Sunday, 6 May 2018

ഓര്‍മകളില്‍ അല്‍ അമീന്‍ ഇംഗ്ലീഷ് സ്കൂള്‍



ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് സ്കൂളില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും എ പ്ലസ്‌ വാങ്ങി പാസ്സായി എന്ന ഒരു വാര്‍ത്ത‍ കേട്ടപ്പോല്‍ മനസ്സില്‍ വലിയ സന്തോഷം തോന്നി. കാരണം ഞാന്‍ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളില്‍ പഠിച്ച പ്രിയപ്പെട്ട സ്കൂള്‍ ആണ്.
ആദ്യം ഒന്നാം ക്ലാസ്സില്‍ എന്നെ ചെര്തിയത്‌ ആല്‍തറ LMUP സ്കൂളില്‍ ആണ് അവിടെ ഒരു വര്ഷം പഠിച്ചു രണ്ടാംക്ലാസ്സിലേക്ക് ജയിച്ചു. പിന്നീടാണ്‌ അല്‍ അമീനില്‍ എത്തുന്നത്‌. എന്നോടൊപ്പം അമ്മായീടെ മകളും അവിടെ ചേര്‍ന്നു.
ആദ്യദിവസം ഞാന്‍ വലിയ ഗമയില്‍ ആയിരുന്നു. കാരണം വെള്ളയും കറുപ്പും യുനിഫോര്മില്‍ ടയ്യും ഷൂ വും ഇട്ടാണ് സ്കൂളില്‍ പോകുന്നത്. മാത്രമല്ല ടെമ്പോവിലാണ് സ്കൂളില്‍ പോകുന്നത്. വലിയ സന്തോഷത്തോടെ അങ്ങിനെ സ്കൂളില്‍ എത്തി. ടീച്ചര്‍ എന്നോട് ചോതിച്ചു മോനെ ഏതു ക്ലാസ്സില്‍ ആണ് ചെര്തിരിക്കുനത്, ഞാന്‍ ആല്‍തറ സ്കൂളില്‍ രണ്ടാം ക്ലാസ്സിലേക് ജയിച്ചതാണല്ലോ ഒന്ന് കരുതി ടീച്ചറോഡ്‌ പറഞ്ഞു രണ്ടാം ക്ലാസ്സിലേക്ക് എന്ന്. അങ്ങിനെ എന്റെ രണ്ടാം ക്ലാസ്സില്‍ ഇരുത്തി. കൊരിച്ചരിയുന്ന മഴയുള്ള ദിവസമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ മാറ്റപ്പയും ഒരു ടീച്ചറും കൂടി വന്നു, എന്നെ ഒന്നാം ക്ലാസ്സില്‍ കൊണ്ടിരുത്തി. എന്നെ ഒന്നാം ക്ലാസ്സിലാനത്രേ ചേര്‍ത്തിരിക്കുന്നത്. അങ്ങിനെ നാലു വര്ഷം അവിടെ പഠിച്ചു. കുറെ കൂട്ടുകാരും കൂട്ടുകാരി കളും അവിടുന്നു കിട്ടിയിരുന്നു. ഇപ്പോഴും പലരും കോണ്ടാക്റ്റ് ചെയ്യാറുണ്ട്. എല്ലാവരെയും ഇപ്പോഴും ഓര്‍ക്കുന്നു..... സ്കൂളിനു അംഗീകാരം ഇല്ലാന്ന് പറഞ്ഞന്നു ചില പ്രശ്നങ്ങള്‍ എല്ലാം ഉണ്ടായപ്പോഴാണ് ഞാന്‍ അവിടുന്ന് പേര് വെട്ടി വീണ്ടും ആല്‍തറ സ്കൂളില്‍ ചേരുന്നത്. അവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ്‌ തുടങ്ങി ആദ്യത്തെ ബാച്ച്....

No comments:

Post a Comment