രണ്ടു മാസം നീണ്ടുനിക്കുന്ന
സ്കൂള്‍ അവധിക്കാലം ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. അത് ഏതു വര്‍ഷത്തിലാനെങ്കിലും.
ചെറുപ്പത്തിലെ മൂനിലും നാലിലും ഒക്കെ പഠിക്കുമ്പോള്‍ ഉള്ള അവധിക്കാലം... സ്കൂള്‍
പൂട്ടിനു മുന്പേ കരി ഓല എടുത്‌വേക്കും, നേടുംബര പുതുക്കി പണിയുമ്പോള്‍ പഴയ ഓല
കിട്ടും അതാണ് കരി ഓല എന്ന് പറഞ്ഞത്. അത് നേരത്തെ എടുത്തു വെക്കും. ഇല്ലങ്കി അത്
ഉമ്മ കത്തിക്കാനുള്ള ഓല മടലിന്റെ കൂട്ടത്തില്‍ കെട്ടി വെക്കും. അതുകൊണ്ട് അത്
നേരത്തെ എടുത്തു വെക്കും. പരീക്ഷ കഴിഞ്ഞു സ്കൂള്‍ പുട്ടിയാല്‍ പിറ്റേന്ന് തുടങ്ങും
പേര ഉണ്ടാക്കാന്‍, ‘കുട്ടി പ്പേര’..
കഴുങ്ങിന്റെ അലകും ചീമകൊന്നയുടെ
വടിയും കൂടിയാണ് കെട്ടി ഉണ്ടാക്കുന്നത് പിന്നെ ഓല മേഞ്ഞു ചുമരല്ലാം ഓലകൊണ്ട്
കെട്ടി ഒരു ചെറിയ വീട് പോലെ തന്നെ. മുറികള്‍ എല്ലാം ഉണ്ടാകും. ആരും സഹായിക്കാനില്ല
ഞാന്‍ ഒറ്റക്ക് തന്നെ. ചിലപ്പോ അനുജന്‍ ഉണ്ടാകും. അവന്‍ ചിലപ്പോ അവന്റെ വക മറ്റൊന്നു
ഉണ്ടാക്കുന്നുണ്ടാകും. പിന്നെ ചായ കടയുണ്ടാക്കും. അതില്‍ ഒരു റേഡിയോ കെട്ടി
തൂക്കും. പിന്നെ ഒരു കസരയും കൊണ്ടിട്ടു അതില്‍ ഇരുന്ന കുറെ സ്വപ്നം കാണും. മഴ
പെയ്യുമ്പോ ഒരു ചായയും കുടിച്ചു റേഡിയോ കേട്ട് അതിനുള്ളില്‍ ഇരിക്കുമ്പോഴുള്ള ഒരു
സുഖം. പിന്നെ അമ്മായിടെ മക്കള്‍ വിരുന്നു വരുന്നതും കാത്തു ഇരിക്കും. അവര്‍ വന്നാലാണ്
കളികള്‍ തുടങ്ങുന്നത്. എന്തല്ലാം കളികള്‍.
ആകാശ ഭുമി, അചൊട്ടി, കള്ളനും പോലീസും, നൂറാം കോല്‍, കുട്ടിം കോലും, നാല് മൂല, കൊച്ചംകുത്തി, വടക്കേപുറത്തെ പറങ്കിമാവില്‍ കയറിയുള്ള മരംകുരങ്ങു കളി... അതില്‍ തന്നെയാണ് ഞങ്ങള്‍ ഊഞ്ഞാല്‍ കെട്ടുന്നതും...അങ്ങിനെ എന്തല്ലാം കളികള്‍ . ഭക്ഷണം കഴിക്കാന്‍ എല്ലാവരും കൂടി അടുക്കളയില്‍ പലക ഇട്ടു ഇരിക്കും. പലകക്ക് വേണ്ടി ഓടി അടുക്കളയില്‍ എത്തും. നാടു വിന്‍റ കത്തു വലിയ പായ് വിരിച്ചു എല്ലാവരും കിടക്കും ഉറങ്ങും വരെ എന്തല്ലാം കര്യങ്ങലാണ് പറയാന്‍ ഉണ്ടാവുക.
എന്നാലും ആ കാലത്തിനു ഒരു സുഖമുണ്ടായിരുന്നു. കമ്പ്യുട്ടെർ ഗെയുമുകളും മൊബൈലും സമയം കാർന്നു തിന്നാത്ത, സീരിയലുകൾ അമ്മമാരേ കരയിക്കാത്ത വൈകുന്നേരങ്ങൾ...
എല്ലാവരും തിരിച്ചു പോയാല്‍ വലിയ വിഷമം ആകും.
പഴയ ചെരുപ്പ് വെട്ടി ചാട്ട് ഉണ്ടാക്കും ഉമ്മയാണ് ചെരുപ്പ് വെട്ടി ടയര്‍ ഉണ്ടാക്കി തരിക. പിന്നെ അതും കൊണ്ടാണ ഗമയില്‍ പീടികയില്‍ പോകുന്നത്.
പിന്നെ ഉമ്മയും അനുജന്മാരും വട്ടംകുളതേക്ക് (ഉമ്മാന്റെ വീടിലേക്ക്) പോകും. അപ്പൊ പിന്നെ ഞാന്‍ തനിച്ചാകും. മദ്രസ്സ ഉള്ളത് കൊണ്ട് എന്നെ കൊണ്ട് പോകില്ല. തെക്കെന്റെ അകത്തിരുന്നു തലയണ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നെ കാത്തിരിപ്പാണ് വ്യാഴഴ്ചയാകാന്‍. അന്ന് വയ്കീട്ടു മാമന്‍ വിളിക്കാന്‍ വരും. വട്ടംകുളതേക്ക് പോകാന്‍. പെരുന്നാള്‍ വന്ന സന്തോഷമാകും അപ്പൊ ഉണ്ടാവുക.

അവിടെ ഒരുപാട് പേരുണ്ട്
കളിയ്ക്കാന്‍, കുഞ്ഞിമാടെ മക്കള്‍,മേമ മാര്‍...

വലിയമ്മായിടെ വീടിലേക്ക്
വിരുന്നു പോകല്‍ ഒരുപാട് ഇഷ്ടമാണ്. അവിടെ പോയാല്‍ ടിവിയില്‍ സിനിമ കാണാം, തോട്ടില്‍
മീന്‍ പിടിക്കാം, കുറെ കളിക്കാം..വലുതാകും തോറും അതിനല്ലാം മാറ്റം വന്നു. പിന്നെ
ക്രിക്കറ്റ് കളിയായി മെയിന്‍ പരിപാടി ആദ്യം എളാപ്പാടെ മുറ്റത് പിന്നെ പാടത്ത്.
സ്കൂള്‍ പൂട്ടിയാല്‍ പാടത്തു പിച്ചുണ്ടാക്കുന്ന തിരക്കാവും. അമ്മായിടെ വീട്ടിലും
ക്രിക്കറ്റ് കളി തന്നെ.... കാട്ട് പറമ്പില്‍ തെങ്ങിന് തിരിക്കാന്‍ പോകുന്നത്(
വെള്ളം നനക്കാന്‍ ) പോകുന്നതും വീടിലെ പറമ്പില്‍ തിരിക്കുന്നതും പാടത്തു മോട്ടോര്‍
അടിക്കാന്‍ പോകുന്നതും ഒന്നും അത്രയ്ക്ക് ഇഷ്ടമില്ലാത്ത കാര്യമയിരുന്നെങ്കിലും
അതും ഒരു രസമായിരുന്നു...
No comments:
Post a Comment