ മതി ട്ടോ...
ആള്‍ ചിരിച്ചു. അങ്ങിനെ അവര്‍ തിരിച്ചു വരുന്നതും കാത്തു ഞാന്‍ പ്രതീക്ഷയോടെ ഇരുന്നു. എന്താണാവോ ഉണ്ടാവുക.. ഒരുപാട് ചിന്തകള്‍ മനസ്സിലൂടെ കടന്നു വന്നു.
അങ്ങിനെ അവര്‍ തിരിച്ചു വന്നു. ഞാന്‍ ആകാംഷയോടെ നോക്കി. സൈക്കിള്‍ അത് തന്നെ. അവര്‍ അത് മാറ്റിയിറ്റൊന്നും ഇല്ല. അവര്‍ ഒരു സൈക്കിള്‍ റിപയര്‍ ഷോപ്പില്‍ പോയി. അതിനെ ചെയിന്‍ ശേരിയാക്കി കൊണ്ട് വന്നിരിക്കയാണ്‌. അവര്‍ കുന്നംകുളതോന്നും പോയിട്ടില്ല എന്ന് മനസ്സിലായി..
പിന്നെ മെല്ലെ മെല്ലെ ഞാന്‍ ആ സൈക്ലിനെ ഇഷ്ടപെടാന്‍ തുടങ്ങി. ഞാന്‍ കുറെ എക്സ്ട്രാ ഫിറ്റിംഗ് ഒക്കെ ചെയ്തു മോഡി പിടിപ്പിച്ചു. എന്നും കഴുകി തുടച്ചു വൃത്തിയാക്കി. അങ്ങിനെ കുറെ കാലം ആ സൈക്കിള്‍ എന്റെ പ്രിയപ്പട്ടതായി...എന്നോടൊപ്പം എത്രയോ യാത്രകള്‍ എന്നെയും വഹിച്ചു...എത്രയോ സ്ഥലം ഞങ്ങള്‍ ഒരുമിച്ചു സഞ്ചരിച്....

No comments:

Post a Comment