Thursday, 12 October 2017

നിയമങ്ങള്‍ പാലിക്കാനുള്ളതാണ്...എന്നാലും ചെറിയൊരു വിഷമമില്ലേ...ഹേയ് ആര് പറഞ്ഞു!!





നിയമങ്ങള്‍ പാലിക്കാനുള്ളതാണ്...എന്നാലും ചെറിയൊരു വിഷമമില്ലേ...ഹേയ് ആര് പറഞ്ഞു!!
ഒരാഴ്ച മുന്ബാണ് ഈ സംഭവം.
രാവിലെ മെട്രോ ഇറങ്ങി ഓഫീസില്‍ എത്താന്‍ ദിരുധിയില്‍ നടക്കുകയാണ്.
സിഗ്നലില്‍ ചുകപ്പ് കത്തിയിട്ടുണ്ടാന്കിലും വണ്ടികള്‍ ഒന്നും വരാത്തതുകൊണ്ട് ഞാന്‍ റോഡ്‌ ക്രോസ് ചെയ്തു. അപ്പുറം ചെന്നതും ഒരാള്‍ ID എടുക്കെന്നു പറഞ്ഞു ഞാന്‍ എടുത്തു കൊടുത്തതും അപ്പുറത്ത് നിറുത്തിയിട്ടിരിക്കുന്ന വണ്ടിലേക് ആനയിച്ചു. സംഭവം മനസ്സിലായി ഫൈന്‍ കിട്ടി. പടച്ചവനെ ഇത്രയും കാലം വണ്ടി ഓടിച്ചിട്ട് ഒരു ഫിനും കിട്ടിയിട്ടില്ല. ഇപ്പൊ ഇതാ നടന്നിട്ട് ഫൈന്‍. രണ്ടു മാസം ഇതിലൂടെ നടന്നിട്ട ഒരിക്കലും ഈ പഹയന്മാര്‍ ഇവിടെ വന്നു നിന്നിട്ടില്ല, അതും ഒരു ലോക്കല്‍ റോഡില്‍. മനസ്സില്‍ അയാളെ ഒരുപാട് ശപിച്ചു. ID വാങ്ങിച്ചു വെച്ച് റെസീപ്റ്റ് തന്നു. ഇതുമായി നാളെ അല്‍ ബര്‍ഷ പോലീസ് സ്റെഷനില്‍ വന്നു ഫൈന്‍ അടച്ചാല്‍ ID കിട്ടുമെന്ന് പറഞ്ഞു. എന്നെ മാത്രമല്ല ഒരു നൂറു പെരെയന്കിലും ആ ചുരുങ്ങിയ സമയം കൊണ്ട് അവര്‍ പിടിച്ചു കാണും. ഇനി ഇവര്‍ക്ക് വല്ല കമ്മിഷനും ഉണ്ടാകുമോ ആവോ? ഏതായാലും അപകടം കുറക്കാന്‍ ഇത് നല്ലത് തന്നെ. പക്ഷെ ഫൈന്‍ അത് എന്നെ പോലുള്ള സാധാരണക്കാരന് താങ്ങാന്‍ പറ്റുന്നതിലും കൂടുതലാണ് നാനൂറ്റി ഇരുപത് ദിര്‍ഹം അപ്പൊ നാട്ടിലെ ഒരു എഴയിരത്തിന് മുകളില്‍....വല്ലാത്തൊരു കിട്ടലായിപ്പോയി. എന്തായാലും ഇനി സൂക്ഷിക്കുമല്ലോ നിനക്ക് കിട്ടിയത് നന്നായി, എന്നൊക്കെ ഞാന്‍ തന്നെ മനസ്സില്‍ പിറു പിറുതു....
ഓഫീസില്‍ എത്തിയപ്പോഴാണ് അറിയുന്നത്. ഓഫീസിലെ ഫൈസലിനും ഫൈന്‍ കിട്ടിയിട്ടുണ്ട്. ഹോ വല്ലാത്ത കഷ്ടം തന്നെ. വിഷമിചിരുക്കുംബോഴാണ് ബോസ്സ് വരുന്നത്, സലാം പറഞ്ഞു വിശേഷം ചോതിച്ചു. ഞാന്‍ പറഞ്ഞു വലിയ വിശേഷം ഇതാണ് എന്നും പറഞ്ഞു കിട്ടിയ രസീപ്റ്റ് കാണിച്ചു കൊടുത്തു പറഞ്ഞു മുക്കാലിഫ കിട്ടി റോഡ്‌ ക്രോസ് ചെയ്തതിനു. അദ്ദേഹം കുറെ ചിരിച്ചു. പിന്നെ സമാധാനിപിച്ചു. ക്രോസ് ചെയ്യുമ്പോള്‍ ശ്രധിക്കണ്ടേ പറഞ്ഞു. ഫൈന്‍ നാനൂറ്റി ഇരുപത് പറഞ്ഞപ്പോള്‍ അദേഹം പറഞ്ഞു അത്രയൊന്നും ഉണ്ടാകില്ല. ഞാന്‍ പറഞ്ഞു അല്ല അത്രയും ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം അഞ്ഞൂര്‍ ദിര്‍ഹംസ് തന്നിട്ട് പറഞ്ഞു പകുതി പൈസ ഞാന്‍ തരാം നിങ്ങള്‍ക്ക് ഫൈന്‍ അടക്കാന്‍ എന്ന്. എത്ര നല്ല മനുഷ്യന്‍. മനസ്സറിഞ്ഞു ഞാന്‍ ശുക്രന്‍ പറഞ്ഞു. ഇനി ബാകി കൂട്ടിയാല്‍ മതിയല്ലോ.
അങ്ങിനെ പിറ്റേ ദിവസം തന്നെ പോലീസ് സ്ടീഷനില്‍ പോയി ഫൈന്‍ അടച്ചു ID തിരിച്ചു വാങ്ങി. എന്തായാലും ഇനി റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം എന്ന തീരുമാനത്തോടെ ഞാന്‍ അവിടെ നിന്നും നടന്നു. ഇപ്പോള്‍ ഒരു തിരക്കുമില്ല എത്ര കാതുനിന്നാലും വേണ്ടില്ല പച്ച കത്തി പടസ്ട്രൈന്‍ വരയിലൂടെ തന്നെ വളരെ നല്ല കുട്ടിയയിട്ടാണ് ക്രോസ് ചെയ്യുനത്.
അനുഭവം ഗുരു............



No comments:

Post a Comment